കോട്ടയം: കാഷ്മീർ ഭീകാരാക്രമണം നടത്തിയ ഭീകരരെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെതിരെ പോരാടി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലിയും, ഐക്യദാർഢ്യവും അർപ്പിക്കുന്നു എന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടന്ന ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.
വിനോദ സഞ്ചാര കേന്ദ്രമായ കാശ്മീറിലെ ഭൽഗാമിൽ ഭീകരുടെ ആക്രമണത്തിൽ നിരപരാതികൾ മരിക്കാൻ കാരണം ഗുരുതരമായ സുരക്ഷ വീഴ്ച്ച ആണെന്നും ഉത്തരവാധികളായ സർക്കാർ മറുപടി പറയണമെന്നും സജി ആവശ്യപ്പെട്ടു.
വീരമൃത്യു വരിച്ച ധീര ജവാന്മാർ രാജ്യത്തിന്റെ അഭിമാന സ്തംഭമായി എക്കാലവും ജനമനസുകളിൽ ജീവിക്കുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. ജില്ലാ കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി. അൻസാരി ആമുഖ പ്രസംഗം നടത്തി. പ്രഫ.ബാലു ജി വെള്ളിക്കര മുഖ്യപ്രസംഗം നടത്തി.
എം. എം. ഖാലിദ്, രാജെഷ് ഉമ്മൻ കോശി, പി.എ.സാലി, വിപിൻ ശൂരനാടൻ, സുബീഷ് ഇസ്മായിൽ,ബിജു തെക്കെടം, നൗഷാദ് കീഴേടം, സന്തോഷ് മൂക്കിലിക്കാട്ട്,ഷമീർ മുതിരപ്പറമ്പിൽ , സാബു കല്ലാച്ചേരിൽ ,ഗോപൻകൂ മാരനല്ലൂർ,കെ പി നിസ്സാർ , കെ.എം. കുര്യൻ, നിയാസ് കെ.പി ,ഹാഷിമ്മേത്തർ, ഗോപകുമാർ വി.എസ്, സി എം ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.