kanjirappalli

ബിജു ചക്കാല കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച ജനപ്രിയ ഗ്രാമപഞ്ചായത്ത് അംഗം

കാഞ്ഞിരപ്പള്ളി: മുൻ എം.എൽ.എ. ശ്രീ.തോമസ് കല്ലംപള്ളിയുടെ 23ാം ചരമവാർഷികത്തോടനുബന്ധിച്ച് തോമസ് കല്ലംപള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച ജനപ്രിയ ഗ്രാമപഞ്ചായത്തംഗങ്ങൾക്കുള്ള പുരസ്കാരത്തിന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലഅർഹനായി.

രണ്ടു ദശാബ്ദത്തിലേറെയായി പൊതു പ്രവർത്തനത്തിൽ സജീവനായ ശ്രീ ബിജു ചക്കാല ഇപ്പോൾ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത് അഞ്ചാം വാർഡായ ആനക്കല്ലിൽ നിന്നുള്ള വാർഡ് അംഗവും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമാണ്. രണ്ടാം തവണയാണ് അദ്ദേഹം ഈ വാർഡിനെ പ്രതിനിധീകരിക്കുന്നത്.

വാർഡിലെ സാധാരണക്കാരന്റെ ശബ്ദമായി മാറിയ ഇദ്ദേഹം ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് വാർഡിൽ നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *