ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോൽസവം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ 22, 23 തിയതികളിൽ നടക്കും. മേളയുടെ ഒരുക്കങ്ങൾ പുർത്തിയായതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംലബീവി സി.എം, ജനറൽ കൺവീനർ ജോബെറ്റ് തോമസ് എന്നിവർ അറിയിച്ചു. 22 ന് രാവിലെ 9.30 ന് സ്കൂൾ മാനേജർ ഫാ. സെബാസ്‌റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനി, ബ്ലോക്ക് മെബർ ജോസഫ് ജോർജ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് Read More…
Author: editor
ഉഴവൂർ പഞ്ചായത്ത് വാർഡ് 4 ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ്
ഉഴവൂർ പഞ്ചായത്ത് വാർഡ് 4 ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ OLLHSS ലെ എൻ എസ് എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് നെല്ലമറ്റം കപ്പടകുന്നേൽ അംഗൻവാടിയിൽ വെച്ച് നടത്തപ്പെട്ടു. വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു. ബി പി, ഷുഗർ,ഹീമോഗ്ലോബിൻ എന്നിവ പരിശോദിക്കുന്നതിനു അവസരം ഉണ്ടായിരുന്നു.അയൺ, കാൽസ്യം ഗുളികകളുടെ വിതരണം, എലിപ്പനി പ്രതിരോധ ഗുളികകളുടെ വിതരണം, പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തപെട്ടു. സ്കൂൾ എൻ എസ് എസ് കോർഡിനേറ്റർ ശ്രീമതി പ്രിയ Read More…
സൈബർ സുരക്ഷ സെമിനാർ
സൈബർ സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി ചേർപ്പുങ്കൽ ബി വിഎം ഹോളി ക്രോസ് കോളേജിൽ ഒക്ടോബർ 23 രാവിലെ 10.30 ന് സൈബർ സുരക്ഷ സെമിനാർ നടത്തുന്നു. ഇന്റർ നാഷനൽ സൈബർ സെക്യൂരിറ്റി എക്സപേർട്ട് ശ്രീ അഭിജിത്ത് ബി ആർ ആണ് ക്ളാസ് നയിക്കുന്നത്. ഇദ്ദേഹം നിസ്സാൻ മോട്ടോർ കോർപ്പറേഷനിൽ സൈബർ സെക്യൂരിറ്റി ഡെപ്യൂട്ടി മാനേജരും ഇ . വൈ യിൽ സീനിയർ സെക്യുരിറ്റി അനലിസ്റ്റും ആയിരുന്നു. DEF Cow ഹാക്കിംഗ് കോൺഫറൻസിലെ അഡ്വേഴ്സറി വില്ലേജ് സ്ഥാപകൻ ആണ്. Read More…
മേലടുക്കം -സി.എസ്.ഐ പള്ളി – പഴുക്കാക്കാനം റോഡ് ഉദ്ഘാടനം ചെയ്തു
മേലടുക്കം: മേലടുക്കം -സി.എസ്.ഐ പള്ളി – പഴുക്കാക്കാനം റോഡ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മലയോര മേഖലയുടെ വികസനത്തിലൂടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത് എന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഈ പ്രദേശത്തെ 350 ഓളം കുടുംബങ്ങൾക്ക് ‘ ഏക ആശ്രയമായ റോഡ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ മുടക്കിയാണ് നവീകരിച്ചത്. ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് Read More…
മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം: സ്‌റ്റേ ചെയ്ത് സുപ്രീംകോടതി
മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തില്‍ സുപ്രിം കോടതിയുടെ ഇടപെടല്‍. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. തുടര്‍ നടപടികള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കത്തിനെ തുടര്‍ന്ന് യു.പി, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് ഹര്‍ജി നല്‍കിയത്. ചീഫ്ജസ്റ്റിസ് ഡിവൈ Read More…
ശനിയാഴ്ച പനയ്‌ക്കപ്പാലത്തുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വലവൂർ : കണ്ണൻ (വിപിൻ 37)കരൂക്കര നിര്യാതനായി. ശനിയാഴ്ച പനയ്‌ക്കപ്പാലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. പിതാവ് : പരേതനായ വാസുദേവൻ നായർ. മാതാവ് :പുഷ്പ കുമാരി, ഭാര്യ :അശ്വതി പോളക്കൽ പോണാട്, മക്കൾ : ദുർഗ, ധ്രുവ്.
