കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഭിന്നശേഷിക്കാർക്കായുള്ള പദ്ധതിപ്രകാരം മൂന്നുപേർക്കു കൂടി ഇലക്ടിക് വീൽചെയർ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരം സമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്ത്, ഹൈമി ബോബി, പി.ആർ. അനുപമ, അംഗങ്ങളായ കെ.വി. ബിന്ദു, നിർമ്മലാ ജിമ്മി, ടി.എൻ. ഗിരീഷ് കുമാർ, ശുഭേഷ് സുധാകരൻ, രാജേഷ് വാളിപ്ലാക്കൽ, ടി.എസ്. ശരത്, Read More…
Author: editor
വർത്തമാനകാല ഇന്ത്യയിൽ ശാസ്ത്ര പ്രചാരണത്തിന്റെ ആവശ്യകതയും പരിഷത്തിന്റെ ഇടപെടലുകളുടെ പ്രസക്തിയും കൂടുന്നു: ജിസ് ജോസഫ്
പൂഞ്ഞാർ :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സമ്മേളനം ഡി രാജപ്പൻ ഒഴാങ്കലിൻ്റെ വസതിയിൽ നടത്തപ്പെട്ടു. വർത്തമാനകാല ഇന്ത്യയിൽ ശാസ്ത്ര പ്രചാരണത്തിന്റെ ആവശ്യകതയും പരിഷത്തിന്റെ ഇടപെടലുകളുടെ പ്രസക്തിയും കൂടുന്നു എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം ജിസ് ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പരിഷത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി വിഷ്ണു ശശിധരൻ, മേഖല കമ്മറ്റി അംഗം അമീൻ പാറയിൽ, പി.ജി Read More…
ജോസ് ചീരാംകുഴി വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ
പാലാ: നഗരസഭാ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായി ജോസ്.ജെ.ചീരാം കുഴി (കേ.കോൺ (എം)യെ തെരഞ്ഞടുത്തു. പാലാ നഗരസഭാ ഏഴാ വാർഡ് കൗൺസിലറാണ് കേരളാ കോൺഗ്രസ് എം പ്രതിനിധിയാണ് ജോസ് ചീരാംകുഴി. എൽ .ഡി.ഫ് ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു, മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർപേഴ്സൺ ബിജിജോ ജോ ,കേരളാ കോൺഗ്രസ് എം പാർലമെൻ്റി പാർട്ടി ലീഡർ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, സി.പി.എം പാർലമെൻ്ററി പാർട്ടി ലീഡർ ജോസിൻ ബിനോ,ടൗൺ മണ്ഡലം പ്രസിഡൻറ് Read More…
മാലിന്യമുക്തം നവകേരളം ; സമ്പൂർണ്ണ മാലിന്യമുക്ത പ്രഖ്യാപനം മാർച്ച് 30ന്
തീക്കോയി : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വാർഡ് തല പ്രഖ്യാപനവും പഞ്ചായത്ത് തല പ്രഖ്യാപനവും മാർച്ച് 23, 30 തീയതികളിൽ നടത്തുന്നതിന് ഗ്രാമപഞ്ചായത്ത്തല അവലോകന മീറ്റിംഗിൽ തീരുമാനിച്ചു. പ്രഖ്യാപനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ വാർഡ് തലങ്ങളിൽ 22ന് മെഗാ ക്ലീനിങ് സംഘടിപ്പിക്കും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സമ്പൂർണ്ണ ഹരിത വിദ്യാലയം, സമ്പൂർണ്ണ ഹരിത അയൽ കൂട്ടങ്ങൾ, ഹരിത ടൂറിസം കേന്ദ്രം, ഹരിത ടൗൺ, ഹരിത സ്ഥാപനങ്ങൾ എന്നിവയുടെ പ്രഖ്യാപനങ്ങൾ നേരത്തെ നടന്നിരുന്നു. വീടുകളിൽ ബയോബിന്നുകളും പൊതുസ്ഥാപനങ്ങളിൽ Read More…
ഇടമറ്റത്ത് മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം
പാലാ : മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരു ണാന്ത്യം. പാലാ ഇടമറ്റത്തുണ്ടായ സംഭവത്തിൽ ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29)ആണ് മരിച്ചത്. മറ്റൊരു മരം മുറിക്കുന്നതിനിടയിൽ കമുക് ഒടിഞ്ഞു അമലിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
പാലായിൽ വഴിയാത്രക്കാരായ 3 പേർക്ക് കടന്നൽ കുത്തേറ്റു
പാലാ: കടന്നലിൻ്റെ കുത്തേറ്റ് പരുക്കേറ്റ വഴിയാത്രക്കാരായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44), എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനികളായ കുമ്മണ്ണൂർ സ്വദേശി മരിയ റോസ് ജോർജ് (16) തിരുവല്ല സ്വദേശി മിഷാൽ അന്ന ( 15 ) എന്നിവർക്കാണ് പരുക്കേറ്റത്.
