മേലുകാവ് :മേലുകാവ് ഹെൻറി ബേക്കർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലും സംയുക്തമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ആറ് വീടുകളുടെ താക്കോൽ സമർപ്പണം സി.എസ്. ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പും കോളേജ് മാനേജറുമായ റൈറ്റ്. റവ.വി.എസ് ഫ്രാൻസിസ് തിരുമേനി നിർവഹിച്ചു. എംജി സർവ്വകലാശാല എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ.ഇ.എൻ ശിവദാസൻ ഉദ്ഘാടന പ്രസംഗം നടത്തി. കലാലയത്തിന്റെ സാമൂഹ്യ പ്രതിബദ്ധത എടുത്തു കാണിക്കുന്ന പ്രവർത്തനമാണ് ഇതെന്ന് കോളേജ് Read More…
Author: editor
വാഗമണ്ണിൽ നടക്കുന്ന പാരഗ്ലൈഡിംഗ് ഫെസ്റ്റിനിടെ വീണ് ആന്ധ്രപ്രദേശ് സ്വദേശിക്ക് പരുക്ക്
വാഗമൺ : വാഗമണ്ണിൽ നടക്കുന്ന പാരഗ്ലൈഡിംഗ് ഫെസ്റ്റിൽ പങ്കെടുക്കുന്നിതിനിടെ ലാൻഡിംഗ് സമയത്ത് വീണു പരുക്കേറ്റ ആന്ധ്രപ്രദേശ് സ്വദേശി ഭരത്തിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടു സമാന അപകടത്തിൽപെട്ട ഹിമാചൽപ്രദേശ് സ്വദേശി പ്രവീണിനെയും (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭരത്തിനു കൈക്കും, പ്രവീണിനും നടുവിനും ആണ് പരുക്കേറ്റിരിക്കുന്നത്. വാഗമണ്ണിൽ രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ നടന്നു വരികയാണ്.
പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു
പാലാ: പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞു.ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിലാണ് കോളേജ് വിദ്യാര്‍ത്ഥി മരണപ്പെട്ടത്. പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദാന്തര വിദ്യാര്‍ത്ഥി വെള്ളിയേപ്പള്ളി മണ്ണാപറമ്പിൽ അമൽ ഷാജി ആണ് മരിച്ചത്. അമല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന് പിറകിൽ ഇടിച്ച് നിയന്ത്രണം വിട്ടു. ബൈക്കിൽ നിന്നും വീണ അമലിൻ്റെ ദേഹത്തു കൂടി എതിർ ദിശയിൽ വന്ന ബസ് കയറി. ഉടൻസമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർച്ചയായ Read More…
ഇളംകാട് – മൂപ്പൻമല പാലം നിർമാണോദ്ഘാടനം നടത്തി
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ഇളംകാട് – മൂപ്പൻമല പാലത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിന്നുള്ള 60 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മുപ്പതോളം കുടുംബങ്ങളുടെ ആശ്രയമായിരുന്ന പാലം കഴിഞ്ഞ പ്രളയത്തിലാണ് തകർന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് വൈസ് Read More…
തലനാട് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ നിർമാണോദ്ഘാടനം നടത്തി
തലനാട് : തലനാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ നിർവഹിച്ചു. തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സോളി ഷാജി അധ്യക്ഷത വഹിച്ചു. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവിലാണ് ഗ്രാമപഞ്ചായത്തിലെ മൂന്നാമത്തെ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ സ്ഥാപിക്കുന്നത്. 1020 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടത്തിന്റെ നിർമാണം. ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ രോഹിണി ഭായ് ഉണ്ണികൃഷ്ണൻ, ബി. ബിന്ദു, Read More…
ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി “ഓർമ്മച്ചെപ്പ്” നടത്തപ്പെട്ടു
