പാലാ: കുറവുകളും പോരായ്മകളുമുള്ള നമ്മെ ദൈവം സ്നേഹിക്കുന്നു എന്നതിലാണ് മഹത്വം. അല്ലാതെ നാം ദൈവത്തെ സ്നേഹിക്കുന്നു എന്നതിലല്ല. പരസ്പരം സംസാരിച്ചും, തിരുത്തിയും, സ്നേഹിച്ചും മറ്റുള്ളവർക്ക് നന്മ ചെയ്തു പാവങ്ങളിലേയ്ക്ക് നടന്നടുക്കണം. അങ്ങനെ നാമും ഉയരണം. മറ്റുള്ളവർക്ക് നന്മ ചെയ്തു അവരെ ഉയർത്തുമ്പോൾ നമുക്ക് ഉയരാൻ പറ്റും. മറ്റുള്ളവരിലേക്ക് സ്നേഹത്തിൻ്റെ നീർച്ചാലുകൾ തുറക്കണമെന്നും പാലാ രൂപത കൺവൻഷൻ്റെ രണ്ടാം ദിനം വിശുദ്ധ കുർബ്ബാനമധ്യേ പിതാവ് നമ്മെ ഓർമ്മപ്പെടുത്തി. നമ്മെതന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. സാധാരണമായി നമ്മളെക്കാൾ ഉയർന്ന നിലവാരത്തിൽ Read More…
Author: editor
അൽ മനാർ സ്‌കൂൾ 37-ാം വാർഷികാഘോഷം നാളെ
ഈരാറ്റുപേട്ട: അൽ മനാർ സീനിയർ സെക്കണ്ടറി സ്‌കൂൾ 37 ാം വാർഷികാഘോഷവും നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനവും നാളെ (ശനി) നടക്കും. രാവിലെ എട്ടരക്ക് സ്‌കൂൾ അങ്കണത്തിൽ ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദ് പതാക ഉയർത്തുന്നതോടെ വാർഷികാഘോഷ പരിപാടിയായ ‘മെഹ്ഫിലെ മനാറി’ന് തുടക്കമാകും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം 4.30 മുതൽ കുട്ടികൾക്കുള്ള സമ്മാന വിതരണം നടക്കും. അഞ്ച് മണിക്ക് നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ഡിപ്പാർട്ട്‌മെന്റ് ഓഫ് Read More…
സംയുക്തമായി ക്രിസ്മസ് ആശംസകൾ നേർന്ന് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളും മൂന്നിലവ് സെൻ്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂളും
മൂന്നിലവ്: തിരുപ്പിറവിയുടെ സന്ദേശം പകർന്ന് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ മൂന്നിലവ് ടൗണിലേക്ക് ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി സ്കൂളിൽ വച്ച് കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് മൂന്നിലവ് ടൗണിലേക്ക് നടന്ന വർണ്ണശമ്പളമായ ക്രിസ്മസ് കരോളിൽ പാപ്പാമാരോടൊപ്പം നക്ഷത്രങ്ങളുമായി കുഞ്ഞുങ്ങളും അണിനിരന്നു. മൂന്നിലവ് ടൗണിൽ വച്ച് വാകക്കാട് സെൻ്റ് പോൾസ് പള്ളി പ്രോവികാരിയും മൂന്നിലവ് സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ഫാ. എബ്രഹാം തകിടിയേൽ വാകക്കാട് സെൻ്റ് Read More…
ഫുൾടൈം മീനിയൽ ഒഴിവ്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ 2024-25 അധ്യയനവർഷത്തിൽ ഫുൾടൈം മീനിയൽ തസ്തികയിലേയ്ക്ക് നിലവിലുള്ള താൽകാലിക ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ശാരീരിക യോഗ്യത അടക്കം നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 23/12/2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ . ഓഫീസിൽ ഹാജരാകേണ്ടതാണ്.
എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍
എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതരാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സ നല്‍കിവരികയാണ്. ഒരു മാസത്തിനിടെ പല തവണയായി എം ടി ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി Read More…
ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിറം പകർന്ന് അരുവിത്തുറ സെന്റ്.മേരീസ് .എൽ.പി.സ്കൂൾ
അരുവിത്തുറ:- ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ കുട്ടികൾക്കായി ഒരുക്കിയത്. ചുവന്ന ഡ്രസും ക്രിസ്തുമസ് തൊപ്പിയും ധരിച്ചാണ് കുട്ടികൾ എല്ലാവരും തന്നെ സ്കൂളിൽ എത്തിയത്. പലവിധ വർണങ്ങളാൽ കുട്ടികൾ തയാറാക്കിയ നക്ഷത്രങ്ങൾ സ്കൂളിനെ അലങ്കരിച്ചിരുന്നു. മനോഹരമായ പുൽക്കൂടും ക്രിസ്തുമസ് ട്രീയും ഏറെ ആകർഷകമായി. പാപ്പാ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ പുൽക്കൂടിനു സമീപം അണി നിരന്നതും പാട്ടിനൊത്ത് ചുവടു വച്ചതും കൗതുകക്കാഴ്ചകളായിരുന്നു. പാപ്പാമാരോ ടൊപ്പം കുട്ടികൾ എല്ലാവരും സ്കൂൾ മുറ്റത്ത് അണിനിരന്ന് നൃത്തച്ചുവടുകൾ Read More…
വീൽ ചെയറുകൾ വിതരണം ചെയ്തു
അയർക്കുന്നം: കാരുണ്യ സ്പർശനത്തിന്റെ ഭാഗമായി കെഎം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെൻട്രൽ വെച്ച് ഭിന്നശേഷിക്കാർക്കുള്ള വീൽ ചെയറുകൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെഎം മാണി റിസർച്ച് സ്റ്റഡി സെൻട്രൽ ചെയർപേഴ്സൺ നിഷ ജോസ് കെ മാണി വിതരണം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജെയിംസ് പുതുമന, ജോസഫ് ചാമക്കാല, ജോസ് കൊറ്റത്തിൽ, ബിജു ചക്കാല, ജോസ് കുടകശ്ശേരി പ്രോഗ്രാം കോഡിനേറ്റർ അമൽ Read More…
മാർ ആഗസ്തിനോസ് കോളജിൽ ആശംസകൾ അറിയിച്ച് ക്രിസ്മസ് പാപ്പാ കുതിരപ്പുറത്ത് എത്തി
രാമപുരം : മാർ ആഗസ്തിനോസ് കോളജിൽ വിപുലമായ ക്രിസ്മസ് അഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്റ്റുഡൻസ് യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികളും കലാപരിപാടികളും നടത്തി. കുതിരപ്പുറത്ത് കയറി വന്ന ക്രിസ്മസ് പപ്പാ ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി. ഗുഹയുടെ മാതൃകയിൽ നിർമ്മിച്ച വലിയ പുൽക്കൂട് ശ്രദ്ധേയമായി പുൽക്കൂട്, ക്രിസ്മസ് കരോൾ ഗാനമത്സരം, പുൽക്കൂട്, മത്സരം ഓൾഡ് ഈസ് ഗോൾഡ് സംഗീത മത്സരം, ക്രിസ്മസ് ട്രീ, സ്പോട്ട് കൊറിയോ ഗ്രാഫി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, അഘോഷങ്ങൾക്ക് Read More…
തിരുപ്പിറവിയുടെ ദിവ്യസന്ദേശം വിളിച്ചോതി സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ കുരുന്നുകളുടെ ക്രിസ്തുമസ് ആഘോഷം
പാലാ: തിരുപ്പിറവിയുടെ രക്ഷാകര സന്ദേശം വിളിച്ചോതി പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ കുരുന്നുകളുടെ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായ കലാപരിപാടികളോടെ നടത്തപ്പെട്ടു. കൊച്ചു പാപ്പാമാരും ,ചുമപ്പും വെള്ളയും വസ്ത്രങ്ങൾ അണിഞ്ഞ കുരുന്നുകളും ഗാനങ്ങൾക്ക് ചുവടുവച്ചപ്പോൾ കാണികൾക്ക് അത് നവ്യാനുഭവമായി. വിവിധ ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച ക്രിസ്തുമസ് സന്ദേശം വിളിച്ചോതുന്ന സ്കിറ്റുകൾ, കരോൾ ഗാനങ്ങൾ, പപ്പാ ഡാൻസ് എന്നീ വൈവിധ്യമാർന്ന പരിപാടികളും ഉണ്ടായിരുന്നു. ളാലം പഴയ പള്ളി പാരീഷ് ഹാളിൽ നടന്ന ക്രിസ്തുമസ് ആഘോഷം സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ. Read More…
രക്ഷാ സന്ദേശ റാലിയും ക്രിസ്മസ് ആഘോഷങ്ങളും എക്യുമെനിക്കൽ യോഗവും കൂട്ടിക്കൽ ടൗണിൽ
കൂട്ടിക്കൽ : ശാന്തിയുടെയും സമാധാനത്തിന്റെ ക്രിസ്മസ് സന്ദേശവുമായി വിവിധ ക്രൈസ്തവ ദൈവാലയങ്ങൾ ചേർന്ന് നടത്തുന്ന ഐക്യ ക്രിസ്മസ് റാലിയും എക്യുമെനിക്കൽ സമ്മേളനവും ഇന്ന് കൂട്ടിക്കൽ ടൗണിൽ നടക്കും. സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളി, സെന്റ് ജോർജ് സീറോ മലബാർ കത്തോലിക്കാ ഫൊറോന പള്ളി, സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി എന്നിവയുടെ നേതൃത്വത്തിലാണ് റാലി നടത്തപ്പെടുന്നത്. വൈകിട്ട് ആറിന് സെന്റ് ജോർജ് പള്ളിയിൽ നിന്നും റാലി ആരംഭിക്കും. സെന്റ് മേരീസ് പള്ളി കവല ചുറ്റി ടൗണിലൂടെ എത്തുന്ന റാലി Read More…











