ഈരാറ്റുപേട്ട: പ്രശസ്ത ഇസ് ലാമിക പണ്ഡിതനും ഇസ് ലാമിക അധ്യാപന രംഗത്ത് ശ്രദ്ധേയനുമായിരുന്ന പരേതനായ ശൈഖുനാ മുഹമ്മദ് യൂസഫ് ഫാദിൽ ബാഖവിയുടെ (ഈരാറ്റുപേട്ട ) നാമധേയത്തിൽ അൽ അബാബ് ഉലമാ കൗൺസിൽ ഏർപ്പെടുത്തി എല്ലാവർഷവും നൽകിവരുന്ന ശ്രേഷ്ഠാധ്യാപക പുരസ്കാരത്തിന് തൊടുപുഴ സ്വദേശിയും തെക്കൻ കേരളത്തിലെ പല പ്രധാന അറബി കോളേജുകളിലും സേവനം ചെയ്യുകയും നിലവിൽ കാരിക്കോട് മുനവ്വറൽ ഇസ് ലാം അറബിക് കോളേജിൽ ദീർഘകാലമായി മുദരിസുമായ ഉസ്താദ് സൈദ് മുഹമ്മദ് ഖാസിമിയെ തിരഞ്ഞെടുത്തിരിക്കുന്നു.
ഫെബ്രുവരി 26 ബുധനാഴ്ച ഈരാറ്റുപേട്ടയിൽ നടക്കുന്ന മർഹൂം ശൈഖുനാ മുഹമ്മദ് യൂസുഫ് ഫാദിൽ ബാഖവി അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്കാര വിതരണം നിർവഹിക്കുമെന്ന് ഭാരവാഹികളായ നസീർ ബാഖവി, ജൗഹറുദ്ദീൻ ബാഖവി, ഷാജഹാൻ ഖാസിമി, സലീം ഖാസിമി, നാസറുദ്ദീൻ ഖാസിമി ,അബ്ദുശഹീദ് നദ് വി എന്നിവർ അറിയിച്ചു.
