വെള്ളികുളം : വെള്ളികുളത്തിനു സമീപം കാരികാട് കമ്പിപ്പാലം റോഡിന് സമീപത്തുള്ള കൃഷിയിടങ്ങളിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായി. ഇന്നലെ (ബുധൻ) രാവിലെ 10 മണിയോടെ വാഴയിൽ ജെയ്സന്റെ പുരയിടത്തിലാണ് ആദ്യം തീപടർന്നത്. പിന്നീട് സമീപപ്രദേശങ്ങളിലെ കൃഷി സ്ഥലത്തേക്ക് ആളിപ്പടർന്നു. വാഴയിൽ ബോസ്, പാമ്പാടത്ത് ആന്റോ, വഴക്കുഴയിൽ ജോഷി എന്നിവരുടെ കൃഷിസ്ഥലത്തേക്കു തീ വ്യാപിച്ച് വലിയ നഷ്ടമാണ് ഉണ്ടായത്. ശക്തമായ കാറ്റും ദുർഘടമായ വഴിയും മൂലം ഫയർഫോഴ്സിനും ഈ സ്ഥലത്തേക്കു വരാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. റബർ, കാപ്പി, കുരുമുളക്, Read More…
Author: editor
തീക്കോയി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടന്നു
തീക്കോയി: ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ സിസ്റ്റർ ജെസ്സിൻ മരിയ, ഹെഡ്മാസ്റ്റർ ശ്രീ ജോണിക്കുട്ടി എബ്രഹാം, അധ്യാപികമാരായ സിസ്റ്റർ ദീപ്തി FCC, ശ്രീമതി ഡെയ്സി മാത്യു എന്നിവർക്ക് സെന്റ് മേരിസ് പാരിഷ് ഹാളിൽ കൂടിയ യോഗത്തിൽ യാത്രയയപ്പ് നൽകി. സ്കൂൾ മാനേജർ ഫാദർ ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ MLA Adv. സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിലും യുവജനങ്ങളിലും കുട്ടികളിലും ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന അപചയങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ Read More…
വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ
ചങ്ങനാശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേ സിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തുരുത്തിക്കാട് അപ്പ ക്കോട്ടമുറിയിൽ പ്രീതി മാത്യു (51), തോപ്പുംപടി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ സസ്പെൻഷനിലായ പോലീസ് ഇൻസ്പെക്ടർ ചങ്ങനാശേരി ചെന്നിക്ക ടുപ്പിൽ സി.പി. സഞ്ജയ്(47) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ജോലിസമയത്തു മുങ്ങിയതിന്റെ പേരിൽ ഓഫിസറെ ആറുമാസം മുൻപു സസ്പെൻഡ് ചെയ്തിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇരുവരെയും Read More…
കൂട്ടിക്കലിൽ തീപിടിത്തം; പുരയിടവും രണ്ട് വ്യാപാര സ്ഥാപനങ്ങളും കത്തി നശിച്ചു
കുട്ടിക്കൽ: കൂട്ടിക്കലിൽ പഞ്ചായത്തിലെ തേൻ പുഴ ഈസ്റ്റിൽ ഗവ. ആശുപത്രിക്ക് എതിർവശം പൂപ്പാടി റഹിമിൻ്റെ പലചരക്കു കട, മഠത്തിൽ സലിമിൻ്റെ ഉരുപ്പടി വ്യാപാര സ്ഥാപനം എന്നിവ ഭാഗികമായും ഇതോട് ചേർന്നുള്ള പുരയിടവുമാണ് കത്തി നശിച്ചത്. രാത്രി 12 മണിയോടെ തീപിടുത്തമുണ്ടാവുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാൻ ശ്രമിച്ചിട്ടും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആണ് തീയണച്ചത്. വലിയ നഷ്ടമാണ് സംഭവിച്ചത്.