ശബരിമല മുന്നൊരുക്ക അവലോകനയോഗം 22ന്
എരുമേലി : മണ്ഡല- മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിനു മുന്നോടിയായി തീർത്ഥാടകരെ വരവേൽക്കുന്നതിനും സുഖമമായ തീർത്ഥാടനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും ആവശ്യമായ ചർച്ചകൾ നടത്തി തീരുമാനങ്ങൾ എടുക്കുന്നതിന് ദേവസ്വം ബോർഡിന്റെയും ബന്ധപ്പെട്ട മുഴുവൻ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും സംയുക്ത യോഗം 22-)o തീയതി ചൊവ്വാഴ്ച രാവിലെ 11.30 ന് എരുമേലി ദേവസ്വം ബോർഡ് ഹാളിൽ വിളിച്ചു ചേർത്തിട്ടുണ്ട് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. യോഗത്തിൽ കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐഎഎസ്, ജില്ലാ Read More…
അരുവിത്തുറ കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി സർവകലാശാല സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ടീം ജേതാക്കൾ
അരുവിത്തുറ കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി സർവകലാശാല സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ടീം അംഗങ്ങളെ കോളേജ് മാനേജർ റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി വിയാനി ചാർളി വോളിബോൾ ടീം കോച്ച് ജേക്കബ് എന്നിവർ അഭിനന്ദിച്ചു.
ഈരാറ്റുപേട്ട നഗരസഭ നടപ്പിലാക്കുന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ നടപ്പിലാക്കുന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണം ചെയർപേഴ്‌സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ വിവിധ പ്രോജെക്റ്റുകളിലൂടെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാൻ ഉതകുന്ന പ്രവർത്തനങ്ങൾ ആണ് നഗരസഭ ആവിഷ്കരിച്ചിട്ടുള്ളത്. കൂടാതെ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് , തൊഴിലെടുക്കാൻ സന്നദ്ധരായവരെയും വ്യവസായ സംരംഭകരെയും കോർത്തു ഇണക്കി കൊണ്ട് പുതിയ വ്യവസായ യൂണിറ്റുകൾ ആരംഭിക്കാൻ ഉതകുന്ന തരത്തിലുള്ള വിവിധ പദ്ദതികൾ നഗരസഭ നടപ്പിലാക്കി പോരുന്നു. മുചക്ര വാഹന Read More…
സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യുവാവിനെ ബസ് ജീവനക്കാർ ഉടൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു അടിയന്തര ചികിത്സ ഉറപ്പാക്കി
പാലാ: സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യുവാവിനെ ബസ് ജീവനക്കാർ ഉടൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു അടിയന്തര ചികിത്സ ഉറപ്പാക്കി. ഞായറാഴ്ച രാവിലെ 11 മണിയോടെ പാലാ – ഗാന്ധിനഗർ റൂട്ടിൽ സർവീസ് നടത്തുന്ന എം ആൻഡ് എം ബസിലായിരുന്നു സംഭവം. ഗാന്ധിനഗറിൽ നിന്ന് പാലായിലേക്ക് സഞ്ചരിച്ച ആർപ്പൂക്കര സ്വദേശിയായ യുവാവാണ് കുമ്മണ്ണൂർ ഭാഗത്ത് വച്ച് അപസ്മാര ബാധിതനായി സീറ്റിൽ നിന്നു കുഴഞ്ഞു വീണത്. യാത്രക്കാരും പരിഭ്രമിച്ചു. സംഭവം കണ്ട ഉടൻ കണ്ടക്ടർ ഉണ്ണി Read More…











