കൂട്ടിയിടിച്ചു പരുക്കേറ്റ ദമ്പതികളായ രാമപുരം സ്വദേശികളായ ജഗദീഷ് പി. നാരായണൻ (47) സന്ധ്യ ( 46) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ കൂത്താട്ടുകുളം മംഗലത്താഴെ ഭാഗത്തു വച്ചായിരുന്നു അപകടം.
പൂവത്തോട് : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഭരണങ്ങാനം സ്വദേശി അനിൽ തോമസിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11 മണിയോടെ പൂവത്തോട് ഭാഗത്തു വച്ചായിരുന്നു അപകടം.
വെള്ളികുളം : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്. പരിക്കേറ്റ മരട് സ്വദേശികളായ രവി ചന്ദ്രൻ (42) ,സത്യവതി( 65), ഷീല (4 1), ഹനീഷ് കാ (12) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . ഇന്ന് 5.30 യോടെ വെള്ളികുളം ഭാഗത്ത് വച്ചാണ് അപകടം. കുടുംബാഗങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.