general

ഓർമ്മ അന്തർദേശീയ പ്രസംഗമത്സരം; ആദ്യഘട്ട മത്സര വിജയികളെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഐ എസ് ആർ ഓ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു

ഓർമ്മ ഇൻ്റർ നാഷണൽ ടാലെൻ്റ് പ്രമോഷൻ ഫോറം ആഗോളതലത്തിൽ സംഘടിപ്പിച്ചു വരുന്ന 10 ലക്ഷം രൂപ സമാനത്തുകയുള്ള പ്രസംഗ മത്സരത്തിൻ്റെ ആദ്യഘട്ട മത്സര വിജയികളെ ഒരേ സമയം കേരളത്തിലും അമേരിക്കയിലും പ്രഖ്യാപിച്ചു. ജൂനിയർ, സീനിയർ തലത്തിൽ ഇംഗ്ലീഷ് വിഭാഗം വിജയികളെ കേന്ദ്ര ഐടിമന്ത്രി രാജീവ് ചന്ദ്രശേഖറും മലയാളം വിഭാഗം വിജയികളെ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു. ഓർമ്മ ടാലെൻ്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ആർ Read More…

kuravilangad

ചങ്ങാതി വിദ്യാരംഭം അതുല്യം: മോൻസ് ജോസഫ് എം.എൽ.എ

കുറവിലങ്ങാട് : ഇതര സംസ്ഥാന തൊഴിലാളികൾക്ക് കേരള സമൂഹത്തിൽ വലിയ സ്വാധീനമുണ്ടെന്നും ചങ്ങാതി സാക്ഷരത പരിപാടി ലോകത്തിന് മാതൃകയാണെന്നും പരസ്പരം കബിളിപ്പിക്കപ്പെടാതിരിക്കാനും സംസ്കാരങ്ങൾ പങ്കുവെയ്ക്കാനും ഈ പദ്ധതിയ്ക്ക് കഴിയുമെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. പരസ്പരം ആഴത്തിൽ അറിയുവാൻ ഈ പഠന പദ്ധതി വലിയ സംഭാവന നൽകുമെന്നും എം.എൽഎ പറഞ്ഞു. കേരള സർക്കാർ സാക്ഷരത മിഷൻ വഴി നടപ്പിലാക്കുന്ന അന്യ സംസ്ഥാന തൊഴിലാളി സാക്ഷരത പദ്ധതിയുടെ ഗുണഭോക്താക്കളെ ആദ്യാക്ഷരം കുറിക്കുന്ന ചങ്ങാതി വിദ്യാരംഭം കുറവിലങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു Read More…

general

KCYL കല്ലറ പുത്തൻപള്ളി യൂണിറ്റ് തല പ്രവർത്തന ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു

കല്ലറ : കെ സി വൈ എൽ കല്ലറ പുത്തൻപള്ളി യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും KCYL കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റീഫൻ നിർവഹിച്ചു. പൊതുയോഗത്തിന് മുന്നോടിയായി യൂണിറ്റ് ഡയറക്ടർ ഡോ. ജിപിൻ വാക്കേപറമ്പിൽ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് ശ്രീ അഖിൽ ജിയോ സോണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികാരി റവ. ഫാ. ബൈജു എടാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെസിസി യൂണിറ്റ് പ്രസിഡന്റ് ശ്രീ സ്റ്റീഫൻ വരിക്കമാംതൊട്ടി, ഹെഡ്മാസ്റ്റർ Read More…

cherpunkal

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി ചേർപ്പുങ്കൽ ഫൊറോനയിൽ ഏകദിന ഉപവാസ സമരം നടത്തപ്പെട്ടു

ചേർപ്പുങ്കൽ :എസ് എം വൈ എം ചേർപ്പുങ്കൽ ഫൊറോനയുടെ ആഭിമുഖ്യത്തിൽ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വതമായ പരിഹാരം ആവശ്യമാണെന്ന് ഉന്നയിച്ച് നടത്തപ്പെട്ട ഏകദിന ഉപവാസ സമരം ഫൊറോന വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ ഉദ്ഘാടനം ചെയ്തു. ചേർപ്പുങ്കൽ പള്ളി കവലയിൽ പാലത്തിന് സമീപമാണ് ഉപവാസ സമരം നടത്തപ്പെട്ടത്. ചേർപ്പുങ്കൽ ഫൊറോനാ പ്രസിഡന്റ്‌ Anson P. Tom ന്റെ നേതൃത്വത്തിൽജോസ്മോൻ മൂഴൂർ, അബിൻ മൂഴൂർ, ജോർജ്കുട്ടി ചേർപ്പുങ്കൽ എന്നിവർ ഉപവാസ സമരത്തിൽ പങ്കെടുത്തു. ഓരോ മനുഷ്യനും തന്നിലേക്ക് തന്നെ Read More…

poonjar

പാറമട കുടിവെള്ള പദ്ധതി സമർപ്പിച്ചു

പൂഞ്ഞാർ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി അനുവദിച്ച 21 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി അനുവദിച്ച 9 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്ത് വിഹിതമായി അനുവദിച്ച 4 ലക്ഷം രൂപയും ഉൾപ്പെടെ 33 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 2,3 വാർഡുകളിൽ നടപ്പിലാക്കിയ പാറമട കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ Read More…

