കാഞ്ഞിരപ്പള്ളി: കാഞ്ഞിരപള്ളി പഞ്ചായത്ത് ഒൻപതാം വാർഡിലെ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ കൊടു വന്താനം ടോപ്പ് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ബി ആർ അൻഷാദ് , മഞ്ജു മാത്യു എന്നിവർ സംസാരിച്ചു. കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീലാ നസീർ അധ്യക്ഷയായി.
Author: editor
തോട്ടുപുറത്തായ മുഴവൻകുഴിയിൽ എം.സി.കൃഷ്ണക്കുറുപ്പ് നിര്യാതനായി
ചമ്പക്കര തോട്ടുപുറത്തായ മുഴവൻകുഴിയിൽ എം.സി.കൃഷ്ണക്കുറുപ്പ് (88) (ഇരവിനല്ലൂർ ചന്ദനത്തിൽ കുടുംബം) നിര്യാതനായി. ചമ്പക്കര NSS കേന്ദ്ര കരയോഗ ഭരണസമിതി ജനഃസെക്രട്ടറി, ചമ്പക്കര Nss കരയോഗ സംയുക്ത സമിതി സെക്രട്ടറി,ദീർഘകാലം 2863-ാം നമ്പർ Nടട കരയോഗം സെക്രട്ടി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: ഗീത എം.കെ,ജ്യോതി എം.കെ(Nss കോളേജ് മട്ടന്നൂർ), സേതുനാഥ് എം.കെ (ഷൂട്ട് & ഫ്രെയിം കറുകച്ചാൽ). മരുമക്കൾ: ഹരികുമാർ (ബാബു നെടുംകുന്നം), ജയരാജ് (കുമാരനല്ലൂർ) അനിലാ സേതുനാഥ് (SJ കണ്ണാശുപത്രി), സംസ്‌കാരം Read More…
ജ്യോതി നിവാസ് മിഷൻ ഹോം ഭവനാംഗം സിസ്റ്റർ ട്രീസ ജോസഫ് വടക്കേച്ചിറയാത്ത് നിര്യാതയായി
അരുവിത്തുറ: ജ്യോതി നിവാസ് മിഷൻ ഹോം ഭവനാംഗം സിസ്റ്റർ ട്രീസ ജോസഫ് വടക്കേച്ചിറയാത്ത് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് ജ്യോതി നിവാസ് മിഷൻ ഹോം ചാപ്പലിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. മൂന്നിലവ് വടക്കേച്ചിറയാത്ത് കുടുംബാംഗമാണ്. പാദുവാ, ഭരണങ്ങാനം, കണ്ണാടി ഉറുമ്പ്, മണിയംകുളം, തീക്കോയി, വാഗമൺ, പുലിയന്നൂർ, വേലത്തുശ്ശേരി, രത്നഗിരി എന്നീ മഠങ്ങളിലും മണിപ്പൂർ മിഷനിൽ തൂയി ബുങ്ങ്, ഇംഫാൽ എന്നിവിടങ്ങളിലും നാഗാലാന്റിലെ കോഹിമയിലും ജ്യോതിനിവാസ് മിഷൻ ഹോം അരുവിത്തുറ എന്നീ മഠങ്ങളിലും Read More…
വള്ളവശ്ശേരിയിൽ വിപിൻ ജോയി നിര്യാതനായി
കോരുത്തോട് : വള്ളവശ്ശേരിയിൽ പരേതനായ റിട്ടയേർട്ട് പോസ്റ്റൽ ഓവർസിയർ ജോയിയുടെയും റിട്ടയേർട്ട് അദ്ധ്യാപിക മേരിക്കുട്ടിയുടെയും മകൻ വിപിൻ ജോയി (43) അന്തരിച്ചു. സംസ്കാരം നാളെ (14/5/2025 ബുധൻ) 3 ന് കോരുത്തോട് സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ. സഹോദരൻ:നിമിൽ ജോയി (നഴ്‌സ്, ഓസ്ത്രേലിയ).
