obituary

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്‍റ് തോമസ് പ്രൊവിൻസ് കട്ടപ്പന ഹോളി ഫാമിലി മഠാംഗമായ സിസ്റ്റർ ലെയോ പോൾദ് എഫ്സിസി അന്തരിച്ചു

പൊടിമറ്റം: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്‍റ് തോമസ് പ്രൊവിൻസ് കട്ടപ്പന ഹോളി ഫാമിലി മഠാംഗമായ സിസ്റ്റർ ലെയോ പോൾദ് എഫ്സിസി (87) അന്തരിച്ചു. സംസ്കാരം നാളെ (22-5-25 വ്യാഴം) 1.30 ന് കട്ടപ്പന മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകുടി ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ കട്ടപ്പന സെന്‍റ് ജോർജ് പള്ളിയിൽ. പൂഞ്ഞാർ കൊച്ചുപുരയിൽ പരേതരായ ഇന്നാച്ചൻ – മറിയം ദമ്പതികളുടെ മകളാണ്. പരേത കട്ടപ്പന, കുറുമ്പനാടം, അണക്കര, പൊടിമറ്റം, വിശാഖപട്ടണം, കൊരട്ടി, Read More…

obituary

പാറയിൽ പി എൻ വിദ്യാധരൻ (കരുണൻ ചേട്ടൻ) നിര്യാതനായി

മുണ്ടക്കയം: പാറയിൽ പി എൻ വിദ്യാധരൻ (കരുണൻ ചേട്ടൻ 82) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (21/5/25) വൈകിട്ട് അഞ്ചുമണിക്ക് 31 -ാം മൈലിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം 22-ാം തീയതി വ്യാഴം 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം. ഭാര്യ: പരേതയായ വത്സല വിദ്യാധരൻ. മക്കൾ: വിനു പി വിദ്യാധരൻ, വിപിൻ പി വിദ്യാധരൻ, വികാസ് പി വിദ്യാധരൻ, വിമൽ പി വിദ്യാധരൻ. മരുമക്കൾ :രഞ്ജിനി വിനു, ശ്രീജ വിപിൻ, മനിജ വികാസ്, അമ്പിളി വിമൽ

pala

പാലായിലെ ഉപഭോക്തൃ തർക്ക പരിഹാര ഫോറം സിറ്റിംഗ് അവസാനിപ്പിച്ചു

പാലാ: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ പാലായിലെ ക്യാമ്പ് സിറ്റിംഗ് അവസാനിപ്പിച്ചതായി സൂചന. മുന്നറിയിപ്പൊന്നുമില്ലാതെ ഏതാനും ആഴ്ചകളായി പാലായിലെ ക്യാമ്പ് പെട്ടെന്ന് നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയും പാലായിൽ സിറ്റിംഗ് ഉണ്ടായില്ല. എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിലായിരുന്നു പാലായിൽ സിറ്റിംഗ് ഉണ്ടായിരുന്നത്. പാലായിലെ മിനി സിവിൽ സ്റ്റേഷനിൽ നിന്നും കോടതികൾ മൂന്നാനിയിലെ കോടതി സമുച്ചയത്തിലേയ്ക്ക് മാറ്റിയപ്പോൾ ബാർ അസോസിയേഷൻ ഹാളായി പ്രവർത്തിച്ചിരുന്ന മുറി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ സിറ്റിംഗ് ക്യാമ്പായി മാറ്റുകയായിരുന്നു. എല്ലാ മാസവും നിരവധി കേസുകൾ Read More…

kottayam

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മകന്‍ മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം

കോട്ടയം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മകനെ നഷ്ടമായ അമ്മയ്ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം. കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ചത്. പാലാ രാമപുരം സ്വദേശി കുസുമം എബി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. നടപടിക്രമങ്ങളുടെ ചെലവായി പതിനായിരം രൂപയും നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഒന്നാം എതിര്‍കക്ഷിയായും ഭാരത് പെട്രോളിയം കമ്പനിയുടെ തിരുവനന്തപുരത്തെ ടെറിട്ടറി മാനേജര്‍ രണ്ടാം എതിര്‍കക്ഷിയുമായാണ് കേസ്. തലയോലപ്പറമ്പിലുളള മരിയ ബോട്ടിലിംഗ് പ്ലാന്റാണ് മൂന്നാം Read More…

erattupetta

യുഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപ്പേട്ടയിൽ കരിങ്കൊടി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു

ഈരാറ്റുപ്പേട്ട: ഇടത് സർക്കാർ ചുമതലയേറ്റിട്ട് 4 വർഷം പൂർത്തിയായ മേയ് 20 യുഡിഎഫ് ഈരാറ്റുപ്പേട്ട : ഇടത് സർക്കാർ ചുമതലയേറ്റിട്ട് 4 വർഷം പൂർത്തിയായ മേയ് 20 യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്‌ഥാന വ്യാപകമായി കരിദിനമായി ആചരിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപ്പേട്ടയിൽ കരിങ്കൊടി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. യുഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ച യോഗം കേരളാ കോൺഗ്രസ് പാർട്ടി സെക്രട്ടറി ജനറൽ Read More…

pala

എസ്.എം.വൈ.എം. പാലാ രൂപത ഡയറക്ടറി അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു

