മണിയംകുളം : കൂനന്താനത്ത് ചാണ്ടി ഔസേഫ് (പാപ്പച്ചൻ) 81 നിര്യാതനായി. സംസ്കാരം വ്യാഴായ്ച (13-03-2025) 4 pm ന് മണിയംകുളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ അച്ചാമ്മ, നമ്പുടാകത്തു വെള്ളികുളം. മക്കൾ: ടെസി, ട്രീസ , റ്റിജി, റ്റിജോ , റ്റിബിൻ. മരുമക്കൾ : സണ്ണി മടിക്കാങ്കൽ (പെരിങ്ങുളം), സോണി തലയ്ക്കൽ (മുവാറ്റുപുഴ),. അന്റണി പുളിക്കിൽ (വഴിത്തല), അനീറ്റ എംബ്രയിൽ (പെരിങ്ങുളം), ആശാ ഒരപുരയ്ക്കൽ (കപ്പാട്).
Author: editor
വയലിൽ ലീലാമ്മ വർക്കി നിര്യാതയായി
ചേന്നാട് : ചേന്നാട് പരേതനായ വയലിൽ വി.വി വർക്കി യുടെ ഭാര്യ ലീലാമ്മ വർക്കി (റിട്ട .ടീച്ചർ SMGHS ചേന്നാട്) (83) നിര്യാതയായി. മൃതദേഹം നാളെ (ബുധൻ) വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വ്യാഴം (13/ 3/ 2025) 2 .30PM ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ചേന്നാട് ലൂർദ് മാതാ പള്ളിയിൽ. പരേത പാലാ വടക്കേക്കര കുടുംബാംഗമാണ്. മക്കൾ : ബിനു ജോൺസൺ ( ടീച്ചർ, സെൻ്റ്. ആൻ്റണീസ് എച്ച് എസ് എസ് Read More…
തുഷാർ ഗാന്ധി 13 ന് അരുവിത്തുറ കോളേജിൽ
അരുവിത്തുറ : മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി ഈ മാസം 13ന് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കും.വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ കോളേജിലെ പിജി റിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലാണ് തുഷാർ ഗാന്ധി അതിഥിയായി എത്തുന്നത്. ക്യാമ്പസിൽ തയ്യാറാക്കിയിരിക്കുന്ന ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തും. 10.30 തിന് നടക്കുന്ന സമ്മേളനത്തിൽ സർദാർ വല്ലഭായി പട്ടേലും മഹാത്മാഗാന്ധിയും ഗാന്ധിയൻ Read More…
കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഫോൺ ക്യാമറ ഓണാക്കി വെച്ചു; നഴ്‌സിങ് ട്രെയിനി പിടിയിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സ്‌മാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ. കോട്ടയം മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെയാണ് ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്. ബിഎസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്.
പി.സി. ജോർജ്ജിന്റെ പ്രസംഗത്തിൽ മതസ്പർദ്ധ വളർത്തുന്നതൊന്നുമില്ല: പ്രസാദ് കുരുവിള
പാലാ ബിഷപ് വിളിച്ചുചേർത്ത കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ലഹരി വിരുദ്ധ സമ്മേളനത്തിലെ പി.സി. ജോർജ്ജിന്റെ പ്രസംഗത്തിൽ മതവിദ്വേഷം വളർത്തു ന്നതായ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെ. സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ഈ സമ്മേളനം പൂർണ്ണമായും രൂപതാതിർത്തിക്കുള്ളിലെ എം.പി.മാർ, എം.എൽ. എ.മാർ, ജനപ്രതിനിധികൾ, പി.ടി.എ. പ്രസിഡന്റുമാർ, ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ എന്നിവർ ഉൾപ്പെട്ടതായിരുന്നു. മാരക ലഹരി വിഷയത്തിൽ നിലപാട് വ്യക്തമാക്കാനും പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനുമായിരുന്നു യോഗം വിളിച്ചു ചേർത്തത്. Read More…
ബൈക്കുകൾ കൂട്ടിയിടിച്ചു യുവാക്കൾക്ക് പരുക്ക്
പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കൊഴുവനാൽ സ്വദേശി ആൽവിൻ.കെ.മാനുവൽ (22), മൈങ്കണ്ടം സ്വദേശി ജോജിൻ തോമസ് (30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി പാലാ – കൊടുങ്ങൂർ റൂട്ടിൽ മൈങ്കണ്ടത്തിനു സമീപമായിരുന്നു അപകടം.
