pala

പാലാ രൂപതയുടെ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

പാലാ രൂപതയുടെ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വൈകുന്നേരം മൂന്നിന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, വിന്‍സന്റ് മാര്‍ പൗലോസ് എന്നിവരും രൂപതയിലെ വൈദികരും സഹകാര്‍മികരാകും. മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലി ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, വികാരി Read More…

kanjirappalli

കാഞ്ഞിരപ്പള്ളി- കാഞ്ഞിരംകവല റോഡിൽ സെൻട്രൽ ലൈനും, സൈഡ് ലൈനുകളും, സീബ്രാലൈനുകളും വരച്ചിട്ടില്ല; അപകടങ്ങൾ പതിവാകുന്നു

കാഞ്ഞിരപ്പള്ളി- കാഞ്ഞിരംകവല റോഡിൽ റീ ടാറിങ്ങ് നടന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ സെൻട്രൽ ലൈനും, സൈഡ് ലൈനുകളും, സീബ്രാലൈനുകളും നാളിതുവരെ ആയിട്ടും വരയ്ക്കാത്തത് മൂലം നിരവധി അപകടങ്ങളാണ് ഈ റോഡിൽ ഉണ്ടാകുന്നത്. ഇത് കാരണം തിടനാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടെയുള്ള സ്കൂൾ വിദ്യാർത്ഥികളും, കാൽനട യാത്രക്കാരും, വാഹന യാത്രികരും ഏറെ ബുദ്ധിമുട്ടുകയാണ്. റോഡ് കരാർ എടുത്തവരുടെ തികഞ്ഞ അനാസ്ഥയാണ് ഇതിലൂടെ വെളിവാകുന്നത്. ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് ബി.ജെ.പി തിടനാട് Read More…

vakakkad

വി.അൽഫോൻസാമ്മയുടെ സ്മരണകളിൽ വാകക്കാട് എൽ.പി. സ്കൂൾ

വാകക്കാട് : വി. അൽഫോൻസാമ്മ അധ്യാപികയായി സേവനമനുഷ്ടിച്ച വാകക്കാട് സെൻ്റ് പോൾസ് എൽ.പി സ്കൂളും വി.അധ്യാപികയുടെ സ്മരണയിൽ തിരുനാൾ ആചരിക്കുകയാണ്. തിരുനാളിനോടനുബന്ധിച്ച് മാലാഖ വേഷങ്ങളണിഞ്ഞ കുഞ്ഞുങ്ങൾ വി.അൽഫോൻസാമ്മ താമസിച്ച മഠം സന്ദർശിച്ച് പ്രാർത്ഥിച്ചത് ശ്രദ്ധേയമായി. സ്കൂൾ മാനേജർ റവ.ഫാ മൈക്കിൾ ചീരാംകുഴി സന്ദേശം നൽകി. അൽഫോൻസാമ്മ പഠിപ്പിച്ച സ്കൂളിൽ പഠിക്കുന്നത് അഭിമാനമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.1932-33 വർഷത്തിലാണ് സി. അൽഫോൻസാ എന്ന നവ സന്യാസിനി വാകക്കാട് പ്രൈമറി സ്കൂളിൽ അധ്യാപികയായി എത്തിയത്. മൂന്നാം ക്ലാസിലെ ടീച്ചറായിരുന്നു വി.അൽഫോൻസാ. ഒരു Read More…

crime

വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെച്ചൂർ സ്വദേശി പി ബിപിൻ എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബിബിന്‍ വീട്ടിൽ കഞ്ചാവ് ചെടികൾ നട്ട് വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിഭാഗം അന്വേഷണം നടത്തിയത്. ഇയാളുടെ വീട്ടുമുറ്റത്ത് നിന്നും 64 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും നൽകിയാണ് കഞ്ചാവ് Read More…

