കോട്ടയം : ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ശബരിമല കൊള്ളക്കെതിരെ ദേവസം വകുപ്പ് മന്ത്രി വി എൻ വാസവന്റെ ഏറ്റുമാനൂർ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നാളെ നടക്കും എന്ന് ജില്ലാ ആദ്യക്ഷൻ ലിജിൻലാൽ അറിയിച്ചു.
ശബരിമലയിൽ ആരാണ് കൂടുതൽ കളവ് നടത്തുന്നത് എന്നാണ് ഇടതു വലതു മുന്നണികളിൽ മത്സരം എന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മന്ത്രിമാർ,എംപിഎം എൽ എ ഓഫീസുകളിലേക്ക് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധാപരിപാടികളുടെ ഭാഗമായി നാളെ നടക്കുന്ന പ്രതിഷേധ മാർച്ച് എന്നും അദ്ദേഹം അറിയിച്ചു.
നാളെ രാവിലെ 10:30ന് ഏറ്റുമാനൂർ ബൈപാസ് (പാലാ റോഡ് )റോഡിൽനിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് സംസ്ഥാന ഉപാധ്യക്ഷൻ ശബരിമലയിലെ സ്വർണ്ണഷോൺ ജോർജ് ഉത്ഘാടനം ചെയ്യും എന്നും അദ്ദേഹം അറിയിച്ചു. ക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ച സിപിഎം-കോൺഗ്രസ് കുറുവാ സംഘത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി.
സ്വാമി അയ്യപ്പൻ്റെ സ്വർണ്ണം കൊള്ളയടിച്ച സിപിഎം-കോൺഗ്രസ് ഒത്തുകളിയിൽ പ്രതിഷേധിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്ക് ബിജെപി നടത്തുന്ന പ്രതിഷേധ മാർച്ച് 2026 ജനുവരി 20 രാവിലെ 11ന് മുൻ കേന്ദ്രമന്ത്രി ശ്രീ വി മുരളീധരൻ ഉദ്ഘാടനം ചെയ്യും.