ഭരണങ്ങാനം: ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ പ്രവർത്തനമാരംഭിച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്‌കൂൾ കർമ്മപഥത്തിൽ നൂറാം വാർഷികം പൂർത്തിയാക്കുകയാണ്. സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 09/03/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:15 ന് പൂർവാധ്യാപക- പൂർവവിദ്യാർത്ഥി മഹാസമ്മേളനം “ഓർമ്മച്ചെപ്പ് 1.0” നടത്തപ്പെട്ടു. സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ സംഗമത്തിന് സ്കൂൾ മാനേജർ റവ.ഫാ.സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ഐ.എസ്.ആർ.ഒ Read More…
വിഷരഹിതവും ശുദ്ധവുമായ ഭക്ഷ്യവിഭവങ്ങളും കാർഷികോൽപന്നങ്ങളും ഗ്രാമീണ ജനതയ്ക്ക് ഉറപ്പു വരുത്തുന്ന ഗ്രാമ വിപണികൾക്ക് പ്രസക്തിയേറുന്നു : മാർ.ജോസഫ് കല്ലറങ്ങാട്ട്
പാലാ: വിഷരഹിതവും ശുദ്ധവുമായ ഭക്ഷ്യവിഭവങ്ങളും കാർഷികോൽപന്നങ്ങളും ഗ്രാമീണ ജനതയ്ക്ക് ഉറപ്പു വരുത്താൻ കർഷക കൂട്ടായ്മകളുടെ ഗ്രാമ വിപണികൾക്കാകുന്നതായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. അദ്ധ്വാനിക്കുന്ന കർഷകന്റെ പുഞ്ചിരിക്കുന്ന മുഖമാണ് കർഷക വിപണികളുടെ സവിശേഷതയെന്നും ഈ രംഗത്ത് നബാർഡിന്റെ പ്രോൽസാഹനങ്ങൾ ഏറെ മഹത്തരമാണന്നും ബിഷപ്പ് തുടർന്നു പറഞ്ഞു. പാലാ രൂപതയുടെ കർഷക ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിന്റെ അംഗീകാരത്തോടെ പാലാ ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ പള്ളിയുടെ Read More…
യു ഡി എഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ നശിപ്പിച്ചു
കോട്ടയം പാർലമെൻ്റ് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിൻ്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നതിൽ യുഡിഎഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങിലാണ് പോസ്റ്ററുകളും ബോർഡുകളും നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതിരമ്പുഴ പഞ്ചായത്ത് പരിധിയിൽ പതിച്ചിരുന്ന പോസ്റ്ററ്ററുകളാണ് വ്യാപകമായ രീതിയിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. എൽ ഡി എഫ് പ്രവർത്തകർ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടണമെന്നും പോസ്റ്ററുകൾ നശിപ്പിച്ച സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും യുഡിഎഫ് Read More…
വാഗമണ്ണിൽ പാരാഗ്ലൈഡിംഗ് ലാൻഡിംഗിനിടെ വീണ് ഹിമാചൽ പ്രദേശ് സ്വദേശിക്ക് പരുക്ക്
വാഗമൺ: വാഗമൺ വിനോദ സഞ്ചാര മേഖലയിൽ പാരാഗ്ലൈഡിംഗ് ലാൻഡിംഗിനിടെ വീണു പരുക്കേറ്റ ഹിമാചൽ പ്രദേശ് സ്വദേശി പ്രവീണിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 4.30 യോടെയൊണ് സംഭവം.
അരീക്കര വാർഡിൽ 35.25 ലക്ഷം രൂപയുടെ റോഡ് നിർമ്മാണ ഫണ്ട് അനുവദിച്ച ജനപ്രതിനിധികൾക്ക് അനുമോദന യോഗവും സമ്മേളനവും സംഘടിപ്പിച്ചു
ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ ഉഴവൂർ ഇൻജെനാട്ട് വെട്ടം വാക്കേല് റോഡിന്റെ പുനർനിർമ്മാണപ്രവർത്തനങ്ങൾക്ക് 35.25 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ച ജനപ്രതിനിധികൾക്ക് പ്രദേശവാസികൾ സ്വീകരണവും അനുമോദനവും നൽകി. 8 മീറ്റർ വീതിയും,3 കി നീളവും ഉള്ള ഉഴവൂർ പഞ്ചായത്തിലെ ഏറ്റവും വലിയ പഞ്ചായത്ത് വഴിയാണ് വെട്ടം വാക്കേല് റോഡ്. വര്ഷങ്ങളായി തകർന്നു കിടന്നിരുന്ന ടി റോഡ് പുനർനിർമ്മിക്കുവാൻ വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് നിവേദനം നൽകുകയും രണ്ടു ഘട്ടമായി വിവിധ ഫണ്ടുകൾ Read More…