general

കലോത്സവം നടത്തി

മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽഹയർസെക്കൻഡറി സ്കൂളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിവിധ സ്റ്റേജുകളിൽ നടന്ന വരുന്ന കലോത്സവം വിവിധ മത്സരങ്ങളോട് കൂടി ഇന്ന് സമാപിക്കുന്നതാണ്. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം അമൃതാ ടി വി സൂപ്പർ ഡ്യൂപ്പർ ഫെയിം സുനിൽ ബാബാ നിർവ്വഹിച്ചു. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ഡോ: സതീഷ് DJ, വി Read More…

kottayam

പി. പി ദിവ്യക്കെതിരെ അത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: എ.ഡി.എം. നവിൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. എ.ഡി.എം അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ സി.പി.എം നേതാവുകൂടിയായ ദിവ്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നവിൻ ബാബുവിനെതിരെ സർക്കാരിനെക്കൊണ്ട് നടപടി എടുപ്പിക്കുവാനുളള ആർജ്ജവം കാട്ടണമായിരുന്നുവെന്നും സജി പറഞ്ഞു. എ.ഡി.എമ്മിന്റെ അഴിമതിയെക്കുറിച്ച് ക്ഷണിക്കാത്ത വേദിയിലെത്തി മാധ്യമങ്ങളുടെ മുന്നിൽ പരസ്യ അധിക്ഷേപം നടത്തി ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ Read More…

aruvithura

‘സാമ്പത്തിക സാക്ഷരത’; അരുവിത്തുറ കോളേജ് “അർത്ഥ നിർമ്മിതി’യുമായി ധാരണാപത്രം ഒപ്പുവച്ചു

അരുവിത്തുറ :സെൻറ് ജോർജ് കോളേജ് അരുവിത്തുറ മുംബൈ ആസ്ഥാനമായ് പ്രവർത്തിക്കുന്ന “അർത്ഥ നിർമ്മിതി’ ഫൗണ്ടേഷനുമായ് ചേർന്ന് വിദ്യാർത്ഥികളെ സാമ്പത്തിക സാക്ഷരത പരിശീലിപ്പിക്കുന്നതിനായി സൗജന്യപദ്ധതിയുടെ ധാരണാപത്രത്തിലൊപ്പുവച്ചു. കോളേജിൽ വച്ചുനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, അർത്ഥനിർമ്മിതി ഫൗണ്ടേഷന്റെ ദക്ഷിണമേഖലാ മേധാവി ശ്രീ. ജോഷി ജോണിന്, ധാരണാപത്രം കൈമാറി. പ്രസ്തുത ചടങ്ങിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി .അനീഷ് പി.സി, പ്ലേസ്മെൻറ് ഓഫീസർ ബിനോയ് സി ജോർജ് അർത്ഥനിർമ്മിതിയുടെ പാലാ റീജിയണൽ Read More…

Accident

ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം

പ്രവിത്താനം :മാർ കാവുകാട്ട് ഹോസ്പിറ്റലിനുസമീപം ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം. കുറ്റിക്കാട്ട് തോമസ് അഗസ്റ്റിൻ (68) വീട്ടിലേക്ക് പോകാനായി സ്കൂട്ടറിൽ റോഡുക്രോസ് ചെയ്യുന്ന സമയത്ത് കോട്ടക്കലിൽ നിന്നും ഈന്തപഴവുമായിവന്ന ലോറി പുറകിൽ നിന്നും ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറി ഡ്രൈവർ മൗൻസുവിനെതിരെ പാല പോലീസ് കേസടുത്ത് വാഹനം കസ്റ്റഡിയിൽ എടുത്തു.

general

എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി, കൊലപാതകത്തിന് തുല്യമായ സംഭവമെന്ന് കോണ്‍ഗ്രസ്

