പാമ്പാടി: കിണറിനു സമീപം വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ വീണ ഗൃഹനാഥന് ദാരുണാന്ത്യം. എസ്.എൻ പുരം ഈട്ടിക്കൽ ഇ.കെ മോൻ(57) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ആൾ മറയില്ലാത്ത കിണറിനു സമീപം തെളിക്കുന്നതതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. പാമ്പാടി പൊലീസും സ്ഥലത്തെത്തിയിരുന്നു പാമ്പാടിയിലെ മയൂര കോൾഡ് സ്റ്റോറേജ് ഉടമയാണ്. സംസ്കാരം നാളെ 3.30 ന് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ :മണർകാട് മണ്ണെലിൽ ഉഷാമോൻ. മകൻ : Read More…
പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ മുണ്ടൻകുന്ന് സ്വദേശികളായ ജുബിൻ (33) ഹീര (27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ – കൊടുങ്ങൂർ റൂട്ടിൽ കൊഴുവനാൽ ഭാഗത്ത് വച്ച് 10 മണിയോടെയാണ് അപകടം.
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ തിരുപ്പതി സ്വദേശികൾ നൂറിൽ ആരിഫിൻ (21) ഷെയ്ക്ക് അഹമ്മദ് ( 21 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . ഇന്ന് 4.30 യോടെ വാഗമൺ ഭാഗത്ത് വച്ചാണ് അപകടം. തിരുപ്പതിയിൽ നിന്ന് വാഗമണ്ണിന് വിനോദ സഞ്ചാരത്തിന് വന്ന സംഘമാണ് അപകടത്തിൽ പെട്ടത്.