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: തോമസ് പീറ്റർ
പാലാ: ആരോഗ്യ വകുപ്പിലെ മികച്ച സേവനത്തിനുള്ള ജില്ലാതല അവാർഡിന് അർഹയായ പാലാ കെ.എം.മാണി ജനറൽ ആശുപത്രിയിലെ എച്ച്.ഐ.സി.വിഭാഗം നഴ്സിംഗ് ഓഫീസർ സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുന്നതായി നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു. ആശുപത്രിയിലുംജോലി സമയത്തിനു ശേഷവും സാമൂഹിക പ്രതിബദ്ധതയോടെയുള്ള നിസ്വാർത്ഥ സേവനമാണ് സിന്ധു.പി.നാരായണൻ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയും ആശുപത്രി മാനേജിംഗ് കമ്മിറ്റിയും ചേർന്ന് നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു തോമസ് പീറ്റർ .അവാർഡ് ജേതാവ് സിന്ധുവിന് യോഗത്തിൽ ആദരം നൽകി. Read More…
മികച്ച വിശ്വാസപരിശീലകനുള്ള പുരസ്കാരം പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ അധ്യാപകൻ പ്രൊഫ. എം. എം. അബ്രഹാം മാപ്പിളക്കുന്നേലിന്
പാലാ: കുറവിലങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊടൈക്കനാൽ ബസ് അപകട അനുസ്മരണ സ്മാരക സമിതി ഏർപ്പെടുത്തിയിരിക്കുന്ന പാലാ രൂപതയിലെ മികച്ച സൺഡേ സ്കൂൾ അധ്യാപകനുള്ള പുരസ്കാരത്തിന് പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ അധ്യാപകനായ പ്രൊഫ. എം. എം. അബ്രഹാം മാപ്പിളക്കുന്നേൽ അർഹനായി. അമ്പത് വർഷത്തിലധികമായി സൺഡേസ്കൂൾ അധ്യാപകനായി പ്രവർത്തിക്കുന്ന എം എം എബ്രാഹം സാർ ഹെഡ്മാസ്റ്ററായും സ്റ്റാഫ് സെക്രട്ടറിയായും പിടിഎ സെക്രട്ടറിയായും വിവിധ കാലഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുവജനപ്രസ്ഥാനമായിരുന്ന സി വൈ എമ്മിന്റെ ആദ്യകാല രൂപതാ പ്രസിഡൻ്റായും വിവിധ രൂപതകളിൽ Read More…
എൻസിസിയുടെ ദശ ദിന ക്യാമ്പ് വൈക്കം ലിസ്യു ഇംഗ്ലീഷ് സ്കൂളിൽ ആരംഭിച്ചു
എൻസിസിയുടെ ദശ ദിന ക്യാമ്പ് വൈക്കം ലിസ്യു ഇംഗ്ലീഷ് സ്കൂളിൽ ആരംഭിച്ചു. വൺ കേരള ഗേൾസ് ഇൻഡിപെൻഡൻസ് കമ്പനി ചേർത്തല കമാന്റിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ അജയ് മേനോൻ ആമുഖ സന്ദേശം നൽകി. സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ നഴിയമ്പാറ, സ്കൂൾ പ്രിൻസിപ്പൽ ഷൈനി ആനിമോൻ, അസോസിയേറ്റ് എൻസിസി ഓഫീസേർസ്,ഗേൾസ് കേഡറ്റ് ഇൻസ്ട്രക്ടർ എന്നിവർ സന്നിഹിതരായിരുന്നു. മെയ് മാസം 12 മുതൽ ഇരുപത്തിയൊന്നാം തീയതി വരെ നടത്തപ്പെടുന്ന ക്യാമ്പിൽ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 500 ഓളം കുട്ടികൾ Read More…
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ്. 12 മണിയോടെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം അറിയാൻ സാധിക്കും. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
പൂഞ്ഞാറിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പൂഞ്ഞാറിൽ യുവാവ് തൂങ്ങി മരിച്ചു. പേക്കാക്കുഴിയിൽ പ്രകാശിന്റെ മകൻ ജീവൻ ആണ് മരിച്ചത്. 19 വയസായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 8765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞിരുന്നു.