ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിലേക്ക് ലൈബ്രറി സയൻസിൽ മാസ്റ്റർ ഡിഗ്രി ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നെറ്റ് പി എച് ഡി ഉള്ളവർക്ക് മുൻഗണന, അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 15-03-2024. അപേക്ഷകൾ principalbvmhcc@gmail.com എന്ന ഇമെയിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/
Author: editor
കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്
കുന്നോന്നി:കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ദമ്പതികളായ തീക്കോയി സ്വദേശികളായ ദമ്പതികളെ ജോയി (69) ഭാര്യ മേഴ്സി (62) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കുന്നോന്നി തകിടിപ്പള്ളിക്കു സമീപമായിരുന്നു അപകടം.
എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനും ഓഫീസ് ഉത്ഘാടനവും ഇന്ന്
കോട്ടയം :കോട്ടയം പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി തോമസ് ചാഴികാടൻ്റെ ഇലക്ഷൻ കൺവെൻഷനും ഓഫീസ് ഉത്ഘാടനവും ഇന്ന് നടക്കും. തിരുനക്കര മൈതാനിയിൽ 4 പി എം ന് നടക്കുന്ന കൺവെൻഷൻ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ഉൽഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ, ജോസ് കെ മാണി എം പി, ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ സംബഡിക്കും. കൺവെൻഷനു ശേഷം കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫീസ് ശാസ്ത്രി Read More…
കാരിത്താസ് ആശുപത്രി,കെ സി വൈ എൽ കോട്ടയം അതിരൂപത,ബി സി എം കോളേജ്, സർഗ്ഗഷേത്ര എഫ് എം സംയുക്തമായി സംഘടിപ്പിച്ച വനിതാദിനാഘോഷം വർണ്ണാഭമായി
വനിതാദിനത്തോട് അനുബന്ധിച്ചു കാരിത്താസ് ആശുപത്രി, കെ സി വൈ എൽ കോട്ടയം അതിരൂപത,ബി സി എം കോളേജ്, സർഗ്ഗഷേത്ര എഫ് എം സംയുക്തമായി കാരിത്താസ് ഡയമണ്ട് ജുബിലീ ഹാളിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം കോട്ടയം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി IAS ഉദ്‌ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ ബിനു കുന്നത്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം ആശംസിച്ചു.ബി സി എം കോളേജ് Read More…
മെഡിക്കൽ കോളജ് ആശുപത്രി ഭൂഗർഭ പ്രവേശനപാതയ്ക്ക് നിർമാണ തുടക്കം
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കും അപകടരഹിതമായി റോഡ് മുറിച്ചു കടക്കുന്നതിനുള്ള ഭൂഗർഭ പാതയുടെ നിർമാണാദ്ഘോടനം നിർവഹിച്ച് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ആറു മാസം കൊണ്ട് നിർമാണം പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നു മാസം കൊണ്ടുതന്നെ പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കരാറുകാരായ പാലത്ര കൺസ്ട്രക്ഷൻസ് അറിയിച്ചുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആധുനിക രീതിയിൽ പണി കഴിപ്പിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ പ്രവേശന കവാടത്തിൻ്റെ നിർമാണോദ്ഘാടനവും മന്ത്രി ചടങ്ങിൽ Read More…
ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ട് ഇന്ന് നാടിന് സമര്‍പ്പിക്കും
