kuravilangad

ദേവമാതയിൽ ഊർജ സംരക്ഷണ ക്യാമ്പയിൻ സംഘടിപ്പിച്ചു

കുറവിലങ്ങാട്: ദേവമാതാ കോളേജ് ഫിസിക്സ് വിഭാഗവും എനർജി മാനേജ്മെന്റ് സെന്ററും കെ.എസ്.ഇ.ബി.യും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സാമൂഹ്യബോധവത്കരത്തിനായി ഊർജ്ജകിരൺ സമ്മർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. സബ് എഞ്ചിനീയർ ശ്രീ. അനിൽകുമാർ കെ. പി. വേനൽകാലവും ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. പരിപാടിയുടെ കോ ഓർഡിനേറ്റർ ഡോ. ടീന Read More…

poonjar

പൂഞ്ഞാര്‍ പോലീസ് ഔട്ട്‌പോസ്റ്റിനെ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണം. ‘മുഖാമുഖം’ പരിപാടിയില്‍ മുഖ്യമന്ത്രിക്ക് നിവേദനം

നാല്പതിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂഞ്ഞാറില്‍ സ്ഥാപിച്ച പോലീസ് ഔട്ട്‌പോസ്റ്റിനെ ഉടന്‍ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്ന് പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി ജനമൈത്രി റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയനോടാവശ്യപ്പെട്ടു. എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ‘മുഖാമുഖം’ പരിപാടിയിലേക്ക് മുഖ്യമന്ത്രിയുടെ പ്രത്യേകം ക്ഷണിതാവായി പങ്കെടുത്ത റെസിഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിളയാണ് മലയോര മേഖലയുടെ ക്രമസമാധാന സാഹചര്യങ്ങളും പ്രത്യേക ഭൂപ്രദേശ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി നേരിട്ട് നിവേദനം നല്കി ഈ ആവശ്യമുന്നയിച്ചത്. ഏറ്റവും ജനസാന്ദ്രതയുള്ളതും ആളുകള്‍ Read More…

Main News

കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നതോടെ എസി ഉപഭോഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാൻ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂചന. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് Read More…

pala

ലൈഫ് മിഷൻ ; ഭവനരഹിതർക്കായുള്ള വിപ്ലവകരമായ പദ്ധതി: തോമസ് ചാഴികാടൻ എം പി

പാലാ: സംസ്ഥാന സർക്കാർ നടപ്പാക്കിയ ലൈഫ്മിഷൻ പദ്ധതി സംസ്ഥാനത്ത് വലിയഭവന വിപ്ലവമാണ് സൃഷ്ടിച്ചതെന്നും ഈ പദ്ധതി വഴി ഭവനരഹിതരായിരുന്ന പതിനായിരങ്ങൾക്ക് സ്വന്തം സുരക്ഷിത വാസസ്ഥലം ഒരുക്കി നൽകിയതായും തോമസ് ചാഴികാടൻ എം.പി.പറഞ്ഞു. കരൂർ ഗ്രാമപഞ്ചായത്തിൽ അൻപത് പേർക്കു കൂടി പുതിയ വീടുകളുടെ താക്കോൽദാനവും ഇരുപത്തി അഞ്ച് വീടുകൾക്കായുള്ള അനുമതിപത്ര വിതരണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ബെന്നി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, Read More…

kadaplamattam

കടപ്ലാമറ്റത്ത് മേളക്കൊഴുപ്പ് നിറച്ച് വനിതാ ശിങ്കാരിമേളം

കടപ്ലാമറ്റം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ശിങ്കാരിമേള ട്രൂപ്പ് ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ 12 വനിതകൾ ചേർന്നാണ് ട്രൂപ്പ് ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് വനിതാ ശിങ്കാരിമേള ട്രൂപ്പിന് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്. വയല വിനയചന്ദ്രൻ രക്ഷാധികാരിയും സുലേഖ പ്രസാദ് പ്രസിഡന്റും സിന്ധു മോൾ സെക്രട്ടറിയുമായ സർഗ്ഗശ്രീ സ്വയം സഹായ സംഘത്തിനാണ് എട്ട് ചെണ്ടയും നാല് ഇലത്താളവും അനുബന്ധ ഉപകരണങ്ങളും Read More…

general

പൗരത്വ ഭേദഗതി നിയമം; സുപ്രിംകോടതിയെ സമീപിക്കാൻ നീക്കം; നിയമപരിശോധന തുടങ്ങി സംസ്ഥാന സർക്കാർ

