അരുവിത്തുറ: പരിസ്ഥിതി സാമൂഹിക ജാഗ്രതയ്ക്കും കാലാവസ്ഥാ പ്രവർത്തനങ്ങൾക്കും വേണ്ടി മീനച്ചിൽ നദീസംരക്ഷണ സമിതി സ്കൂളുകളിലും കോളേജുകളിലും രൂപപ്പെടുത്തുന്ന പ്രവർത്തനസഖ്യമായ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ സ്കൂൾ തല ഉദ്ഘാടനം റവ.ഫാ. അബ്രാഹം കുഴിമുള്ളിൽ നിർവഹിച്ചു. ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റ് പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സും ചടങ്ങിനോടനുബന്ധിച്ച് സ്ഥാപിച്ചു. ഉപയോഗിച്ച് കളയുന്ന പേനകൾ പെൻഡ്രോപ് ബോക്സിൽ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് ഓഗസ്റ്റ് Read More…
Author: editor
തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിൽ വെക്കണം: മന്ത്രി എം ബി രാജേഷ്
മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിൽ വെക്കാനുള്ള നിയമവ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ എക്സൈസ് സേനയ്ക്ക് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. ലഹരിമരുന്ന് നിരോധന നിയമപ്രകാരം കേരളത്തിൽ ആദ്യമായി ഒരു പ്രതി കരുതൽ തടങ്കലിലായി തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. ഒന്നുമുതൽ രണ്ട് വർഷം വരെ ഇയാളെ ജാമ്യമില്ലാതെ തടവിൽവെക്കാനാവും. ശക്തമായ ഇടപെടലിലൂടെ സ്ഥിരം കുറ്റവാളിയെ ജയിലിലടച്ച എക്സൈസ് സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. മയക്കുമരുന്ന് കേസുകളിലെ Read More…
ഈരാറ്റുപേട്ടയിലെ പ്രൈവറ്റ് ബസ് തൊഴിലാളികൾ എ ഐ ടി യു സി യിൽ ചേർന്നു
ഈരാറ്റുപേട്ട: വിവിധ പ്രൈവറ്റ് ബസ്സുകളിലെ തൊഴിലാളികൾ കൂട്ടത്തോടെ AITUC യൂണിയനിൽ ചേർന്നു. തികച്ചും അസംഘടിതരായി നിന്നിരുന്ന ഈരാറ്റുപേട്ട യുമായി ബന്ധപ്പെട്ട വിവിധ റൂട്ടുകളിൽ ഓടുന്ന ബസ്സുകളിലെ ജോലിക്കാരാണ് രാജ്യത്തെ തൊഴിലാളി വർഗ്ഗത്തിന്റെ ആദ്യ മാതൃ സംഘടനയായ AITUC യിൽ ചേർന്നത്. സിപിഐ ഓഫീസ് ഹാളിൽ സഖാവ് ഇ പി സുനീറിന്റെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ യൂണിയൻ ജില്ലാ ട്രഷറർ എം എം മനാഫ് സ്വാഗതം പറഞ്ഞു. ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി എംജി ശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു. Read More…
KGCF മീനച്ചിൽ താലൂക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി
ഈരാറ്റുപേട്ട ബ്ലോക്കിലെ LSGD സെക്ഷനിലെ ക്ലാർക്ക് ലിൻസി തോമസിന്റെ കോൺട്രാക്ടർമാരെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ KGCF മീനച്ചിൽതാലൂക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗത്തിൽ ബിനു മണ്ഡപത്തിൽ അധ്യക്ഷനായിരുന്നു.KGCF ജില്ലാ പ്രസിഡണ്ട് എം എസ് സാനു ഉദ്ഘാടനം ചെയ്തു. KGCF ജില്ലാ സെക്രട്ടറി VO മഹേഷ് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. KGCF ഏരിയ സെക്രട്ടറി പി ബി ഫൈസൽ സ്വാഗതവും, TN വിനോദ് നന്ദിയും അർപ്പിച്ചു. ട്രഷറി നിയന്ത്രണം പിൻവലിച്ചിട്ടും മനഃപൂർവം ബില്ലുകൾ പിടിച്ചുവച്ച് കരാറുകാരെ ബുദ്ധിമുട്ടിപ്പിച്ചത് Read More…
ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു
കോട്ടയം: കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി. ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്. ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ക്രിസ്റ്റൽ കുഴഞ്ഞുവീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു.
മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ്സ് ബോക്സ് സ്ഥാപിച്ചു
മണിയംകുന്ന് സെന്റ് ജോസഫ് യു പി സ്കൂളിൽ സീറോ വേസ്റ്റ് മാനേജ്‌മന്റ് പദ്ധതിക്ക് തുടക്കമായി. ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കുന്നതിനും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ശരിയായ സംസ്കരണത്തിനുള്ള ബോധവൽക്കരണത്തിനുമായി ജോയ് ഓഫ് വേസ്റ്റ് മാനേജ്‌മന്റ് പദ്ധതിക്ക് തുടക്കമായി. കുട്ടികൾ തങ്ങളുടെ വീടുകളിലെയും, സമീപത്തുള്ള ഭവനങ്ങളിലെയും ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് ഈ ബോക്സിൽ നിക്ഷേപിക്കും. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ദൂഷ്യഫലങ്ങൾ കാര്യക്ഷമമായി ഒഴിവാക്കുവാനും കുട്ടികളിൽ ശരിയായ മാലിന്യ സംസ്കരണബോധം വളർത്തുവാനും ഈ പദ്ധതി ലക്‌ഷ്യം വെക്കുന്നു. ഹെഡ്മിസ്ട്രസ് സി. റ്റീന ജോസ്, Read More…
ഓണപരീക്ഷ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെയടക്കം തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും അറിയിപ്പിലുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് വീണ്ടും പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. കൂടാതെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെയും സ്കൂൾ ഒളിമ്പിക്സിന്‍റെയും ശാസ്ത്ര മേളയുടെയും തിയതിയും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ 3 മുതൽ 7 വരെ തിരുവനന്തപുരത്താകും നടക്കുക. സ്കൂൾ Read More…
ഓടയ്ക്കൽ അന്നമ്മ ആന്റണി നിര്യാതയായി
പൂവരണി: ഓടയ്ക്കൽ അന്നമ്മ ആന്റണി (92) അന്തരിച്ചു. മുട്ടുചിറ മഠത്തിക്കുന്നേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ആന്റണി തോമസ്. മക്കൾ: പാപ്പച്ചൻ, തങ്കച്ചൻ (പൂവരണി സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ), സാലിക്കുട്ടി, സിസിലിക്കുട്ടി. മരുമക്കൾ: കൊച്ചുറാണി പൂവത്താനിക്കൽ പൂവരണി, ആൻസി കൂറ്റനാൽ ഇടമറ്റം, ജോയി കല്ലക്കുളം പൂവരണി, ജോയി കരിമരുതുംചാലിൽ രാമപുരം. മൃതദേഹം ഇന്ന് വ്യാഴം (08 .08 .2024) വൈകീട്ട് 05 :00 മണിക്ക് വീട്ടിലെത്തിക്കും. സംസ്കാരം നാളെ വെള്ളിയാഴ്ച 10:30-ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം Read More…
പന്തലാനിയ്ക്കൽ റോസമ്മ കുര്യൻ നിര്യാതയായി
കൊഴുവനാൽ: പന്തലാനിയ്ക്കൽ പി റ്റി കുര്യൻ്റെ ഭാര്യ റോസമ്മ കുര്യൻ (81) നിര്യാതയായി . സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 സ്വഭവനത്തിൽ ആരംഭിച്ച് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. പരേത ചെങ്ങളം കുറ്റിയ്ക്കാട്ട് കുടുംബാഗമാണ്. മക്കൾ: ജസ്റ്റിൻ (മാന്ദാമംഗലം, തൃശൂർ), ജിൻസി ( സെന്റ് ഡൊമിനിക് എച്ച് എസ് എസ് കാഞ്ഞിരപ്പള്ളി), ജിമ്മി (കൊഴുവനാൽ). മരുമക്കൾ: ബീന താഴത്തിക്കുന്നേൽ, കുടക്കച്ചിറ, റെജി തുരുത്തിയിൽ കാളകെട്ടി ( മാനേജർ, മിനച്ചിൽ ഈസ്റ്റ് Read More…
അയോഗ്യതയ്ക്കു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘ഗുഡ്‌ബൈ റസ്ലിങ്, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങൾ തകർന്നു’. ഗുസ്തിയോട് വിടപറയുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചാണ് വിനേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. വിധി അനുകൂലമെങ്കിൽ വിനേഷ് വെള്ളി മെഡൽ പങ്കിടും. ഗുസ്തിയിൽ ഇന്ത്യയുടെ ഉറച്ച സ്വർണ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുൻപ് അയോഗ്യയാക്കിയ Read More…











