കോട്ടയം: കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറിയായി സാജൻ ആലക്കുളത്തെ പാർട്ടി ചെയർമാനും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ ശ്രീ കെ.ബി ഗണേഷ് കുമാർ നോമിനേറ്റ് ചെയ്തു. വിദ്യാർത്ഥിയായിരിക്കെ കെ എസ് സി യിലൂടെ രാഷ്ട്രീയം പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി കേരള കോൺഗ്രസ് (ബി) യുടെ സജീവ പ്രവർത്തകനായ പാലാ സ്വദേശിയായ സാജൻ ആലക്കുളം യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ പ്രസിഡൻ്റ് ,കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
കോട്ടയം: ലോക ജൈവവൈവിധ്യദിനത്തോടനുബന്ധിച്ച് ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിൽ എത്തിക്കാൻ ലക്ഷ്യമിട്ടു ഹരിത കേരളം മിഷൻ അടിമാലി, മൂന്നാർ എന്നിവിടങ്ങളിൽ വെച്ച് നീലക്കുറിഞ്ഞി ജൈവവൈവിധ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഴ്, എട്ട്, ഒൻപതു ക്ലാസുകളിലെ കുട്ടികളെയാണ് ഈ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നത്. ഇതിനായി ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി ജൈവവൈവിധ്യ വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഹരിത കേരളം മിഷന്റെ സർട്ടിഫിക്കറ്റ് നൽകി. ഓരോ മത്സരവേദിയിൽനിന്നു Read More…
കോട്ടയം: കോട്ടയം ജില്ലയിൽ ക്ഷയരോഗ പകർച്ചയും മരണവും തടയുന്നതിന് ക്ഷയരോഗ മുക്ത് ഭാരത് 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി രോഗം പിടിപെടാൻ സാധ്യതയുള്ളവരെ എല്ലാവരെയും പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഇതിനു തദ്ദേശസ്വയംഭരണസ്ഥാപങ്ങൾ നിർലോഭമായി സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മുൻപ് ക്ഷയരോഗം ബാധിച്ചിട്ടുള്ളവർ, ക്ഷയരോഗികളുമായി അടുത്തിടപഴകിയിട്ടുള്ളവർ, പ്രമേഹ ബാധിതർ, പുകവലി ശീലമാക്കിയവർ, പോഷകാഹാരക്കുറവുള്ളവർ, മുതിർന്നവർ Read More…