പാലാ : പ്രവിത്താനം പള്ളിക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു,ഒരാൾക്ക് ഗുരുതര പരുക്ക്. വെണ്മണിയിൽ നിന്ന് ഭരണങ്ങാനം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഈരാറ്റുപേട്ടയിൽ നിന്ന് പാലാ ഭാഗത്തേക്ക് വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഈരാറ്റുപേട്ട മറ്റയ്ക്കാട് സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്. അപകടം നടന്ന ഉടനെ വ്യാപാരി വ്യവസായി പ്രസിഡന്റ് സജി എസ് തെക്കേലും നാട്ടുകാരും ചേർന്ന് ബൈക്ക് യാത്രക്കാരായ 2 പേരെയും ഉടനെ തന്നെ പാലാ ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ Read More…
കൂട്ടിയിടിച്ചു പരുക്കേറ്റ ദമ്പതികളായ രാമപുരം സ്വദേശികളായ ജഗദീഷ് പി. നാരായണൻ (47) സന്ധ്യ ( 46) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ കൂത്താട്ടുകുളം മംഗലത്താഴെ ഭാഗത്തു വച്ചായിരുന്നു അപകടം.
പാലാ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ ഇടക്കോലി സ്വദേശി ഗിരീഷ് കെ. ജി യെ ( 40 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മുണ്ടുപാലം ഭാഗത്ത് വച്ചായിരുന്നു അപകടം.