കാറും മിനിവാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ വാൻ യാത്രക്കാരൻ കട്ടപ്പന നരിയംപാറ സ്വദേശി എബിയെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി നിർമ്മല സിറ്റി ഭാഗത്തു വച്ചായിരുന്നു അപകടം.
പാലാ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മരക്കമ്പ് ദേഹത്തേക്ക് ഒടിഞ്ഞു വീണു പരുക്കേറ്റ പാലാ സ്വദേശി ആൻ്റോയെ (39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി അമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം. കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ഉഴവൂർ സ്വദേശി ബിജോയി എബ്രഹാമിനെ ( 31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി വള്ളിച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഒറവയ്ക്കൽ സ്വദേശികളായ സജിമോൻ വർഗീസ് ( 56) മിനിമോൾ മാത്യു ( 54 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30 യോടെ കൂരോപ്പട ഭാഗത്ത് വച്ചായിരുന്നു അപകടം.