പൗരത്വ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി. വീണ്ടും സുപ്രിംകോടതിയെ സമീപിക്കാൻ നീക്കം. അന്തിമ തീരുമാനം നിയമോപദേശം ലഭിച്ചതിന് ശേഷമായിരിക്കും സുപ്രിംകോടതിയെ സമീപിക്കുക. പൗരത്വ നിയമഭേദ​ഗതി കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‌ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കം രാജ്യത്തെ അസ്വസ്ഥമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമാണ് കേന്ദ്രത്തിന്റെ നീക്കം. പൗരത്വ Read More…

obituary

ബാബു നാരായണൻ തന്ത്രികളുടെ സംസ്കാരം നാളെ

പൂഞ്ഞാർ: കുന്നോന്നി കൊണ്ടുർ താന്ത്രിക ആചാര്യൻ ബാബു നാരായണൻ തന്ത്രി (59) സംസ്കാരം നാളെ (13-3 -24) 4 മണിക്ക് വീട്ടുവളപ്പിൽ. അറുപതോളം ക്ഷേത്രങ്ങളുടെ താന്ത്രിക ആചാര്യനായിരുന്നു. ഭാര്യ: ഉഷ ബാബു തീക്കോയി പുത്തൻപുരയ്ക്കൽ കുടുംബാഗം. മക്കൾ: അമൽ ബാബു (കണ്ണൻ), അർച്ചന ബാബു മരുമക്കൾ: ഡോ. അർച്ചന തമ്പി പ്ലാത്തോട്ടം (ബിഎഎംഎസ്, യോഗ ) അരുൺ കൊച്ചാനിമുട്ടിൽ (നരിക്കുഴിയിൽ) കടലാടിമറ്റം.

obituary

മരുവത്താങ്കൽ രാഘവൻ നിര്യാതനായി

പൂഞ്ഞാർ: മരുവത്താങ്കൽ രാഘവൻ (77) നിര്യാതനായി. സംസ്കാരം നാളെ (12/ 03/ 2024) രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ രാഘവൻ കുന്നോന്നി വാഴയിൽ കുടുംബാംഗം. (എസ്.എൻ.ഡി.പി പൂഞ്ഞാർ 108 ശാഖാ വനിതാ സംഘം വൈസ് പ്രസിഡൻ്റ്). മക്കൾ: അനിൽ, പരേതയായ ഷീന മരുമകൾ: സിനി കരോട്ടുകുന്നേൽ കൈപ്പള്ളി.

general

CAA വിജ്ഞാപനം ചെയ്തു; പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു

പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവർക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര Read More…

poonjar

വന്യജീവി ആക്രമണം; പ്രതിഷേധ കാഹളം മുഴക്കി പയ്യാനിത്തോട്ടം ഇടവക

പൂഞ്ഞാർ : വന്യജീവികളുടെ ആക്രമണം മൂലം മനുഷ്യജീവിതം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഭയാനകം ആണെന്നും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഒരു ഭരണകൂടത്തിൻ്റെ പ്രഥമമായ കർത്തവ്യമായി മാറണമെന്നും വന്യജീവി സംരക്ഷണം മനുഷ്യന് ശേഷമുള്ള പരിഗണനയിൽ ആവണമെന്നും എല്ലാ കർഷകനും സുരക്ഷ ഒരുക്കണമെന്നും എകെസിസി, പിതൃവേദി, മാതൃവേദി പയ്യാനിത്തോട്ടം യൂണിറ്റുകളുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. വികാരി ഫാ. തോമസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.കെ.സി.സി യൂണിറ്റ് പ്രസിഡൻറ് ലിബിൻ കല്ലാറ്റ് പ്രമേയം അവതരിപ്പിച്ചു. ഗവൺമെൻ്റ് Read More…