പാലാ : കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ കുടുംബാംഗങ്ങളായ അമ്പാറ സ്വദേശികൾ രാജീഷ് (47) ലത (44) ജിത്തു (12) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3 മണിയോടെ പാലാ – ഭരണങ്ങാനം റൂട്ടിൽ അമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസ് ദേഹത്തു കയറി കൂത്താട്ടുകുളം സ്വദേശിനി മരിച്ചു. കൂത്താട്ടുകുളം കിഴക്കേകോഴിപ്ളാക്കൽ ചിന്നമ്മ (70) ആണ് മരിച്ചത്. അബോധാവസ്ഥയിലായ വയോധികയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. ഇപ്പോൾ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്. പാലാ പിറവം റൂട്ടിൽ ഓടുന്ന ശിവ പാർവതി ബസ്സാണ് അപകടമുണ്ടാക്കിയത്. ബസ്സിന്റെ മുമ്പിലൂടെ വയോധിക പാസ് ചെയ്തപ്പോഴാണ് ബസ് തട്ടിയത്. ബസ്സിന്റെ ഡ്രൈവർ വലവൂർ സ്വദേശി ജോജോ പോലീസ് കസ്റ്റഡിയിലാണ്. രാവിലെ 11 ഓടെയായിരുന്നു അപകടം.