കോട്ടയം മെഡിക്കൽ കോളേജ് കസ്തൂർബായിൽ ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ആർപ്പൂക്കര സ്വദേശി മരിച്ചു
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് കസ്തൂർബായിൽ ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ആർപ്പൂക്കര സ്വദേശി മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിൻ്റെ ഭാര്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർപ്പൂക്കര തിനാക്കുഴി ഷാജി ( ജോർജ് കുട്ടി – 56) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആർപ്പൂക്കര കസ്തൂർബായ്ക്ക് സമീപമായിരുന്നു അപകടം. ജോർജ് കുട്ടിയും ഭാര്യയും സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോ ടാക്സി വെള്ളിമൂങ്ങ ഇടിയ്ക്കുകയായിരുന്നു. Read More…
പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 28 ന് ആരംഭിക്കും
പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവൻ വേൽപ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 28 മുതൽ ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 6 ന് സമാപിക്കുന്ന സപ്താഹത്തിന് മധു മുണ്ടക്കയം യജ്ഞാചാര്യനായിരിക്കും. 27 ന് വൈകിട്ട് ആറിന് യജ്ഞവേദിയായ ശാഖായോഗം ഓഡിറ്റോറിയത്തിൽ രഞ്ജു അനന്തഭദ്രത് തന്ത്രികൾ ഭദ്രദീപ പ്രകാശനം നടത്തും. എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി.റ്റി. മന്മഥൻ ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് എം.ആർ Read More…
നിർഭയചിത്തരായി ശിരസ്സുയര്‍ത്തി മുന്നേറുക: ഡോ. രാജു നാരായണസ്വാമി ഐഎഎസ്
കുറവിലങ്ങാട്: ഉത്തമമനുഷ്യനെ വാർത്തെടുക്കുന്ന സർഗാത്മക പ്രക്രിയയാണ് വിദ്യാഭ്യാസം. കേവലം പുസ്തകപ്പുഴുക്കളെ സൃഷ്ടിക്കുകയല്ല അതിൻ്റെ ലക്ഷ്യം.മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്ന മഹത്തായ പ്രവർത്തനമാണത്. നിർഭയമായ മനസ്സോടെ ശിരസുയർത്തി മുന്നേറാൻ വിദ്യാഭ്യാസം നമ്മെ പ്രാപ്തരാക്കും. വാക്കുകൾ കൂട്ടി ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യാൻ കഴിവുള്ള ദൈവജ്ഞരാക്കുന്ന സർഗ്ഗക്രിയയാണത്. അന്യന്റെ പ്രശ്നങ്ങളോട് താദാത്മ്യപ്പെടുവാനുള്ള കഴിവാണ് ഉത്തമവിദ്യാഭ്യാസത്തിലൂടെ നാം കൈവരിക്കേണ്ടത്. സഹാനുഭൂതി പകരലാണ് അതിൻ്റെ കാതലായ ലക്ഷ്യം. സഹജീവികളോട് കരുണയോടെ പെരുമാറുക വഴി നാം കൂടുതൽ മനുഷ്യത്വം ഉള്ളവരാകുന്നു. അതുകൊണ്ടുതന്നെ വിദ്യയാണ് മഹാധനം Read More…
മുണ്ടക്കയം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം : മാർച്ച് ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കും
മുണ്ടക്കയം : മുണ്ടക്കയം പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിട നിർമ്മാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങ് മാർച്ച് ഒന്നാം തീയതി ശനിയാഴ്ച 4 പി.എം ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. എൻ വാസവൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് Read More…
ഇനി അന്‍വറിനൊപ്പം; എന്‍ഡിഎ മുന്നണി ഉപേക്ഷിച്ച് സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കോട്ടയം: എന്‍ഡിഎ മുന്നണി ഉപേക്ഷിച്ച് സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പി വി അന്‍വര്‍ കോട്ടയത്ത് എത്തിയാണ് സജിയെയും കൂട്ടരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എന്‍ഡിഎയിലെ അവഗണ പറഞ്ഞായിരുന്നു നീക്കമെങ്കിലും ബിജെപിയെ പരസ്യമായി തള്ളി പറയാന്‍ സജി മഞ്ഞക്കടമ്പില്‍ തയ്യാറായില്ല. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ജില്ലയിലെ ഒരു ഇടത് നേതാവ് വരുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ വന്നതാകട്ടെ സജി മഞ്ഞക്കടമ്പിലും കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്കും. രാവിലെ സംസ്ഥാന സമിതി യോഗം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ Read More…
മുത്തോലിയിൽ ഉത്സവത്തിനിടയിൽ കഞ്ചാവ് കച്ചവടം; രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു
പാലാ: മുത്തോലിയിൽ പാലാ എക്സൈസ് റേഞ്ച് ടീം ഇന്നലെ നടത്തിയ രാത്രികാല പട്രോളിംഗിൽ ഉത്സവത്തിനിടയിൽ വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി വ്യത്യസ്ത കേസുകളിലായി രണ്ടു വെസ്റ്റ് ബംഗാൾ സ്വദേശികൾ അറസ്റ്റിലായി. കഞ്ചാവ് ഇടപാട് നടത്തി വന്ന ദുലാൽ എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെ ഇയാൾ താമസിച്ചിരുന്ന മുത്തോലിയിലെ റൂമിന് സമീപത്തുനിന്നും 200 ഗ്രാം കഞ്ചാവുമായി പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശിന്റെ നേതൃത്വത്തിലുള്ള പാർട്ടി അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ( G)ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ മറ്റൊരു Read More…











