ഡിജിറ്റൽ തട്ടിപ്പ് നടത്തിയ കേസിൽ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജൻറ് ബ്ലെസ്‍ലി പിടിയിൽ. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി കാക്കൂർ പോലീസിന്റെ പിടിയിലായത്.
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മ്യൂൾ അക്കൗണ്ടുകൾ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നുമാസമായി ക്രൈംബ്രാഞ്ച് സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. സമാന തട്ടിപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇനിയും നിരവധി പേരെ പിടികൂടാൻ ഉണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.





