aruvithura

അരുവിത്തുറ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

അരുവിത്തുറ :എംഎൽഎ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് അരുവിത്തുറ പള്ളി ജംഗ്ഷനിൽ നിർമ്മാണം പുറത്തീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മുൻസിപ്പൽ ചെയർമാൻ അഡ്വ:വി പി നാസർ അധ്യക്ഷത വഹിച്ചു. അരുവിത്തുറ പള്ളി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ കൗൺസിലർമാരായ ജെയിംസ് കുന്നേൽ, സവാദ് ഇഞ്ചക്കാടൻ, മുൻ കൗൺസിലർമാരായ അനസ് പാറയിൽ, ലീന ജെയിംസ്, പൊതുപ്രവർത്തകരായ അഡ്വ:ജെയിംസ് വലിയവീട്ടിൽ, സോജൻ ആലക്കുളം, പി എസ് എം റംലി, പി പി എം നൗഷാദ്, നാസർ ഇ ഐ, ബാബു വരകുകാല,നിയാസ് ആറ്റുവിട്ടിൽ , അൻസാർ ഇടത്തുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

അരുവിത്തുറ പള്ളിയിൽ എത്തുന ഭക്തജനങ്ങൾ, സെന്റ് ജോർജ് കോളേജിലെ അധ്യാപകർ, വിദ്യാർത്ഥികൾ. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കോടതി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കും, പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തുനവർക്കും ഈ ബസ് കാത്തിരിപ്പ് കേന്ദ്രം ഏറെ ഉപകാരപ്രദമാണ്.

മുൻപ് ഇവിടെ ഉണ്ടായിരുന്ന വെയ്റ്റിംഗ് ഷെഡ് പൊളിച്ച് കളഞ്ഞതിനെ തുടർന്ന് യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *