കോട്ടയം: വെസ്റ്റ് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ് രചിച്ച മിത്തും സയൻസും എന്ന പുസ്തകത്തിൻറെ ചർച്ച നാളെ വൈകിട്ട് 5 മണിക്ക് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
എപി തോമസ് മോഡറേറ്റർ ആയ ചർച്ചയിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. പോൾ മണലിൽ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ ജേക്കബ് ജോർജ്, എ എൻ ശോഭ എന്നിവർ സംസാരിക്കും.
തുടർന്ന് പൊതു ചർച്ചയും ഉണ്ടായിരിക്കും എന്ന് ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അറിയിച്ചു.