പാലാ : രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകൾ കൂട്ടിയിടിച്ച് മുക്കൂട്ടുതറ സ്വദേശി ജീവൻ ഡി യ്ക്ക് ( 45) പരുക്കേറ്റു. എരുമേലിയിൽ വച്ച് ഇന്നലെ രാത്രിയിലായിരുന്നു അപകടം. ചൂണ്ടച്ചേരി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചൂണ്ടച്ചേരി സ്വദേശി മാത്യു ടി.പിക്ക് ( 56) പരുക്കേറ്റു.
വിനോദ സഞ്ചാരത്തിനെത്തിയ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം . പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര സ്വദേശിനികളായ നിഖിത ( 29), വർഷ ( 28) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് കുമളി ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ കുടുംബാംഗങ്ങളായ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്വദേശികളായ ശാന്തി സെബാസ്റ്റ്യൻ (63) നോഹ ഡെബി ജോൺ ( ഒന്നര) എന്നിവർക്കാണ് പരുക്കേറ്റത്. 3.30യോടെ മരങ്ങാട്ട്പള്ളിക്കു സമീപമായിരുന്നു അപകടം.