പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ വെച്ചൂച്ചിറ സ്വദേശികളായ നെബു ജേക്കബ് ( 52) ആശിഷ് റജി (17 ) മഞ്ജു സജു (42 ) റോൺ ( 17 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രണ്ട് മണിയോടെ വെച്ചൂച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
കോരുത്തോട് അമ്പലക്കുന്ന് ഭാഗത്ത് ബൈക്ക് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മഠത്തുങ്കൽ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിക്കായിരുന്നു അപകടം.
പൊൻകുന്നം : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ പനമറ്റം സ്വദേശി ശശിധരൻ (68) കാറിൽ യാത്ര ചെയ്ത തീർത്ഥാടകരായ കോയമ്പത്തൂർ സ്വദേശികൾ രവി (59) ഉഷ (55) പെണ്ണമ്മ (65) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 7 മണി യോടെ പാലാ – പൊൻകുന്നം റൂട്ടിൽ എലിക്കുളത്തിന് സമീപം ആയിരുന്നു അപകടം.