കഴിഞ്ഞ പത്തുവർഷമായി റബ്ബർ കർഷകരെ ഉയർന്ന താങ്ങുവില വാഗ്ദാനത്തിൽ കബളിപ്പിച്ച ജോസ് കെ മാണി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അടുത്ത വഞ്ചനാ നാടകത്തിന് കർട്ടൻ ഉയർത്തിത്തുടങ്ങി. ഇനിയും പിണറായി വിജയൻ പ്രസാദിച്ചില്ലെങ്കിൽ മുന്നണി വിട്ടു പുറത്തു വരാനുള്ള ആർജ്ജവം ജോസ് കെ മാണി കാട്ടുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. റബ്ബർ താങ്ങുവില വർധിപ്പിക്കാൻ ഇടതു സർക്കാരിൽ സമ്മർദ്ദം ചെലുത്തും എന്ന ജോസ് കെ മാണിയുടെ പ്രസ്താവന കർഷകരിൽ പരിഹാസ ചിരിയാണ് ഉളവാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും Read More…
Author: editor
സി പി ഐ പാതാമ്പുഴ ബ്രാഞ്ച് സമ്മേളനം നടത്തി
പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ പാതാമ്പുഴ ബ്രാഞ്ച് സമ്മേളനം സഖാവ് കാനം രാജേന്ദ്രൻ നഗറിൽ സഖാവ് ശോഭന അധ്യക്ഷതയിൽ സിപിഐ കോട്ടയം ജില്ല കമ്മിറ്റിയംഗം സഖാവ് അഡ്വ: പി.എസ് സു നിൽ ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി , സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി Read More…
അരുവിത്തുറ സെന്റ് മേരീസിൽ ബാന്റ് സെറ്റ് അരങ്ങേറ്റം
അരുവിത്തുറ: വാർഷികാഘോഷങ്ങളോടനുബന്ധിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ ഈ വർഷം ആരംഭിച്ച ബാന്റ് സെറ്റ് അരങ്ങേറ്റം ഫെബ്രുവരി 21 വെള്ളിയാഴ്ച 2 pm ന് സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. സ്കൂളിലെ 21 കുരുന്നു കലാപ്രതിഭകൾ മികച്ച പ്രകടനത്തിലൂടെ തങ്ങളുടെ കഴിവു തെളിയിക്കും. സ്കൂളിന് സ്വന്തമായൊരു ബാന്റ് സെറ്റ് എന്ന ചിരകാല സ്വപ്നമാണ് ഇവിടെ സാക്ഷാൽക്കരിക്കപ്പെടുന്നത്. LP സ്കൂളിലെ കുട്ടികൾക്കും ഇത് സാധിക്കുമെന്ന് അവർ തെളിയിച്ചിരിക്കുകയാണ്. സ്കൂൾ മാനേജർ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ വേണ്ട പ്രോൽസാഹനവും Read More…
കിണറിനു സമീപം വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു
പാമ്പാടി: കിണറിനു സമീപം വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ വീണ ഗൃഹനാഥന് ദാരുണാന്ത്യം. എസ്.എൻ പുരം ഈട്ടിക്കൽ ഇ.കെ മോൻ(57) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ആൾ മറയില്ലാത്ത കിണറിനു സമീപം തെളിക്കുന്നതതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. പാമ്പാടി പൊലീസും സ്ഥലത്തെത്തിയിരുന്നു പാമ്പാടിയിലെ മയൂര കോൾഡ് സ്റ്റോറേജ് ഉടമയാണ്. സംസ്കാരം നാളെ 3.30 ന് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ :മണർകാട് മണ്ണെലിൽ ഉഷാമോൻ. മകൻ : Read More…
മുണ്ടക്കയത്ത് ദമ്പതികൾ വാഹനാപകടത്തിൽപെട്ടു; ഭർത്താവ് മരിച്ചു, ഭാര്യയ്ക്ക് പരുക്ക്
മുണ്ടക്കയം ദേശീയ പാതയിൽ 35-ാം മൈലിൽ ദമ്പതികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിജയകുമാർ (66 ) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഭാര്യ മിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചങ്ങനാശ്ശേരിയിൽ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു.
