melukavu

മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ നിയമ ബോധവൽക്കരണ സെമിനാർ നടത്തി

മേലുകാവ് : ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയും ഹെൻറി ബേക്കർ കോളേജിലെ എൻ എസ് എസ് യൂണിറ്റും സംയുക്തമായി നിയമ ബോധവൽക്കരണ പരിപാടി നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആഷ്‌ലി മെറീന മാത്യു സ്വാഗതമാശംസിച്ച ചടങ്ങിൽകോളേജ് പ്രിൻസിപ്പാൾ ഡോ. ജിഎസ് ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്‌ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് Read More…

Accident

പാലായിൽ ക്രെയിൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം; ചക്രം തലയിലൂടെ കയറിയിറങ്ങി

പാലാ: കടപ്പാട്ടൂർ ബൈപ്പാസിൽ വയോധികൻ ക്രെയിൻ സർവീസ് വാഹനം ഇടിച്ച് മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് (71) മരിച്ചത്. റോഡിൽ തെറിച്ച് വീണ ഔസേപ്പച്ചന്റെ തലയിൽ ചക്രങ്ങൾ കയറിയിറങ്ങി ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബൈപ്പാസിൽ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ തിങ്കളാഴ്ച രാവിലെ 8.15-നാണ് അപകടമുണ്ടായത്. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് ഔസേപ്പച്ചനെ ക്രെയിൻ ഇടിച്ചത്. പാലാ പോലീസും ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി റോഡും വാഹനത്തിൻ്റെ ടയറുകളും ശുചിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

general

നാഷണൽ ആയുഷ് മിഷൻ പരീക്ഷയിൽ 6 ആം റാങ്ക് നേടിയ ഡോ. നീതുവിനെ ആദരിച്ചു

നാഷണൽ ആയുഷ് മിഷൻ പരീക്ഷയിൽ 6 ആം റാങ്ക് നേടി മാർച്ച് 25 ന് പത്തനംതിട്ട ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്ന ഡോ. നീതുവിനെ സുഖദ അക്കാദമിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. മാനേജർ ജിപ്സൺ പോൾ, പ്രിൻസിപ്പൽ റോസ്‌മി റോയ്, ലാബ് ഇൻചാർജ് ലിസ ജേക്കബ്, വിദ്യാർത്ഥി കൺവീനർ ഷിഹാബുൽ ഷീർ പി എന്നിവർ, സംസാരിച്ചു.

pala

ചേറ്റുകുഴിയിൽ അപകടത്തിൽപെട്ട കുടുംബാംഗങ്ങളെ ആംബുലൻസുകാരുടെ കൂട്ടായ്മയിൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു

പാലാ: ഇടുക്കി ചേറ്റുകുഴിയിൽ അപകടത്തിൽ പെട്ട കുടുംബാംഗങ്ങളെ ആംബുലൻസുകാരുടെ കൂട്ടായ്മയിൽ അതിവേഗം പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ച വാനും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ കമ്പംമെട്ട് അച്ചക്കട സ്വദേശികളായ ജോസഫ് വർക്കി (62) ഭാര്യ മോളി ജോസഫ് ( 60) മകൻ എബി ജോസഫ് (33) ഭാര്യ അമൽ എബി (28) മകൻ ഏയ്ദൻ എബി ( രണ്ട്) എന്നിവരെയാണ് വിദഗ്ദ ചികിത്സക്കായി ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ Read More…

