പാലാ: 2025 ഡിസംബർ 19 മുതൽ 23 വരെ നടക്കുന്ന 43മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ വോളണ്ടിയേഴ്‌സിനുള്ള ഒരുക്ക ധ്യാനം അരുണാപുരം സെൻ്റ്.തോമസ് ദൈവാലയത്തിൽ നടന്നു. ശുശ്രൂഷയിൽ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ നിന്നും ഫാ.അനൂപ്, ബ്ര.ജോസ് വാഴക്കുളം എന്നിവർ വചനം പങ്കുവെച്ചു. വരാനിരിക്കുന്ന അഞ്ച് കൺവൻഷൻ ദിനങ്ങൾ ഓരോരുത്തരിലും ഈശോ മനുഷ്യാവതാരം ചെയ്യുന്ന പുണ്യദിനങ്ങളായി മാറണമെന്ന് മുഖ്യസന്ദേശം നൽകിയ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ബോധിപ്പിച്ചു. വിശുദ്ധഗ്രന്ഥ വചനങ്ങളെ സാക്ഷിയാക്കി ബ്രദർ ജോസ് വാഴക്കുളം Read More…
Author: editor
രാമപുരം കോളേജിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഫെസ്റ്റ് ‘ടേക്ക് ഓഫ് 2 കെ 25’ നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് ഡിപ്പാർട്മെന്റിന്റെ ആഭിമിഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫെസ്റ്റ് ‘ടേക്ക് ഓഫ് 2 കെ 25’ കോളേജ് ക്യാമ്പസിൽ നടത്തപ്പെട്ടു. ഫെസ്റ്റിൽ ഇരുനൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തു. കോളേജ് മാനേജർ ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. വിശ്വാസ് ഫുഡ് പ്രോഡക്റ്റ്സ് മാനേജിങ് ഡയറക്ടർ സോണി ജെ ആന്റണി ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ Read More…
ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി
ഇരുമാപ്രമറ്റം: ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ ക്രിസ്തുമസ് ആഘോഷവും ക്രിസ്തുമസ് കേക്ക് കട്ടിംഗും വിവിധ കലാപരിപാടികളും നടന്നു. പരിപാടിയുടെ ഉദ്ഘാടനവും ക്രിസ്തുമസ് സന്ദേശവും ഇരുമാപ്ര സെൻ്റ്.പീറ്റേഴ്സ് സി എസ് ഐ ചർച്ച് വികാരി റവ. ബെൻ ആൽബർട്ട് നിർവ്വഹിച്ചു. പി റ്റി എ പ്രസിഡന്റ് സാമുവൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം പി റ്റി എ പ്രസിഡന്റ് ഷീബാ ഷാജു ,ലയൺസ് ക്ലബ്ബ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്ററും പൂർവ്വ വിദ്യാർഥി സംഘടനാ Read More…
നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷ. റണാകുളം പ്രിൻസിപ്പൽസെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 5 ലക്ഷം വീതം പിഴ അത്ജീവിതയ്ക്ക് നൽകണമെന്നും വിധി. കൂട്ട ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക ജയിൽവാസം അനുഭവിക്കണം. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് Read More…
കുന്നോന്നിയില്‍ വൈദ്യുതി നിലച്ചാല്‍ ഫോണും നിശ്ചലം; പരാതി നല്കി മടുത്ത് ടവറില്‍ റീത്ത് വച്ച് ഉപഭോക്താക്കള്‍
കുന്നോന്നി: വൈദ്യുതിബന്ധം നിലച്ചാല്‍ ആ നിമിഷം കുന്നോന്നിയിലെ ബി.എസ്.എന്‍.എല്‍. നെറ്റ്‌വര്‍ക്ക് കവറേജ് നഷ്ടമാകും. മൂന്ന് വര്‍ഷമായി സ്ഥിതി ഇതാണ്. പരാതി പറഞ്ഞ് മടുത്ത ഉപഭോക്താക്കള്‍ ടവറില്‍ റീത്ത് വച്ചും ബോര്‍ഡ് സ്ഥാപിച്ചും പ്രതിഷേധം രേഖപ്പെടുത്തി. വൈദ്യുതി തകരാറുകള്‍ പരിഹരിക്കാന്‍ കെ.എസ്.ഇ.ബി. ലൈന്‍ ഓഫ് ചെയ്താല്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ ഫോണ്‍ നിശ്ചലമാകും. ആഴ്ചയില്‍ ഒന്നിലധികം ദിവസങ്ങളിലും തവണകളായും ലൈന്‍ ഓഫ് ചെയ്യുന്നുണ്ട്. ‘ബാറ്ററി ബാക്ക് അപ്പ്’ ഇല്ലാത്തതാണ് സംവിധാനം നിശ്ചലമാകുന്നതിന്റെ മുഖ്യ കാരണം. Read More…