എഡിഎമ്മിന്റെ മരണത്തിനു പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്ഷണിക്കാതെ യാത്രയപ്പു ചടങ്ങിനെത്തി മനപ്പൂര്‍വ്വം തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ഒരുദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ പരസ്യമായി ആക്ഷേപിക്കുയായിരുന്നു പി. പി. ദിവ്യയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നിയമനടപടി വേണമെന്നും രാജിവെച്ച് നിയമനടപടി നേരിടണമെന്നുമാണ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ദിവ്യക്കെതിരെ Read More…

general

മുനമ്പം -വഖഫ് വിഷയത്തിൽ ഇടയന്മാരെയും ആടുകളെയും ഒരുപോലെ തള്ളിക്കളഞ്ഞ ഇടത് -വലത് ജനപ്രതിനിധികൾ ; ഇനിയും ഇവരെ അരമനകളുടെ പടികയറാൻ അനുവദിക്കരുത് :അഡ്വ.ഷോൺ ജോർജ്

മലയാള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട്‌ ചെയ്തു ചെയ്തില്ല എന്ന മട്ടിൽ കൈകാര്യം ചെയ്‌ത ഒരു സംഭവമുണ്ട്. കേന്ദ്രം കൊണ്ടുവന്നിട്ടുള്ള വഖഫ് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായിട്ടു പ്രമേയം പാസ്സാക്കി എന്നതാണ് വാർത്ത. അതായതു കേരള കത്തോലിക്കാ സഭയുടെ പരമോന്നത നേതൃത്വമായ കെ സി ബി സിയുടെ, സീറോ മലബാർ സഭയുടെ ഈ കാണുന്ന അഭിപ്രായത്തിന് പുല്ലുവിലയാണ് 140 ജനപ്രതിനിധികൾ കൊടുത്തതെന്നർത്ഥം. മുനമ്പം തീരത്തെ അറുനൂറിൽ അധികം വരുന്ന കുടുംബങ്ങൾ വിലകൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയിൽ വഖഫ് Read More…

Accident

വ്യത്യസ്ത അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മൂന്നിലവിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മൂന്നിലവ് സ്വദേശി ആൽവിൻ റെജിക്ക് ( 22) പരുക്കേറ്റു. പാലായിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ചെങ്ങളം സ്വദേശി ജോസ് ജോണിന്( 60) പരുക്കേറ്റു.

kottayam

കളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടത്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: പൊതുകളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടതാണെന്നും അവിടെപ്പോകാൻ പെൺകുട്ടികൾ കൂടി ആർജവം കാണിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. രാജ്യാന്തര ബാലികാദിനവുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഇന്നുണ്ടായിക്കാണുന്ന മാറ്റം വലിയ പോരാട്ടങ്ങളിലൂടെ നേടി എടുത്തതാണ്. രാത്രി കാലങ്ങളിൽ അടക്കം പെൺകുട്ടികൾക്ക് സുരക്ഷിതമായ സഞ്ചാരസ്വാതന്ത്ര്യം ഒരുക്കേണ്ടതുണ്ട്. അതിനു ഭരണപരമായ ഇടപെടലുകൾക്കപ്പുറം Read More…

mundakkayam

വന്യമൃഗ ശല്യം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സമ്പൂർണ്ണ സുരക്ഷിതത്വ ക്രമീകരണം, ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രൻ 16ന് നിർവഹിക്കും

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്നതും 30 കിലോമീറ്ററിലധികം ദൂരത്തിലുള്ള ജനവാസ മേഖലകളുമായി അതിർത്തി പങ്കിടുന്നതുമായ വനമേഖ പൂർണ്ണമായും വന്യമൃഗ ശല്യങ്ങളിൽ നിന്നും സുരക്ഷിതമാക്കുന്ന സുരക്ഷിതത്വ ക്രമീകരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 16-)o തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോരുത്തോട്ടിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം, Read More…

aruvithura

അരുവിത്തുറ വോളി പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജേതാക്കൾ

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പുരുഷ വിഭാഗം ജേതാക്കളായി. അരുവിത്തും സെൻ്റ് ജോർജസ്സ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ 25-22, 14 – 25 ,18-25 , 25-20, 20-18 പുരുഷ വിഭാഗം ജേതാക്കൾക്ക് ഫാ തോമസ് മണക്കാട്ട് മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും അൻ്റൊ അൻ്റണി എം പി സമ്മാനിച്ചു. ചടങ്ങുകളിൽ കേരളാ സ്പോർട്സ് Read More…