തട്ടുകടയിൽ ഗ്രേവിയെച്ചൊല്ലി ഉണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്
ഏറ്റുമാനൂർ: തട്ടുകടയിൽ ഗ്രേവിയെച്ചൊല്ലി ഉണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്. കടയുടമ ഉൾപ്പെടെ രണ്ടു പേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം മാതാ ആശുപത്രിക്ക് എതിർവശത്തായി എംസി റോഡരികിൽ പ്രവർത്തിക്കു ന്ന തീപ്പൊരി തട്ടുകടയിൽ ഞായറാഴ്ച രാത്രിയിലാണ് സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് തെള്ളകം സ്വദേശികളായ അഷാദ് ശിവൻ (44) ഇയാളു ടെ സഹായി പ്രവീൺ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതി യിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രിയിൽ തട്ടുകടയിൽ ഭക്ഷണം Read More…
ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച രാജേഷിന്റെ സംസ്കാരം ഇന്ന് 11 മണിക്ക്
ഇടമറ്റം: ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച ഇടമറ്റം മുകളേൽ (കൊട്ടാരത്തിൽ) എം.ജി.രാജേഷിന്റെ സംസ്‌കാരം ഇന്നു 11 നു വീട്ടുവളപ്പിൽ. പിതാവ്: ഗോപാലകൃഷ്ണൻ നായർ. അമ്മ: ലീലാമ്മ. ഭാര്യ: തിടനാട് ചാരാത്ത് കുടുംബാംഗം അഞ്ജു എസ്.നായർ. മക്കൾ: അനശ്വര, ഐശ്വര്യ (ഇടമറ്റം കെടിജെഎം ഹൈസ്‌കൂൾ വിദ്യാർഥികൾ). സഹോദരൻ: അംബ രാജീവ്.
സന്തോഷിക്കേണ്ടത് ” മുഖം അല്ല ഹൃദയം” :ഫാദർ ഡേവിസ് ചിറമേൽ
തീക്കോയി: പരസ്പരം ഒന്നിച്ചു കൂടുവാനും സത്പ്രവർത്തികൾ ചെയ്യുവാനും വിമുഖത കാണിക്കുന്ന ഈ കാലഘട്ടത്തിൽ മറ്റുള്ളവർക്ക് നാം നൽകുന്ന സൽപ്രവർത്തികളിലൂടെ നമുക്ക് ലഭിക്കുന്ന സന്തോഷം ഹൃദയത്തിലാണ് എന്ന തിരിച്ചറിവ് നമുക്കേവർക്കും നേടിയെടുക്കണം എന്ന് തീക്കോയി ലവ് ആൻഡ് കെയർ റെസിഡൻസ് അസോസിയേഷൻ ഏഴാമത് വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഫാദർ ഡേവിസ് ചിറമേൽ ഓർമിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഷേർജി പുറപ്പന്താനം അധ്യക്ഷത വഹിച്ച സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സി. ജെയിംസ് ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി റവ. Read More…
സംശയകരമായ സാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്തു; ലഹരിക്ക് അടിമയായ യുവാവ് 44കാരനെ കിണറ്റിൽ തള്ളിയിട്ടു
കോട്ടയം: ലഹരിക്ക് അടിമയായ യുവാവ് 44 വയസ്സുകാരനെ കിണറ്റിൽ തള്ളിയിട്ടതായി പരാതി. ജോലി കഴിഞ്ഞ് കടയിൽനിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ ഇലയ്ക്കാട് കല്ലോലിൽ കെ.ജെ. ജോൺസൺ (44) ആണ് കിണറ്റിൽ വീണത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഇലയ്ക്കാട് ബാങ്ക് ജംക്‌ഷനു സമീപത്താണ് സംഭവം. ഡ്രൈവറായ ജോൺസൺ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോകുന്ന വഴി ഇലയ്ക്കാട് സ്വദേശി നിതിനെ (38) സംശയകരമായ സാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ നിതിൻ ജോൺസനെ കിണറ്റിലേക്ക് Read More…