ലഹരിയെ തകർക്കാൻ എസ് എച്ച് എൽ പി യിലെ കുട്ടിപ്പട്ടാളം
രാമപുരം: ഇന്ന് സമൂഹത്തിലെ മാരക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി എന്ന കൊടും വിഷത്തിനെ നേരിടാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് രാമപുരം SHLP സ്കൂളിലെ കുരുന്നുകൾ. കഴിഞ്ഞവർഷം ജാഗ്രത എന്ന പേരിൽ ലഹരിക്കെതിരെ ഷോർട്ട് ഫിലിം ചെയ്ത് ശ്രദ്ധ നേടിയ സ്കൂൾ ആണ് SHLP.നിരവധി പുരസ്കാരങ്ങൾ നേടിയ ജാഗ്രത ക്ക് ശേഷം കരുതൽ എന്ന പേരിൽ വ്യത്യസ്തമായ മ്യൂസിക്കൽ ആൽബവുമായി ആണ് ഇത്തവണ കുട്ടിപ്പട്ടാളത്തിന്റെ പോരാട്ടം. വർദ്ധിച്ചുവരുന്ന മയക്കുമരുന്നുകളിൽ യുവതലമുറ വീണുപോകുന്ന ഈ കാലത്ത് എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ ശ്രമകരമായ Read More…
ചന്ദ്രൻകുന്നേൽ മാത്യു തോമസ് (പാപ്പച്ചൻ) നിര്യാതനായി
അരുവിത്തുറ: കൊണ്ടൂർ ചന്ദ്രൻകുന്നേൽ മാത്യു തോമസ് (പാപ്പച്ചൻ-94) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: തിടനാട് അങ്ങാടിക്കൽ (വാരിക്കാട്ട്) പരേതയായ ഏലിക്കുട്ടി. മക്കൾ: വത്സമ്മ, ടോമി, ബിനോയി, പരേതയായ മേരിക്കുട്ടി. മരുമക്കൾ: ജോസഫ് ഇലവുങ്കൽ രാമപുരം, തോമസ് മഠത്തിൽ ഉള്ളനാട്, ജെസി ഐക്കര മണിയംകുളം, ജാസ്മിൻ മുണ്ടമാക്കിയിൽ വലവൂർ.
നെടുങ്ങനാൽ സെലിൻ ടോമി നിര്യാതയായി
വേലത്തുശ്ശേരി: മാവടി നെടുങ്ങനാൽ ടോമി ജോസഫ് ന്റെ ഭാര്യ സെലിൻ ടോമി(54) നിര്യാതയായി. സംസ്കാരം നാളെ (13-12-2025)ശനി ഉച്ചകഴിഞ്ഞ് 2 പി എം. ന് വേലത്തുശ്ശേരിയിൽ ഉള്ള നെടുങ്ങനാൽ നൈജുവിന്റെ ഭവനത്തിൽ ആരംഭിച്ചു വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ ജെബിൻ ടോം, ജിത്തു ടോം. പരേത മുട്ടം തെക്കുംമറ്റത്തിൽ കുടുംമ്പാഗമാണ്.
പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍, ഉന്നത ഉദ്യേഗസ്ഥതല അവലോകനയോഗം ചേര്‍ന്നു
പാലാ: 43 മത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി പാലാ ആര്‍ഡിഒ ജോസുകുട്ടി കെ എം ന്റെ അധ്യക്ഷതയില്‍ ഉന്നതഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. ആർഡിഒ ചേംബറിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട എം.എൽ.എ മാണി.സി.കാപ്പൻ, പോലീസ്, ഫയര്‍ഫോഴ്‌സ്, ട്രാഫിക്, കെ.എസ്.ഇ.ബി, ഹെൽത്ത് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്, ഡിവൈഎസ്പി കെ.സദൻ, പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജോസഫ് അരിമറ്റത്ത്, പി.എസ്.ഡബ്ല്യു എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, Read More…
മദ്യലഹരിയിൽ വാക്കുതർക്കം, സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; പ്രതി കസ്റ്റഡിയിൽ
പാലാ : വീട് നിർമാണത്തിനെത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യ ലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ്(29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ ഇന്നലെ (വ്യാഴാഴ്ച) രാത്രി 9.30 ഓടെയാണ് സംഭവം. ബിനീഷിനും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. തെക്കേക്കരയിൽ നിർമാണം പൂർത്തിയാക്കിയ വീടിൻ്റെ ലെയ്ത്ത് വർക്കുമായി എത്തിയതായിരുന്നു ഉപകാരാറുകാരനായ ബിബിനും ബിനീഷും. വീടിൻ്റെ Read More…











