തിടനാട്: സക്ഷമ മീനച്ചിൽ താലുക്കിൻ്റെ ആഭിമുഖ്യത്തിൽ ഓട്ടിസം ദിനാചരണവും ബോധവൽക്കരണവും നടന്നു. തിടനാട് NSS-680-ാംനമ്പർ കരയോഗം ഹാളിൽ നടന്ന യോഗം കാളകെട്ടി അസിസി സ്ക്കൂൾ H.M സിസ്റ്റർ റെൻസി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ശ്രീമതി അനു സുഭാഷ് അധ്യക്ഷത വഹിച്ചു. ബോധവൽക്കരണ ക്ലാസ് ശ്രീ. ജയരാജ് (സക്ഷമ ജില്ല ജോയിൻ്റെ സെക്രട്ടറി) നടത്തി. ഡോ : അർച്ചന വി.നായർ ഓട്ടിസം ദിന സന്ദേശം നൽകി. ഉണ്ണി മുകളേൻ സ്വാഗതം ആശംസിച്ചു.
യോഗത്തിൽ ശ്രീമതി സന്ധ്യ ശിവകുമാർ (5ാം വാർഡ് തിടനാട് മെമ്പർ), ശ്രീ. മധുത (തിടനാട് വ്യാപാരി വ്യവസായി ജനറൽ സെക്രട്ടറി), ശ്രീ. രാജമണി (NSS 680-ാം കരയോഗം സെക്രട്ടറി), ഗീത (താലൂക്ക് ട്രഷറർ) എന്നിവർ ആശംസകൾ അർപ്പിച്ചു.
ഭിന്നശേഷി വിദ്യാർത്ഥികളുടെ ജില്ലാ കായിക മത്സരത്തിൽ മെഡലുകൾ കരസ്ഥമാക്കിയ അജിത്, ഉണ്ണി, ഇന്ത്യൻ പാരാ ഗെയിംസിൽ വിജയിച്ച അലൻ ജോസിനെയും ചടങ്ങിൻ ആദരവ് നൽകി.