തലപ്പലം ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്
തലപ്പുലം ഗ്രാമപഞ്ചായത്തിലെ നികുതി സമാഹരണം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 23, 30, 31 എന്നീ പൊതു അവധി ദിവസങ്ങളിൽ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണ്. പൊതു ജനങ്ങൾ ഇതൊരു അറിയിപ്പായിക്കണ്ട് അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ് എന്ന് തലപ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
തീക്കോയി ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ 8-ാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തീക്കോയി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തീക്കോയി ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ 8-ാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെൽഡിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കൽഎന്നീ ട്രേഡുകൾ ആണുള്ളത്. www.polyadmission.orgഎന്ന വെബ്സൈറ്റിൽ ഓൺലൈനായി ആൺകുട്ടി കൾക്കും പെൺകുട്ടികൾക്കും 08/04/2025 വരെ അപേക്ഷിക്കാവുന്നതാണ്. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി സ്‌കൂളിൽ ഹെൽപ്പ് ഡസ്ക് പ്രവർത്തി ക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പരുകൾ 9495109511,9605276115, 9497541273. -7306313455
തീക്കോയി ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ 8-ാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തീക്കോയി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തീക്കോയി ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ 8-ാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെൽഡിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കൽഎന്നീ ട്രേഡുകൾ ആണുള്ളത്. www.polyadmission.orgഎന്ന വെബ്സൈറ്റിൽ ഓൺലൈനായി ആൺകുട്ടി കൾക്കും പെൺകുട്ടികൾക്കും 08/04/2025 വരെ അപേക്ഷിക്കാവുന്നതാണ്. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി സ്‌കൂളിൽ ഹെൽപ്പ് ഡസ്ക് പ്രവർത്തി ക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പരുകൾ 9495109511,9605276115, 9497541273. -7306313455
വേനൽ മഴ കനക്കുന്നതിന് മുൻപ് നെല്ല് സംഭരിക്കണം: സന്തോഷ് കുഴിവേലിൽ
കോട്ടയം: വേനൽ മഴ കനക്കുന്നതിന് മുൻപ് സംസ്ഥാനത്തെ കൊയ്ത്ത് കഴിഞ്ഞ നെല്ല് മുഴുവൻ സംഭരിച്ച് നെൽ കർഷകരെ സംരക്ഷിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ പ്രസ്താവനയിൽ ആവശ്യപെട്ടു. മില്ല്കാരും ഏജന്റുമാരും ചേർന്ന് താരയുടെ പേരിൽ കർഷകരെ ചൂഷണം ചെയ്യുന്നത് തടയണം. ക്വിറ്റലുകണക്കിന് നെല്ലാണ് പാടത്ത് കെട്ടി കിടക്കുന്നതെന്നും ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ചൂണ്ടിക്കാട്ടി.










