മൂന്നിലവ്: ബൈക്കും കാറും കൂട്ടി ഇടിച്ച് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മൂന്നിലവ് സ്വദേശി ബിജോയി ടി ജോസിനെ (48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നിലവിൽ വച്ചാണ് അപകടം.
കിടങ്ങൂർ: കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 58-കാരൻ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ ആണ് മരിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ ആറരയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്.
പാലാ :ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ തമിഴ്നാട് സ്വദേശി ക്രിസ്തുരാജിനെ ( 48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ പാലാ പറപ്പള്ളി റൂട്ടിലായിരുന്നു അപകടം.