പാറമ്പുഴ: തെക്കെകുറത്തിയാട്ട് പരേതനായ റ്റി.വി. തോമസിന്റെ ഭാര്യ മേരി തോമസ് (81) നിര്യാതയായി. സംസ്കാരം നാളെ (12/3/2024) വൈകിട്ട് 4.30 ന് പാറമ്പുഴ ബേത്ലഹേം ദൈവാലയത്തിൽ. പരേത തെള്ളകം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, ഷേർളി, ജയ്മോൻ (മാതാ മെറ്റൽസ്) ബിജു (സ്ട്രോങ്ങ് സിമൻറ് പ്രോഡക്ട്സ് ) ജോജി കുറത്തിയാടൻ (മുൻ മുനിസിപ്പൽ കൗൺസിലർ, കേരള കോൺഗ്രസ്(എം)കോട്ടയംനിയോജക മണ്ഡലം പ്രസിഡണ്ട്) മരുമക്കൾ : രാജൻ ചൂരക്കുളം (മുൻപഞ്ചായത്ത് മെമ്പർഅതിരമ്പുഴ), ജോസ് അക്കരക്കടുപ്പിൽ (തോട്ടയ്ക്കാട്), ജോളി (എടച്ചേരിൽ, ആർപ്പൂക്കര), Read More…
Author: editor
കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വിസിയുടെ നിർദേശം
കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി. നിരന്തരം ഉണ്ടായ സംഘർഷങ്ങളും, മത്സരാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും കാരണമാണ് കലോത്സവം നിർത്തിവയ്ക്കുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.
പാറാംതോട് പട്ടികജാതി കോളനിയിൽ ആധുനിക ശ്മശാനം
പൊൻകുന്നം : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് ചിറക്കടവ് പഞ്ചായത്തിലെ പാറാംതോട് പട്ടികജാതി കോളനിയിൽ ആധുനിക ശ്മശാനം സ്ഥാപിച്ചു. എൽ.പി.ജി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ശ്മശാനം കോളനിയിലെ നൂറോളം കുടുംബങ്ങൾക്ക് ഉപകാരപ്രദമാണ്. ശ്മശാനത്തിൻ്റെ സമർപ്പണം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസന Read More…
KPMS പൂഞ്ഞാർ യൂണിയൻ സമ്മേളവും തിരഞ്ഞെടുപ്പും നടന്നു
പൂഞ്ഞാർ: KPMS പൂഞ്ഞാർ യൂണിയൻ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന കമ്മറ്റി അംഗം അജിത് കല്ലറ സമ്മേളനം ഉദ്ഘാടനം ചെയ്തു. സജി കടനാട് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസ്സിഡന്റായി സുനു രാജു വും,സെക്രട്ടറിയായി വിമൽ വഴിക്കടവ്, ട്രഷറർ രാജേഷ് കാവാലം തുടങ്ങി പതിനൊന്നഗയൂണിയൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പഞ്ചമി കോഡിനേറ്റർ ബിന്ദു രാജേഷ്, മോഹനൻ കടനാട്, സുരേഷ് ചൂണ്ടച്ചേരി,അജീഷ മനോജ്, കെ.ടി ശാരധ സതീഷ് കെ. സി.ലത മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താൽലൈസന്‍സ് റദ്ദാക്കും : എംവിഡി മുന്നറിയിപ്പ്
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി. എംവിഡി ഫേസ്ബുക്ക് പോസ്റ്റ് : ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ Read More…
പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടി രൂപയുടെ പ്രാഥമിക അനുമതി
ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 10 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനാണ് അനുമതി ലഭ്യമായിട്ടുള്ളത്. ഇതിനായി ടെൻഡർ ക്ഷണിച്ച് ഡിപിആർ തയ്യാറാക്കുന്നതിന് മദ്രാസ് ആസ്ഥാനമായുള്ള പിതാവടിയൻ ആൻഡ് പാർട്ണേഴ്സ് എന്ന ആർക്കിടെക്ട് സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ഘട്ടമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വരുന്ന വാഗമണ്ണിന്റെ Read More…
ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത് കൺവെൻഷൻ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു
ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത് കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ സി അജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വ മോഹൻ, ജില്ലാ സമിതിയംഗം ആർ. സുനിൽകുമാർ, ജോർജ് വടക്കേൽ, ജോയ് സ്കറിയ, പി എസ് രമേശൻ, ബിൻസ് മാളിയേക്കൽ, തുടങ്ങിയവർ സംസാരിച്ചു.
നരിവേലി അറയ്ക്കൽ റോഡ് നവീകരിച്ചു
കൊഴുവാനാൽ: മാണി സി കാപ്പൻ എം എൽ എ അനുവദിച്ച 32 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നരിവേലി – അറയ്ക്കൽ റോഡ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി ജോസഫ് പൊയ്കയിൽ, വാർഡ് മെമ്പർമാരായ മെർലി ജെയിംസ്, ആലീസ് ജോയി, ആനിസ് കുര്യൻ, കൊഴുവനാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോസ് പി മറ്റം, ജെയിംസ് കോയിപ്രാ, Read More…
ബ്രില്യൻ്റ് ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യുവിന് ഫാ. ജോസഫ് കുരീത്തടം അവാർഡ്
പാലാ: സെൻ്റ് തോമസ് കോളേജ് അലുംനി അസ്സോസിയേഷൻ ഏർപ്പെടുത്തിയ മികച്ച സംരംഭകനുള്ള 2024-ലെ ഫാ ജോസഫ് കുരീത്തടം അവാർഡിന് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ മാനേജിങ് ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യു അർഹനായി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ചെയർമാനും പാലാ മാനേജ്മെൻ്റ് അസ്സോസിയേഷൻ പ്രസിഡൻ്റ് ടി ജെ ജേക്കബ്ബ്, അലുംനി അസ്സോസിയേഷൻ പ്രസിഡൻ്റ് ഡിജോ കാപ്പൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 33333 രൂപയും ശില്പവും അടങ്ങുന്നതാണ് ഫാ. Read More…
ലൈബ്രേറിയനെ ആവശ്യമുണ്ട്
ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിലേക്ക് ലൈബ്രറി സയൻസിൽ മാസ്റ്റർ ഡിഗ്രി ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നെറ്റ് പി എച് ഡി ഉള്ളവർക്ക് മുൻഗണന, അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 15-03-2024. അപേക്ഷകൾ principalbvmhcc@gmail.com എന്ന ഇമെയിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/