പാലാ : വിഷുദിനത്തിൽ ഉണ്ടായ വത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂരിൽ വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടറിൽ സഞ്ചരിച്ച കുടുംബാംഗങ്ങൾക്കു പരുക്കേറ്റു. പൊൻകുന്നം സ്വദേശികളായ ധനേഷ്.എം.വിജയൻ ( 37),ഭാര്യ സൗമ്യ (31), മക്കളായ അക്ഷിത് ( 8), അക്ഷയ ( 7) എന്നിവർക്കാണ് പരുക്കേറ്റത്. ഇടുക്കി പെരിയംകവല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞ് മാത്യു സെബാസ്റ്റ്യന് (39) പരുക്കേറ്റു. രാത്രിയിലായിരുന്നു അപകടം.
പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ കർണാടക തുമ്പൂർ സ്വദേശികളായ ഡ്രൈവർ നവീൻ (24 ) തീർത്ഥാടക മാരുതി ( 55 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 5 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ പിഴകിന് സമീപമായിരുന്നു അപകടം.
ഏറ്റുമാനൂർ: കാണക്കാരിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. സഹയാത്രികനു ഗുരുതര പരുക്ക്. കാണക്കാരി ആശുപത്രിപ്പടിക്കു സമീപം ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. നീണ്ടൂർ ഓണംതുരുത്ത് തൈപ്പറമ്പിൽ ജോസഫ് ടി. ഏബ്രഹാം (27) ആണ് മരിച്ചത്. സഹയാത്രികനായിരുന്ന ഓണംതുരുത്ത് സ്വദേശി മാർവിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുപ്പന്തറ ഭാഗത്തേക്കുപോകുകയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങി റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. കുറവിലങ്ങാട് പൊലീസ് Read More…