പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ സ്വകാര്യ ബാങ്ക് മാനേജർ മുത്തോലി സ്വദേശി ജോർജ് ഫ്രാൻസിനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ജോലിക്കു പോകുന്ന വഴി ചെമ്പിളാവിനു സമീപമായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ ഫിറോസിന്റെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പാലാ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് പരുക്കേറ്റ ആന്ധ്രാപ്രദേശ് സ്വദേശികളായ എം.ജെ.ഭാസ്കർ റെഡ്ഢി ( 65), സുരേഷ് റെഡ്ഢി (42), വിഷ്ണു തേജ റെഡ്ഢി ( 26) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ പൈക ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ കാർ യാത്രക്കാരായ പാലക്കാട് സ്വദേശികൾ നീലകണ്ഠൻ നായർ ( 78) ജ്യോതി (38) നിരഞ്ജന ( 18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബന്ധു വീട്ടിൽ പോയി മടങ്ങിയ സംഘം സഞ്ചരിച്ച കാർ ഉച്ചയ്ക്ക് കടപ്ലാമറ്റം ഭാഗത്ത് വച്ചാണ് അപകടത്തിൽ പെട്ടത്.