തോടനാല്‍: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച മുപ്പത്തിയഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് തോടനാലില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇന്‍ഡോര്‍ ബാഡ്മിന്റന്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ഇന്ന് നടത്തപ്പെടുന്നതാണ്. ഉച്ചക്കഴിഞ്ഞ് 3.30 ന് തോടനാല്‍ പന്നിയാമറ്റത്തു നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ബാഡ്മിന്റന്‍ കോര്‍ട്ടിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. കൊഴുവനാല്‍ ജില്ലാ പഞ്ചായത്ത് ലീലാമ്മ ബിജു മുഖ്യപ്രഭാഷണം നടത്തും. ബാഡ്മിന്റന്‍ കോര്‍ട്ടിന്റെ പരിപാലനത്തിനായി കൊഴുവനാല്‍ ബാഡ്മിന്റന്‍ Read More…
ചെറുകര സ്കൂളിന് ഹൈടെക് മന്ദിരം
വള്ളിച്ചിറ: നൂററി ഒൻപത് വർഷം പഴക്കമുള്ള പാലാ വിദ്യാഭ്യാസ ജില്ലയിലെ വളളിച്ചിറ ചെറുകര സെ.ആൻറണീസ് യു.പി.സ്കൂളിന് നവീന സൗകര്യങ്ങളോടെയുള്ള ബഹുനില മന്ദിര നിർമ്മാണം പൂർത്തിയായി. കോട്ടയം രൂപതാ എഡ്യുക്കേഷണൽ ഏജൻസിയു ടെ കീഴിലുള്ള സ്കൂൾ1915 ലാണ് സ്ഥാപിതമാകുന്നത്. ചെറുകര സെം മേരീസ് ഇടവക സമൂഹത്തിൻ്റെയും സുമനസ്സുകളുടേയും സഹായത്തോടെ രണ്ട് കോടിയോളം രൂപ ചിലവഴിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചിട്ടുള്ളത്. 10 ഡിജിറ്റൽ ക്ലാസ്സ് മുറികളും, കംപ്യൂട്ടർ ലാബും, ലൈബ്രറിയും, മിനി ഓഡിറ്റോറിയവും ഉൾപ്പെടെ പതിനായിരം ച. അടി വിസ് Read More…
ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം
സപ്ലൈക്കോയിൽ ആവശ്യസാധനങ്ങളുടെ ലഭ്യതകുറവിനും, സബ്സിഡി വെട്ടിച്ചുരിക്കിയ നടപടിക്കുമെതിരെ ഉഴവൂർ ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു. രാവിലെ 10 മണിക്ക് ഉഴവൂർ സപ്ലൈക്കോയുടെ മുൻപിൽ പ്രതീകൽമകമായാണ് പ്രതിഷേധിച്ചത്. പ്രതിഷേധധർണ്ണ ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആം ആദ്മി പ്രസിഡന്റുമായ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്ക് നാട്ടിൽ ജീവിക്കാൻ സാധിക്കാത്തവിധം സകല സാധനങ്ങൾക്കും വില കൂട്ടിയ സർക്കാർ സപ്ലൈകോയിലെ സബ്‌സിഡി വെട്ടികൊറച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്നും പച്ചരി പോലും മേടിക്കാൻ ആവാത്ത സാഹചര്യത്തിലേക്കു സാധരണക്കാരനെ തള്ളിവിടുന്ന Read More…
പാലാ അൽഫോൻസാ കോളേജിൽ മെഗാ യുവജന ശാക്തീകരണ പരിപാടി നടത്തി
പാലാ: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് കുട്ടനാട് ഓവർസീസും അൽഫോൻസാ കോളേജിലെ എൻ എസ് എസ് യൂണിറ്റും സംയുക്തമായി യുവജന ശാക്തീകരണ പരിപാടി നടത്തി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ ഉത്ഘാടനം ശ്രീ. മാണി C. കാപ്പൻ MLA നിർവഹിച്ചു. NSS വോളന്റിയർ സെക്രട്ടറി ആഷാ V. മാർട്ടിൻ അധ്യക്ഷയായിരുന്നു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള മുഖ്യപ്രഭാഷണം നടത്തി. Read More…
വനിതാസംവരണ ബിൽ രാഷ്ട്രീയ പാർട്ടികൾ ഒളിച്ചുകളിക്കുന്നു: അഡ്വ. എ. ജയശങ്കർ
കുറവിലങ്ങാട്: ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് സാമൂഹിക നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ അഭിപ്രായപ്പെട്ടു. ഇതര രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കാര്യത്തിൽ ഇന്ത്യ ഏറെ പിന്നിലാണ്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സ്ത്രീകൾക്ക് സ്വതന്ത്രമായി ഇടപെടുവാനുള്ള അവസരം ഇന്ത്യയിൽ കുറവാണ്. വനിതാ സംവരണബിൽ നടപ്പാക്കുന്നതിൽ രാഷ്ടീയ പാർട്ടികൾക്ക് യാതൊരു താത്പര്യവുമില്ല. ഇന്ത്യയിലെ സ്ത്രീകൾ ഇക്കാര്യത്തെക്കുറിച്ച് ബോധവതികളുമല്ല എന്ന് അദ്ദേഹം പ്രസ്താവിച്ചു. വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കുറവിലങ്ങാട് ദേവമാതാ കോളെജ് വിമൻസ് ഫോറം സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് അഡ്വ. Read More…