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയിൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി Read More…
ഭവനനിര്‍മ്മാണത്തിനും ആതുരസേവനത്തിനും മുന്‍ഗണന നല്‍കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2025-26 ബഡ്ജറ്റ്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തികവര്‍ഷത്തെ ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യന്‍ നെല്ലുവേലില്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിവിഹിതമായി 3 കോടി രൂപ 51 ലക്ഷത്തി 71 ആയിരം രൂപയും ധനകാര്യ കമ്മീഷന്‍ വിഹിതമായി 93,53,000 രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ടായ 88,67,000 രൂപയുടെയും മെയിന്റനന്‍സ് ഫണ്ടായി 47,81,000 രൂപയുടെയും ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. വര്‍ഷം 400 ഓളം വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഗുണഭോക്താക്കളുമായി എഗ്രിമെന്റ് വയ്ക്കുകയും Read More…
ആനുകാലിക വിഷയങ്ങളിൽ സമയോചിതമായി ഇടപെടാൻ ദീപികയ്ക്കു കഴിയുന്നു: മാർ കല്ലറങ്ങാട്ട്
പാലാ: ആനുകാലിക വിഷയങ്ങളിൽ സമയോചിതമായി ഇടപെടാൻ ദീപികയ്ക്കു സാധിക്കുന്നണ്ടെന്നും മൂല്യങ്ങൾ പുലരുന്ന ദീപികയ്ക്കു വലിയൊരു വിശ്വാസ്യതയുണ്ടെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ദീപിക ഫ്രണ്ട് ക്ലബ്ബ് പാലാ രൂപതാ കൺവെൻഷൻ അരുണാപുരം പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഫീൽഡ് ഫ്രെയിം വർക്കായി നിലകൊള്ളുന്ന ദീപിക ഔഷധ ചെടി പോലെയാണെന്നും ദീപിക ഫ്രണ്ട് ക്ലബ്ബ് അംഗങ്ങൾ ദീപികയെ സ്വന്തമായി കരുതി സാമുദായിക ശാക്തീകരണത്തിൻറ ചാലക ശക്തിയായി മാറണമെന്നും ബിഷപ്പ് പറഞ്ഞു. ഡി എഫ് സി Read More…
സിസ്റ്റർ മേരി പുതിയിടത്തുകുന്നേൽ S.A.B.S നിര്യാതയായി
പാലാ : ചീങ്കല്ലേൽ റോസ് ഭവൻ ആരാധനാ മഠാംഗമായ സിസ്റ്റർ മേരി പുതിയിടത്തുകുന്നേൽ S.A.B.S (78) നിര്യാതയായി. മൃതദേഹം ഇന്ന് (20-02-2025) വൈകുന്നേരം 6.00 p.m. -ന് റോസ് ഭവൻ മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷകൾ നാളെ (21-02-2025) 1.30 p.m.- ന് റോസ് ഭവൻ മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും മഠം വക സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
റെക്കോർഡിട്ട് സ്വർണവില
കേരളത്തിൽ സ്വർണവില ആഭരണപ്രേമികളെയും വിവാഹാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും നിരാശപ്പെടുത്തി ഇന്ന് സർവകാല റെക്കോർഡിലെത്തി. ഗ്രാമിന് 35 രൂപ ഉയർന്ന് വില 8,070 രൂപയായി. 280 രൂപ മുന്നേറി 64,560 രൂപയാണ് പവൻവില. ഈമാസം 11ന് രേഖപ്പെടുത്തിയ പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയുമെന്ന റെക്കോർഡ് തകർന്നു. കഴിഞ്ഞ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയും കൂടി. അമേരിക്കൻ പ്രസിഡൻ്റ് ഡെണാൾഡ് ട്രംപിൻ്റെ നികുതി നയങൾ തന്നെയാണ് സ്വർണവില ഉയരാനുള്ള പ്രധാന Read More…











