പ്രവിത്താനം : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി പി.സി.അർജുനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനം ഭാഗത്തു വച്ചായിരുന്നു അപകടം. കർട്ടൺ ജോലികൾ നടത്തുന്ന അർജുൻ ജോലിസ്ഥലത്തേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്.
ആന്ധ്രാപ്രദേശിൽ ട്രെയിനിൽ തീപിടുത്തം. ഒരാൾ മരിച്ചു. കേരളത്തിലേക്കുള്ള ട്രെയിനിലാണ് തീപിടുത്തം ഉണ്ടായത്. ടാറ്റ നഗർ – എറണാകുളം എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിൽ ആണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ അനകപ്പള്ളിയിലെ എലമാഞ്ചിലിക്ക് സമീപമാണ് അപകടം സംഭവിച്ചത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. B1, M1 കൊച്ചുകൾക്കാണ് തീപ്പിടിച്ചത്. എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ട്രെയിനിൽ തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായ രണ്ട് കോച്ചുകളും പൂർണമായി കത്തി Read More…