ചൂണ്ടച്ചേരി: ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ 30കോടി രൂപയുടെ അഴുമതി വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഭരണങ്ങാനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂണ്ടച്ചേരി ബാങ്കിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ദേശീയ കൗൺസിൽ അംഗം അഡ്വ.നാരായണൻ നമ്പൂതിരി ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ തീരുമൂർത്തി അദ്ധ്യക്ഷത വഹിച്ചു.കോട്ടയം ജില്ലാ പ്രസിഡൻ്റ്. ലിജിൻ ലാൽ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ശ്രീ എൻ കെ ശശീകുമാർ , ജില്ലാ ഉപാധ്യക്ഷൻ സജി എസ് തെക്കേൽ, മണ്ഡലം പ്രസിഡൻ്റ് ശ്രീ ഷാനു, ജനറൽ സെക്രട്ടറി മാരായ സുരേഷ് പി കെ, പ്രതീഷ് മാത്യു,ദീപു, സോമൻ തച്ചേട്ട്, ജോസഫ് മുണ്ടത്താനം, ഗ്രാമ പഞ്ചായത്ത് മെമ്പർ രാഹുൽ,ജോസഫ് മൈക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു.