മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങിയുണ്ടായ അപകടത്തിൽ 15 വയസ്സുകാരി മരിച്ചു. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഡിവൈഡറിൽ കയറിയ ബസ് റോഡിൽനിന്നു തെന്നി താഴേക്ക് നീങ്ങുകയായിരുന്നു. ബസിൽനിന്നു തെറിച്ചുവീണ ഇടുക്കി കീരിത്തോട് സ്വദേശിയായ 15 വയസ്സുകാരി അടിയിൽപെടുകയായിരുന്നു. ഉടൻ പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്..
ഭരണങ്ങാനം: കാറിൽ നിന്നിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് തെറിച്ചു വീണ് റിട്ടയേർഡ് ഗവൺമെൻ്റ് ഡോക്ടർ ഭരണങ്ങാനം സ്വദേശി ഡോ. സെബാസ്റ്റ്യന് (71) പരുക്ക്. പരുക്കേറ്റ ഡോ. സെബാസ്റ്റ്യനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 യോടെ ഭരണങ്ങാനത്തിനു സമീപത്തു വച്ചായിരുന്നു അപകടം.
പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരായ പുന്നത്തറ സ്വദേശികൾ ജോർജ് മാത്യു (47) ഷേർലി ( 48 ) മാത്യു ജോർജ് (8 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ ചേർപ്പുങ്കൽ ജംഗ്ഷനു സമീപമായിരുന്നു അപകടം.