മഹേന്ദ്ര സിങ് ധോണിയുടെ സുഹൃത്തും അതിലുപരി അദ്ദേഹത്തിന്റെ കട്ട ഫാനുമായ പാലാക്കാരൻ സുഭാഷ് മാനുവലിന്റെ നേതൃത്വത്തിൽ ധോണി ഫാൻസിനായി ധോണി ഫാന്‍സ് ആപ്പ് (https://www.dhoniapp.com/) പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്ഫോമാണിത്. സംരംഭകനും കോട്ടയം പാലാ സ്വദേശിയുമായ അഡ്വ. സുഭാഷ് Read More…
Author: editor
മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തി; സഹോദരങ്ങൾക്ക് ഭാര്യമാർ വൃക്കകൾ മാറി നൽകി
പാലാ: ഗുരുതര വൃക്കരോഗം ബാധിച്ച സഹോദരന്മാർക്കു ഭാര്യമാർ വൃക്കകൾ പരസ്പരം മാറി നൽകിയ അപൂർവ്വ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും റീനൽ ട്രാൻസ്പ്ളാന്റ് സർജനുമായ ഡോ.വിജയ് രാധാകൃഷ്ണൻ ,കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ സി എന്നിവരുടെ നേതൃത്വത്തിലാണ് മധ്യതിരുവതാംകൂറിലെ ആദ്യത്തെ കിഡ്നി സ്വാപ്പിംഗ് ശസ്ത്രക്രിയ നടത്തിയത്. Read More…
ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമർശം; പി സി ജോർജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത
ഈരാറ്റുപേട്ട: വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ തിന് പിന്നാലെ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി. ജോർജിനെ അ റസ്റ്റ് ചെയ്യാൻ നിർദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഡിജിപിയാണ് നിർദേശം നൽകിയത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാ റ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോ ട്ടയം ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാ പേക്ഷ തള്ളുകയായിരുന്നു. ജോർജ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നതിനാൽ മുൻകൂർ Read More…
ഉല്ലാസ് പദ്ധതി: സംഘാടകസമിതി രൂപീകരിച്ചു
കോട്ടയം : സംസ്ഥാന സാക്ഷരതാ മിഷന്‍ , തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഉല്ലാസ് (ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം) പദ്ധതിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തിലും വായനയിലും നൂറുശതമാനം സാക്ഷരത നേടുന്നതുപോലെ തന്നെ ഡിജിറ്റല്‍ സാക്ഷരത നേടേണ്ടതും അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല അധ്യക്ഷത വഹിച്ചു. Read More…
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസ്സലിന്റെ സംസ്കാരം ഞായറാഴ്ച
കോട്ടയം: അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ സംസ്കാരം ഞായറാഴ്ച നടത്തും. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് പാർട്ടി ജില്ലാ കമ്മിറ്റി ഓ ഫീസിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ചങ്ങനാശേരി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടു ത്തെ പൊതുദർശനം കഴിഞ്ഞ് തെങ്ങണയിലെ വീട്ടിലെത്തിക്കും. തുടർന്ന് ഞായറാ ഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യാണ് അപ്രതീക്ഷിത വിയോഗം. ആറ് വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി Read More…
അൽമനാർ കെ.ജി വിഭാഗത്തിന്റേയും ഹെവൻസ് പ്രീ സ്‌കൂളിന്റേയും കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: അൽ മനാർ കെ.ജി വിഭാഗത്തിന്റേയും ഹെവൻസ് ഇസ്ലാമിക് പ്രീ സ്‌കൂളിന്റേയും കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വി തരണം ചെയ്തു. ഖുർആൻ, ഇസ്‌ലാമിക് വിഷയങ്ങളോടൊപ്പം ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെയുള്ള ഭാഷാ പഠനവും ഉൾപ്പെടുന്നതാണ് ഹെവൻസ് പ്രീ സ്‌കൂൾ സിലബസ്. അൽ മനാർ സ്‌കൂൾ മുൻ പ്രിൻസിപ്പലും എടവണ്ണ എസ്.എച്ച്.എം ജി.വി.എച്ച്.എസ്.എസ് അധ്യാപകനുമായ അനീസുദ്ദീൻ കുപ്പണത്ത് ഉദ്ഘാടനം ചെയ്തു. ഐ.ജി.ടി ചെയർമാൻ എ.എം. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഐ.ജി.ടി സെക്രട്ടറി സക്കീർ കറുകാഞ്ചേരിൽ, Read More…
അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; ഇസ്രായേൽ സ്വദേശി കോട്ടയത്ത് പിടിയിൽ
അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് ഇസ്രായേൽ സ്വദേശി പിടിയിൽ. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) യാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് പോകുന്ന വഴിയാണ് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചത് ഇന്റലിജൻസ് വിഭാഗം മുഖേന പൊലീസിന് ഈ വിവരം ലഭിച്ചു. തുടർന്ന് ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടുകയുമായിരുന്നു. ഇന്റലിജൻസും, NIA യും, പൊലീസും ഇയാളെ ചോദ്യം ചെയ്‌തു. സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്ത് മറ്റ് നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ Read More…
ബിയർ ക്യാനിൽ ഗാന്ധിജി: കത്തെഴുത്ത് മത്സരം
പാലാ: റഷ്യയിലെ ബിയർ ക്യാനുകളിൽ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ചതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കത്തെഴുത്ത് മത്സരം നടത്തുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് റഷ്യൻ പ്രസിഡൻ്റിന് അയയ്ക്കുന്ന രീതിയിലാണ് കത്തുകൾ തയ്യാറാക്കേണ്ടത്. സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് 3000, 2000, 1000 എന്നിങ്ങനെ ക്യാഷ് അവാർഡുകൾ സമ്മാനിക്കും. കത്തുകൾ മാർച്ച് 10നകം പി ഡി എഫ് ഫോർമാറ്റിൽ gandhisquarepala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.
49 ആമത് വാർഷികാഘോഷവും ഗോൾഡൻ ജൂബിലി പ്രഖ്യാപനവും
കാരക്കാട്: വിദ്യാഭ്യാസ മേഖലയിൽ അൻപത് വർഷം പൂർത്തിയാക്കുന്ന കാരക്കാട് എംഎം എംയു എം യുപി സ്കൂളിന്റെ 49 ആമത് വാർഷികാഘോഷവും ഗോൾഡൻ ജൂബിലി പ്രഖ്യാപനവും, ലോഗോ പ്രകാശനവും കാരക്കാട് സ്കൂളിൽ നടന്നു. 1976 ൽ ഹാജി വിഎംഎ കരീം സാഹിബ് സ്ഥാപിച്ച സ്കൂൾ 2026 അൻപത് വർഷം പിന്നിടുകയാണ്. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ വിപുലമായ പ്രോഗ്രാമുകളിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ട് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വാർഷികാഘോഷ ഉദ്ഘാടനവും, ഗോൾഡൻ ജൂബിലിയുടെ ലോഗോ Read More…
സഖാവ് എ. വി. റസലിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രഫ.ലോപ്പസ് മാത്യു
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ജില്ലാ സെക്രട്ടറി സഖാവ് എ. വി. റസലിന്റെ ആകസ്മിക നിര്യാണത്തിൽ, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റും, ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയം ജില്ലാ കൺവീനറുമായ പ്രഫ. ലോപ്പസ് മാത്യു അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇന്നലെയും കൂടി അദ്ദേഹവുമായി ഫോണിൽ സംസാരിക്കുകയും ഉടനെ നേരിൽ കാണാം എന്ന് പറയുകയും ചെയ്തതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും സൗമ്യനായ, മനുഷ്യ സ്നേഹത്തിന്റെ മുഖമായിരുന്നു റസ്സൽ. പാർട്ടിയിലെയും മുന്നണിയിലെയും പ്രശ്നപരിഹാരത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു Read More…