പാലാ രൂപത യുവജന പ്രസ്ഥാനം എസ്.എം.വൈ.എം – കെ.സി.വൈ.എം. പാലാ രൂപതയുടെ ഡയറക്ടറി അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. 2025 പ്രവർത്തനവർഷത്തെ ഡയറക്ടറിയിൽ രൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികളുടെ വിവരങ്ങൾ, 2025 കർമ്മപദ്ധതി , വിലയിരുത്തൽ മാനദണ്ഡങ്ങൾ തുടങ്ങിയവ ഉൾച്ചേർത്തിരിക്കുന്നു. ചോദിച്ചറിഞ്ഞ പിതാവ് സംഘടന ഭാരവാഹികളുമായി സംവദിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജോയിൻ്റ് ഡയറക്ടർ സി. നവീന സി.എം.സി., ജനറൽ സെക്രട്ടറി റോബിൻ ടി. Read More…

pala

അഴിമതിയും ജനവിരുദ്ധ നിലപാടുകളും രണ്ടാം പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര: മാണി സി കാപ്പന്‍ എം.എല്‍.എ

പാലാ: ജനദ്രോഹ നടപടികളും അഴിമതിയുമാണ് നാലാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ട സര്‍ക്കാരെന്ന് പിണറായി സര്‍ക്കാരിനെ ചരിത്രം രേഖപ്പെടുത്തും. സംസ്ഥാനത്തിന്റെ പൊതുകടം ആറു ലക്ഷം കോടി രൂപയിലെത്തി. കേരളം കടക്കെണിയില്‍ മുങ്ങി താഴുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ വിഴിഞ്ഞവും മെട്രോ പദ്ധതിയുമല്ലാതെ ഏതെങ്കിലും പുതിയ വന്‍കിട പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് കഴിഞ്ഞോയെന്ന് ചോദിച്ച മാണി സി. കാപ്പന്‍ Read More…

erattupetta

സൺറൈസ് – നേർവഴി ട്രസ്റ്റ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട: മൂന്ന് വർഷമായി തെക്കേക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന നേർവഴി ട്രസ്റ്റും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നേർവഴി ട്രസ്റ്റ് പ്രസിഡണ്ട് നൗഷാദ് കല്ലുപുരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗം മുനിസിപ്പൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി അൻവർ സാദത്ത് സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് വി പി സുബൈർ മൗലവി സൺറൈസ് ക്ലസ്റ്റർ സി ഇ ഒ പ്രകാശ് ബാബു, മുനിസിപ്പൽ വൈസ് ചെയർമാൻ Read More…

aruvithura

PSWS അരുവിത്തുറ സോണ്‍ വാർഷികം നടത്തപ്പെട്ടു

അരുവിത്തുറ: PSWS അരുവിത്തുറ സോൺ വാർഷികവും ബോധവത്കരണ ക്ലാസും അവാർഡ് ദാനവും അരുവിത്തുറ പള്ളി പാരിഷ് ഹാളിൽ വച്ച് ഇന്ന് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം അരുവിത്തുറ സെന്റ് ജോർജ് പള്ളിവികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷതയിൽ PSWS പാലാ രൂപത ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേല്‍ നിർവഹിച്ചു. അരുവിത്തുറ FCC പ്രൊവിൻഷ്യൽ ഹൗസ് മദർ സി. ജാൻസി രാമരത്ത്, PSWS FPO ചെയർമാനും റീജിയൻ കോഡിനേറ്ററുമായ ശ്രീ. സിബി കണിയാംപടി, കളത്തൂക്കടവ് കർഷക Read More…

erattupetta

ഇളപ്പുങ്കൽ – വെട്ടിത്തറ റോഡ് തകർന്നു; യാത്ര ദുരിതത്തിൽ നാട്ടുകാർ

ഈരാറ്റുപേട്ട: നാളുകളായി തകർന്ന് കിടക്കുന്ന ഇളപ്പുങ്കൽ വെട്ടിത്തറ റോഡ് കോൺക്രീറ്റ് ചെയ്യാൻ തയ്യാറാവാതെ തലപ്പലം പഞ്ചായത്ത് ഭരണസമിതി. തലപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് വെള്ളൂക്കുന്നേലിൻ്റെ വാർഡ് കൂടിയാണ് അഞ്ചാം വാർഡ്. കഴിഞ്ഞ ഒരു വർഷത്തോളമായി റോഡ് തകർന്ന് യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. ദിവസവും നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നു പോകുന്ന ഈ റോഡ് കോൺക്രീറ്റ് ചെയ്യാൻ നാട്ടുകാർ പലപ്പോഴായി പഞ്ചായത്ത് ഭരണസമിതിയെ ബന്ധപ്പെടുമ്പോൾ, റോഡ് കോൺക്രീറ്റ് ചെയ്യാൻ തുക Read More…