പാലാ: ഇടിമിന്നലേറ്റ് പരുക്കേറ്റ സഹോദരങ്ങളായ അണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് 7 മണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ വീട്ടിൽ വച്ചാണ് ഇടിമിന്നലേറ്റത്.
പാലാ: നിയന്ത്രണം വിട്ട പിക് അപ് വാൻ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവതിക്ക് പരുക്ക്. പരുക്കേറ്റ യാത്രക്കാരി ആലപ്പുഴ സ്വദേശി സൗമ്യയെ ( 38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണിയോടെ കൊഴുവനാൽ ഭാഗത്ത് വച്ചായിരുന്നു അപകടം. വൃക്ഷതൈകൾ ഓർഡർ എടുത്തു നൽകുന്ന സംഘം സഞ്ചരിച്ചിരുന്ന പിക് അപ് വാനാണ് അപകടത്തിൽപെട്ടത്.
കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി റോസ് മോഹനനെ (20) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലൂരുവിൽ നഴ്സിങ് വിദ്യാർഥികളായ ഇരുവരും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് നാട്ടിൽ എത്തിയതായിരുന്നു. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.
പാലാ: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഭരണങ്ങാനം സ്വദേശി ജിത്തുവിനെ (34 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7. 30 യോടെ 12-ാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.