Main News

കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്; തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്‌

രാജ്യം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്‌. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷണർമാരായി ചുതലയേറ്റ ഗ്യാനേഷ് കുമാർ, ഡോ. എസ്.എസ്. സന്ധു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഏപ്രിൽ 26നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പു നടക്കുക. ഫലപ്രഖ്യാപനം മറ്റു Read More…

uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഹരിത സ്ഥാപനം പ്രഖ്യാപനം

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ നവകേരളം കർമ്മ പദ്ധതി 2ഭാഗമായി ഹരിത കേരളം മിഷന്റെ ഹരിത സ്ഥാപന പ്രഖ്യാപനവും,അർഹരായ സ്ഥാപനങ്ങൾക്ക് അനുമോദനപത്രം വിതരണവും നടത്തപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ തങ്കച്ചൻ K. M അർഹരായ സ്ഥാപനങ്ങൾക്ക് അനുമോദനപത്രം കൈമാറി. ഉഴവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഗവണ്മെന്റ് ആയുർവേദ ആശുപത്രി, N. S. S ഗവണ്മെന്റ് L. P സ്കൂൾ, മോനിപ്പിള്ളി ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി എന്നീ സ്ഥാപങ്ങൾക്കാണ് മാലിന്യ സംസ്‌കരണ, ജല സംരക്ഷണ, ഊർജ്ജ സംരക്ഷണ, കൃഷി Read More…

general

സംസ്ഥാനത്തെ റബർ സബ്‌സിഡി 180 രൂപയാക്കി വർധിപ്പിച്ചു: ധനമന്ത്രി കെ.എൻ. ബാലഗോപാൽ

2021 ഏപ്രിലിൽ ഒരു കിലോഗ്രാം സ്വാഭാവിക റബറിന്‌ 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തിയിരുന്നു. 2024 ഏപ്രിൽ ഒന്നുമുതൽ കിലോഗ്രാമിന്‌ 180 രൂപയായി വർധിപ്പിക്കുമെന്നാണ്‌ ബജറ്റിൽ പ്രഖ്യാപിച്ചത്‌. അത്‌ നടപ്പാക്കിയാണ്‌ ഉത്തരവിറക്കിയത്‌. രാജ്യാന്തര വിപണിയിൽ വില ഉയരുമ്പോഴും രാജ്യത്ത്‌ റബർ വില തകർച്ചയ്‌ക്കു കാരണമാകുന്ന നയസമീപനമാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. ഈ സാഹചര്യത്തിലും എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവച്ചു റബർ കർഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. Read More…

general

സൗജന്യ ലാപ്ടോപ് വിതരണം: അപേക്ഷ മാർച്ച് 30 വരെ നൽകാം

കോട്ടയം: 2023-24 അധ്യയനവർഷത്തിലെ പൊതുപ്രവേശനപരീക്ഷയിൽ മെറിറ്റിൽ അഡ്മിഷൻ നേടി പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിച്ചുകൊണ്ടിരിക്കുന്ന കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ് വിതരണം ചെയ്യുന്നതിന് ക്ഷണിച്ചിരുന്ന അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി മാർച്ച് 30 വരെ നീട്ടി. അപേക്ഷാഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിൽ നിന്നും വെബ്സൈറ്റായ kmtwwfb.org – ൽനിന്നും ലഭിക്കും. അതോടൊപ്പം ക്ഷേമനിധി കുടിശ്ശികയുള്ള അംഗങ്ങൾക്ക് മാർച്ച് 30 വരെ കുടിശിക അടക്കാമെന്നും അംഗങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ അറിയിച്ചു. ഫോൺ Read More…

ramapuram

സൗജന്യ ദന്ത പരിശോധനാ ക്യാമ്പ്

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൻറെയും തൊടുപുഴ അൽഅസർ ദന്തൽ കോളേജിൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് 18.3.24 തിങ്കൾ 10:30 am മുതൽ 1.30 pm വരെ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ തുടർചികിത്സ ആവശ്യമായി വരുന്നവർക്ക് 30% ഇളവിൽ ചികിത്സ ലഭിക്കുന്നതാണ്. പൊതുജനങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. Treatments given at camp: dental cleaning, temporary restoration, simple extraction, screening of dental diseases