erattupetta

ആരോഗ്യ സംരക്ഷണ ബോധവൽക്കരണ സെമിനാറും വെൽനെസ് / പിക്കപ്പ് സെൻറർ ഉദ്ഘാടനവും

ഈരാറ്റുപേട്ട : കോവിഡ് കാലഘട്ടത്തിനു ശേഷം മനുഷ്യരിൽ രോഗ പ്രതിരോധശേഷി ഗണ്യമായി കുറയുകയും ചെറുപ്പക്കാർക്കിടയിൽപ്പോലും ഹാർട്ട് അറ്റാക്ക്, കുഴഞ്ഞുവീണ് മരണം, സ്ട്രോക്ക് പോലുള്ള ജീവഹാനി വരെ സംഭവിക്കുന്ന അവസ്ഥയും ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മരുന്നുകളൊന്നും ഉള്ളിലേയ്ക്ക് കഴിക്കാതെ തന്നെ നമ്മുടെ ശരീരത്തിൻ്റെ ബ്ലഡ് സർക്കുലേഷൻ സുതാര്യമാക്കി ഓക്സിജൻ ലെവൽ ക്രമപ്പെടുത്തി ജീവിത ശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടുവാനും, സ്ട്രോക്ക് ,ഹാർട്ട് അറ്റായ്ക്ക്, എന്നിവയ്ക്കുള്ള സാധ്യത 99% കുറയ്ക്കുവാനും എപ്രകാരം കഴിയും എന്നതിനെപ്പറ്റിയുള്ള ആരോഗ്യ Read More…

general

റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി

സംസ്ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിങ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യം. റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. റാഗിങ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ യുജിസിയെ കക്ഷി Read More…

crime

സിബിഐയുടെ സുപ്രധാന നീക്കം; വാളയാർ പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതി ചേർക്കണമെന്ന് കോടതിയിൽ

വാളയാർ കേസിൽ സുപ്രധാന നീക്കവുമായി സിബിഐ കോടതിയിൽ. മരിച്ച പെൺകുട്ടികളുടെ അമ്മയെയും, ഇളയ പെൺകുട്ടിയുടെ അച്ഛനും, മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസിൽ പ്രതി ചേർക്കണമെന്ന് സിബിഐ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടു. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തൽ. ആകെയുള്ള 9 കേസുകളിൽ 6 എണ്ണത്തിൽ അമ്മയെയും അച്ഛനെയും പ്രതി ചേർത്തതായി സിബിഐ കോടതിയെ അറിയിച്ചു. 3 കേസുകളിൽ പ്രതി ചേർക്കാനുള്ള നടപടികൾ തുടരുകയാണ്. കേസ് വരുന്ന 25ന് വീണ്ടും Read More…

pala

പാലാ ജനറൽ ആശുപത്രിയ്ക്ക് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ എയർപോർട്ട് ചെയറുകൾ കൈമാറി

പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയ്ക്കു ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ സംഭാവന ചെയ്ത എയർപോർട്ട് ചെയറുകൾ പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പി യ്ക്ക് കൈമാറി. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കുന്നതിനാവശ്യമായ 20 എയർപോർട്ട് കസേരകളാണ് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ജനറൽ ആശുപത്രിയ്ക്ക് സംഭാവന ചെയ്തത്. ആശുപത്രിയിലെത്തുന്നവർ ഇരിക്കാൻ ആവശ്യമായ കസേരകൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി Read More…

erattupetta

എസ് ഡി പി ഐ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസി അറസ്റ്റിലായതിനു പിന്നാലെ വെല്ലുവിളിയുമായി പി.സി. ജോർജ്

ഈരാറ്റുപേട്ട: പോപ്പുലർ ഫ്രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസി അറസ്റ്റിലായതിനു പിന്നാലെ വെല്ലുവിളിയുമായി ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജ്. പരസ്യമായി ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യാൻ തന്റേടം ഉണ്ടോ എന്ന് കേരളത്തിലെ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്, കേരള കോൺഗ്രസ്, ലീഗ് നേതാക്കളെ വെല്ലുവിളിക്കുന്നുവെന്ന് പി.സി. ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തന്റെ അറസ്റ്റിനു വേണ്ടി മുറവിളി കൂട്ടിയവരിലും അതിനെ സ്വാഗതം ചെയ്തവരിലും ഇടതുവലതുരാഷ്ട്രീയക്കാരും കുറച്ചു മാധ്യമങ്ങളും കുറച്ചു സ്വയം പ്രഖ്യാപിത Read More…

pala

കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (K.C.E.F)പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പാലാ: സഹകരണ ജീവനക്കാരുടെ പ്രബല സംഘടനയായ കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ 2025-2027 വർഷത്തേയ്ക്കുള്ള താലൂക് ഭാരവാഹികളെ 01/03/2025 ൽ നടന്ന വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌-അരുൺ.ജെ.മൈലാടൂർ (ഏഴാച്ചേരി സർവീസ് സഹകരണ ബാങ്ക്) വൈസ് പ്രസിഡന്റ്‌- റിജോമോൻ അഗസ്റ്റിൻ (തീക്കോയി സർവീസ് സഹകരണ ബാങ്ക്) സെക്രട്ടറി- സോബിൻ ജോസഫ് (തലപ്പലം സർവീസ് സഹകരണ ബാങ്ക് ) ജോയിന്റ് സെക്രട്ടറി- സൗമ്യ.എം.പി (ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് )ട്രഷറർ- അനൂപ്.ജി.കൃഷ്ണൻ (മീനച്ചിൽ താലൂക്ക് കോ Read More…

crime

ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം: ഷൈനിയുടെ ഭർത്താവ് നോബി കസ്റ്റഡിയിൽ

ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. നോബിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. പള്ളിയിൽ പോകുന്നെന്ന് Read More…

pala

പാലാ സെന്റ് തോമസ് കോളേജിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് തുടക്കമായി

പാലാ : പാലാ സെന്റ് തോമസ് കോളേജിലെ ചരിത്ര വിഭാഗത്തിന്റെയും കോട്ടയം സെൻട്രൽ ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ “ബോൾഡ് ആൻഡ് ബ്രില്യന്റ് സർക്കിൾ ഫോർ വുമൺ” എന്ന പേരിൽ ലക്ചർ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്ത്രീശാക്തീകരണ പദ്ധതിക്ക് തുടക്കമായി. പ്രോഗ്രാമിന്റെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജയിംസിന്റെ അധ്യക്ഷതയിൽ ലയൺസ് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ റവ: ഫാദർ ഡോക്ടർ സാൽവിൻ കെ തോമസ് അനുഗ്രഹ പ്രഭാഷണവും, Read More…

general

ടെലിവിഷനിലേക്ക് ‘മാര്‍ക്കോ’ എത്തില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സിബിഎഫ്‍സി

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള Read More…

obituary

കിഴക്കേത്തോട്ടത്തിൽ കെ.എ.തോമസ് നിര്യാതനായി

തിടനാട്: കിഴക്കേത്തോട്ടത്തിൽ കെ.എ.തോമസ് (71) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വസതിയി‍ൽ കൊണ്ടുവരും. സംസ്കാരം നാളെ 3.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: തിടനാട് കണിപറമ്പിൽ എൽസമ്മ. മക്കൾ: ജോബി, ടോണി, ജിസ. മരുമക്കൾ: ഷീബ ഉളിനാൽ (മൂവാറ്റുപുഴ), തെരേസ് പുന്നത്താനത്ത് (ഭരണങ്ങാനം), ജോൺവിൻ മാളിയേക്കൽ (പൂഞ്ഞാർ).