general

കൂട്ടിക്കല്‍ കുടുംബശ്രീ സി ഡി എസ്സില്‍ സംരംഭ-തൊഴില്‍ മേളനടത്തി

കൂട്ടിക്കല്‍: കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംരംഭ – തൊഴിൽ മേള നടത്തി. പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങളിലെ സംരംഭകരെ കണ്ടെത്തി പിന്തുണാ സംവിധാനങ്ങളൊരുക്കുന്നതിന് ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയില്‍ നൂറിലധികം സംരംഭകര്‍ പങ്കെടുത്തു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ആശാ ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അനു ഷിജു,ഗ്രാമപഞ്ചായത്ത് അംഗം പി എസ് Read More…

kanjirappalli

ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു

കാഞ്ഞിരപ്പള്ളി :ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് കിച്ചൻ എന്ന സ്ഥാപനത്തിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ചിറക്കടവ് പഞ്ചായത്തുസെക്രട്ടറിയും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ പാചകം ചെയ്യുന്നതും , പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തതും, സാധനങ്ങൾ ഹോട്ടൽ ഉടമയുടെ സാനിധ്യത്തിൽ നശിപ്പിക്കുകയും ചെയ്തത്. ചിറക്കടവ് ഗ്രാമ പഞ്ചായത്തു സെക്രെട്ടറി ചിത്ര എസ്, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു, ക്ലർക്ക് മനു Read More…

general

നീലൂർ സെന്റ്. ജോസഫ്സ് യു. പി സ്കൂളിൽ ഡിജിറ്റൽ ഇലക്ഷൻ നടന്നു

നീലൂർ : നീലൂർ സെന്റ്. ജോസഫ്സ് യു. പി സ്കൂളിൽ ഡിജിറ്റൽ ഇലക്ഷൻ നടന്നു. സ്കൂൾ പാർലമെന്റ് അംഗങ്ങളെയാണ് നവീന ജനാധിപത്യ മാതൃകയിൽ തിരഞ്ഞെടുത്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിനറ്റ തോമസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കായികാധ്യാപകൻ ശ്രീ. ജോബിസ് ജോസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കൃത്യമായ ജനാധിപത്യാവബോധം കുട്ടികളിൽ നിർമ്മിച്ചെടുക്കുക എന്ന ഉദ്ദേശത്തെ മുൻനിർത്തിയാണ് ഇലക്ഷൻ സംഘടിപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി നെബിൻ മജു സ്കൂൾ ലീഡറായും ആഞ്ചല മരിയറ്റ് ജോസ് ഡെപ്യൂട്ടി Read More…

general

കോട്ടയം ജില്ലയിലെ ഏക ജിയോലാബ് ഉദ്ഘാടനം ചെയ്തു

മുരിക്കും വയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്. എസ്. കെ. ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ജിയോ ലാബിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. കുട്ടികളിൽ ഭൗമശാസ്ത്രത്തെയും സൗരയൂഥത്തെയും സംബന്ധിച്ചു താല്പര്യം വളർത്താനും ഗവേഷണത്‍മകമായ ശാസ്ത്രീയ അവബോധം വളർത്താനും ഉപകരിക്കുന്ന വിധത്തിലാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ഭൂമിയെയും നക്ഷങ്ങളെയും തൊട്ടറിഞ്ഞു പഠിക്കാനും പുസ്തകങ്ങൾക്കപ്പുറമുള്ള അനുഭവലോകം കുട്ടികൾക്ക്‌ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കോട്ടയം ജില്ലയിലെ ആദ്യ ജിയോ ലാബ് മുരിക്കും വയൽ ഗവ. Read More…

Accident

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

കുറവിലങ്ങാട്: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ കാട്ടാമ്പാക്ക് സ്വദേശി ജാൻസിയെ (56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കുറവിലങ്ങാട് ഭാഗത്ത് വച്ചാണ് അപകടം.

obituary

കയ്യാലാത്ത് ജോർജ് മാത്യു നിര്യാതനായി

കടുവാമുഴി: കയ്യാലാത്ത് ജോർജ് മാത്യു (ജോജോ, 73) നിര്യാതനായി. ഭാര്യ: ലിജി മാത്യു. മൃതസംസ്കാരശുശ്രൂഷകൾ ശനിയാഴ്ച (27-07-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.