kottayam

വനിതാ ശക്തിയ്ക്ക് തിരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനം : ജോസ് കെ. മാണി

കോട്ടയം : തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് നിർണ്ണായക സ്വാധീനം ചെലുത്താനാവുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി. വനിതാ കോൺഗ്രസി (എം)ൻ്റെ സ്ത്രീ ശക്തി സംഗമം കേരള കോൺഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ വിജയത്തിനായി വനിതാ പ്രവർത്തകർ ഒന്നടങ്കം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനിതകൾക്ക് വീടുകളിൽ നേരിട്ടെത്താനും സാധാരണക്കാരുമായി സംവദിക്കാനും ആകും. ഇത് വഴി നാടിൻ്റെ വികസനം കൃത്യമായി ആളുകളിലേയ്ക്ക് എത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. Read More…

kottayam

ദന്തൽ ചികിത്സാ രംഗത്ത് കേരളത്തെ ആഗോള ഹബ് ആക്കും: മന്ത്രി വീണാ ജോർജ്

കോട്ടയം: കേരളത്തെ ദന്തൽ ചികിത്സാ രംഗത്ത് ആഗോള ഹെൽത്ത് ഹബ് ആക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കോട്ടയം സർക്കാർ ദന്തൽ കോളജിൽ 16.5 കോടി രൂപ മുടക്കി നിർമ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് റിസർച്ച് ബ്ലോക്കിന്റെ ഉദ്ഘാടനവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസിൻ്റെ കെട്ടിട നിർമാണോദ്ഘാടനവും നിർവഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിദേശത്തുള്ളവർക്ക് കേരളത്തിൽ വന്ന് ചെലവു കുറഞ്ഞ രീതിയിൽ Read More…

obituary

വാഴയിൽ തോമസ് സെബാസ്റ്റ്യൻ നിര്യാതനായി

അരുവിത്തുറ: പെരിങ്ങുളം വാഴയിൽ തോമസ് സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ്–67) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ 10.30ന് കൊണ്ടൂരുള്ള വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി മടുക്കക്കുഴി ലിസി തോമസ്.. മക്കൾ: മിനു മരിയ തോമസ്, മിന്റു എലിസബത്ത് തോമസ്, മരുമക്കൾ: സൂരജ് ജോണി ഈറ്റത്തോട്ട് (നിലമ്പൂർ), മനു ഞാവള്ളിപുത്തൻപുരയിൽ (പാലാ).

general

ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം പുതിയ ഒ.പി ബ്ലോക്ക് നാടിനു സമർപ്പിച്ചു

കോട്ടയം : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ഘടകസ്ഥാപനമായ ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച ഒ.പി. ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓൺലൈനായി നിര്‍വ്വഹിച്ചു. മാണി സി. കാപ്പന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു സോമന്‍ (മേലുകാവ്), എൽ. പി. ജോസഫ് (മൂന്നിലവ്), ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ്, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ Read More…

erattupetta

ഡോ. തോമസ് ഐസക് ഇന്ന് പൂഞ്ഞാറിൽ

ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെന്റ് എൽ ഡി എഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക്കിന്റെ പര്യടനം ഇന്ന് പൂഞ്ഞാർ ഏരിയായിൽ. വൈകിട്ട് നാലിന് പൂഞ്ഞാർ, അഞ്ചിന് പൂഞ്ഞാർ തെക്കേക്കരയിലും , രാത്രി എട്ടിന് ഈരാറ്റുപേട്ടയിലും ബഹുജനങ്ങളുമായി മുഖമുഖ പരുപാടി. വൈകിട്ട് അറിന് തിടനാട് നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.

obituary

തട്ടാംപറമ്പിൽ ചിന്നമ്മ ജോസഫ് നിര്യാതയായി

തലപ്പലം : തട്ടാംപറമ്പിൽ ചിന്നമ്മ ജോസഫ്  (88)  നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (04-03-2024)  രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. അതിരമ്പുഴ വലിയമലയിൽ കുടുംബാംഗമാണ്. മക്കൾ: ലൈസമ്മ, സണ്ണി, ജെസി, സാജൻ, സാബു, സിബി. മരുമക്കൾ: ജയിംസ് കാടൻകാവിൽ (തുടങ്ങനാട്), പരേതയായ ബിന്ദു വരാച്ചേരിൽ (പാലാ), മാമ്മച്ചൻ കുറ്റിയാനിക്കൽ (ഭരണങ്ങാനം),ലിസമ്മ മുണ്ടപ്ലാക്കൽ (പഴയിടം), ടീന പേമല (അതിരമ്പുഴ).