aruvithura

അരുവിത്തുറ പള്ളിയിൽ ഓശാന ഞായർ : തിരുക്കർമ്മങ്ങളിൽ അനേകർ പങ്കെടുത്തു

അരുവിത്തുറ പള്ളിയിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് വികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ മുഖ്യ കാർമ്മികത്വം വഹിച്ചു. രാവിലെ 06.45 ന് പള്ളിയുടെ പാരിഷ് ഹാളിൽ നിന്നുമാണ് ഓശാന ഞായർ തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. പള്ളിയിൽ എത്തിച്ചേർന്ന മുഴുവൻ വിശ്വാസികൾക്കും കുരുത്തോല നൽകി. കുരുത്തോലയും കയ്യിലേന്തി പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിച്ച് വിശ്വാസികൾ തുടർന്നുള്ള തിരുക്കർമ്മങ്ങളിൽ പങ്കുകൊണ്ടു. ഫാ. ജോസഫ് കദളിയിൽ ഓശാന ഞായർ സന്ദേശം നൽകി. തിരുക്കർമ്മങ്ങൾക്ക് സഹ വികാരിമാരായ ഫാ. ജോസഫ് കദളിയിൽ, ഫാ. ഫ്രാൻസിസ് Read More…

kottayam

കേജരിവാളിന്റെ അറസ്റ്റ് മോദി സർക്കാരിന്റെ പകപോക്കൽ : തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ കിരാതമായ പകപോക്കൽ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തെ കളങ്കിതമാക്കിയിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കി അധികാരത്തിൽ തുടരുവാനുള്ള മോദിയുടെ വ്യാമോഹം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ അനുവദിക്കല്ലെന്നും വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ ജനങ്ങൾ സജ്ജരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ Read More…

aruvithura

അരുവിത്തുറയിൽ പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഓശാന ഞായറാഴ്ച (മാർച്ച് 24) ആരംഭിക്കും. ഓശാന ഞായറാഴ്ച (24) രാവിലെ 5.30ന് വി. കുർബാന. 6.30ന്, ഓശാന തിരുക്കർമ്മങ്ങൾ, വി. കുർബാന, പ്രദക്ഷിണം. തുടർന്ന് 9.30നും 11.30നും 4നും വി. കുർബാന. 5.15ന് മലയിലേക്ക് ജപമാല പ്രദക്ഷിണം, കുരിശിന്റെ വഴി. രാത്രി 7ന് പള്ളിൽ വി. കുർബാന. 26 ചൊവാഴ്ച കിടപ്പു രോഗികൾക്ക് വീടുകളിൽ വി. കുർബാന നൽകൽ. 27ന് രാവിലെ 6മണി മുതൽ Read More…

poonjar

ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ്

പൂഞ്ഞാർ : പൂഞ്ഞാറിൽ ഫെയർ ആൻഡ് ഹെൽത്ത് ഇൻഡോർ കോർട്ടിൽ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 10 മുതൽ 30 ദിവസത്തേക്ക് ആണ് ക്യാമ്പ്. 5 വയസുമുതൽ 20 വയസുവരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക :Mob: 8281784199, 9447071755

aruvithura

അരുവിത്തുറ കോളേജിൽ നിയമ ബോധന സെമിനാർ

അരുവിത്തുറ: ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ് എൻ.എസ്. എസ് യൂണിറ്റുമായി ചേർന്ന് നിയമ ബോധന സെമിനാർ സംഘടിപ്പിച്ചു. ആൻ്റി റാഗിംഗ് ബോധവത്കരണം വിഷയമാക്കിയ സെമിനാർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയംഗം വി എം അബ്ദുള്ളാ ഖാൻ സാധാരണക്കാർക്ക് സൗജന്യമായി ലഭിക്കുന്ന നിയമസഹായത്തെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് ലീഗൽ സർവീസസ് പാനൽ Read More…

general

ഓർമ അന്തർദ്ദേശീയ പ്രസംഗമത്സരം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

പാലാ: ഓർമ ഇൻ്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഓർമ ടാലെൻ്റ് പ്രമോഷൻ ഫോറം അന്തർദ്ദേശീയ തലത്തിൽ നടത്തുന്ന പ്രസംഗ മത്സരത്തിൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകുമെന്ന് ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. വൈകിട്ട് 6ന് ഓൺലൈനിൽ ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന ഡിആർഡിഒ മുൻ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് ഉദ്ഘാടനം ചെയ്യും. ഓർമ്മ ഇൻറർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ അധ്യക്ഷത വഹിക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആദ്യഘട്ട Read More…