രാമപുരം: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസില്‍ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന പൈക ജനതാ സ്റ്റോഴ്സ് ഉടമ തൂമ്പക്കുഴയില് സുനുവിന്റെ മകന് പവന്(19)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂരാലി പുതുപ്പറമ്പില്‍ റോഷന്(21) ആണ് പരിക്കേറ്റത്. റോഷന് ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. ഇരുവരും രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് വിദ്യാര്‍ഥികളാണ്. വൈകുന്നേരം 5.30ന് പാലാ -രാമപുരം റോഡില്‍ ചിറകണ്ടത്താണ് അപകടമുണ്ടായത്. പവനാണ് ബൈക്ക് ഓടിച്ചിരുന്നത്. മരിച്ച പവന് ബി.സി.എ. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
പൈക: റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ച് വയോധികയ്ക്ക് പരുക്ക്. പരുക്കേറ്റ വില്ലൂന്നി സ്വദേശി ലൈസാമ്മയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4.30 യോടെ പൈക പള്ളിക്കു സമീപമായിരുന്നു അപകടം.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടിയിൽ വച്ച് സ്കൂട്ടർ ഇടിച്ചു വഴിയാത്രക്കാരി ശാലിനി സഞ്ജീവിന്( 41) പരുക്കേറ്റു. ഉച്ചയോടെ ആയിരുന്നു അപകടം. ഇന്നലെ വൈകിട്ട് പൂഞ്ഞാർ തെക്കേക്കരയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാതാമ്പുഴ സ്വദേശി അരുണിന് ( 32) പരുക്കേറ്റു.