തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തും തീക്കോയി ഗവൺമെന്റ് ആയുർവേദ ആശുപത്രിയും സംയുക്തമായി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് സൗജന്യ രക്ത പരിശോധനയും, മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും നടത്തി.
ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്,ആരോഗ്യ- വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.പ്രൈസ് അനി എബ്രഹാം,ഡോ. അർച്ചന ലൂസി ജോയ്, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ്, വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.