Blog education

സംസ്ഥാനത്ത് നാളെ എസ്എസ്എല്‍സി പരീക്ഷ തുടങ്ങും

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥികള്‍ക്ക് ആശംസം നേരുകയാണെന്നും സംസ്ഥാനത്താകെ 2955 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളതെന്നും മാര്‍ച്ച് പത്തിന് പുതിയ പുസ്തകം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, Read More…

pala

ഡോ: ടി.പി.അഭിലാഷ് പാലാ ജനറൽ ആശുപത്രി സൂപ്രണ്ട്

പാലാ: കെ.എം.മണി സ്മാരക ഗവ: ജനറൽ ആശുപത്രി സൂപ്രണ്ടായി ഡോ.ടി.പി.അഭിലാഷ് ചുമതലയേറ്റു. കോട്ടയം പാമ്പാടി സ്വദേശിയായ ഡോ.അഭിലാഷിനെ അസിസ്റ്റൻ്റ് ഡയറക്ടർ ആയി പ്രമോഷൻ നൽകിയാണ് നിയമനം: ഇടുക്കി നെടുoങ്കണ്ടം താലൂക്ക്‌ ആശുപത്രി സൂപ്രണ്ടായിരുന്നു.വയനാട്ടിൽ ഡെപ്യൂട്ടി ഡി.എം.ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. മുൻ സൂപ്രണ്ട് ഡോ: ഷമ്മി രാജനെ സ്ഥലം മാറ്റിയ ശേഷം മറ്റൊരു ഡോക്ടർക്ക് ചുമതല നൽകിയാണ് ആശുപത്രി പ്രവർത്തനം നടത്തിയിരുന്നത്. ചുമതലയേറ്റ ഡോ.അഭിലാഷ് എല്ലാ ചികിത്സാ വിഭാഗങ്ങളിലും നേരിട്ടെത്തി പരിശോധന നടത്തി. രോഗീ സൗഹൃദ സമീപനമായിരിക്കണം ജീവനക്കാർക്ക് Read More…

general

കോക്കാട് പാടശേഖരത്ത് ഇനി ധാന്യങ്ങൾ വിളയും

എലിക്കുളം: മുപ്പത്തിയഞ്ചു വർഷമായി തരിശായി കിടന്ന മല്ലികശ്ശേരിയിലെ കോക്കാട്ട് പാടശേഖരത്താണ് ചെറു ധാന്യങ്ങൾ വിളയുന്നത്. ചോളം ബി ജ്റ, കൂവരക്, തിന,കൂടാതെ എണ്ണക്കുരുവായ സൂര്യകാന്തി, പച്ചക്കറി വിളകളും ഉണ്ടാവും. ചെറു ധാന്യങ്ങൾ വിതയ്ക്കുന്നതിന്റെ ഉദ്ഘാടനം മാണി.സി. കാപ്പൻ എം.എൽ.എ. നിർവ്വഹിച്ചു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷനായിരുന്നു. എലിക്കുളം കൃഷി ഓഫീസർ കെ.പ്രവീൺ പദ്ധതി വിശദീകരിച്ചു പഞ്ചായത്തംഗങ്ങളായ ആശ റോയ്, എലിക്കുളം നാട്ടു ചന്ത പ്രസിഡന്റ് വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, എലിക്കുളം ടൂറിസം ക്ലബ്ബ് Read More…

pala

ഇടതു സർക്കാർ പാലായോട് രാഷ്ട്രീയ വിരോധം തീർക്കുന്നു : സജി മഞ്ഞക്കടമ്പിൽ

പാലാ :പാലാ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട് ഇടതു സർക്കാർ പാലയോട് രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി. UDF പ്രതിനിധി ആയ പാല MLA മാണി സി. കപ്പൻ്റെ നേതൃത്വത്തിൽ വികസനം നടത്തിപ്പിക്കില്ല എന്ന് വാശി പിടിക്കുന്ന എൽഡിഎഫ് ന് വരാൻ പോകുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പാലായിലെ ജനങ്ങൾ തിരിച്ചടി നൽകുമെന്നും സജി പറഞ്ഞു. പനക്കപ്പലത്തെ അപകട വളവ് നിവർത്തുക, റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുക, പാലാ -ഈരാറ്റുപേട്ട Read More…