general

റോഡിൻ്റെ ശോച്യാവസ്ഥ ബി.ജെ.പി വാഴ വെച്ച് പ്രതിഷേധിച്ചു

PWD അധികൃതരുടെ കെടുകാര്യസ്ഥത മൂലം കൊല്ലപള്ളി – മേലുകാവ് റോഡിൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാകുന്നു. ഇതിൽ പ്രിതിഷേധിച്ച് കൊണ്ട് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധം രേഖപ്പെടുത്തി.

പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് നന്ദകുമാർ പാലക്കുഴ, ജനറൽ സെക്രട്ടറി ജയിംസ് വടക്കേട്ട്, വി.കെ സാജൻ, വിഷ്ണു തെക്കൻ, ഷിബിൻ, സോണി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *