poonjar

ഭവന നിർമ്മാണത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്

പൂഞ്ഞാർ: ഭവന നിർമ്മാണത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ് കൊഴുവൻമാക്കൽ അവതരിപ്പിച്ചു. 16.17 കോടി രൂപ വരവും 15.81 കോടി രൂപ ചെലവും 36.22 ലക്ഷം രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഭവന പദ്ധതികൾക്കായി 64.20 ലക്ഷം രൂപയും കുടുംബാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 51 ലക്ഷം രൂപയും ആയുർവ്വേദ, ഹോമിയോ ആശുപത്രികൾക്കയി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ശുചിത്വ Read More…

vagamon

വാഗമൺ; കേരളത്തിലെ പാരാഗ്ലൈഡിംഗ് ഡെസ്റ്റിനേഷൻ

വാഗമണ്‍: സാഹസിക ടൂറിസത്തിൻ്റെ ഹബ്ബ് ആയി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വാഗമണ്‍ അന്താരാഷ്ട്ര ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാഗമണ്ണിനെ കേരളത്തിലെ പാരാഗ്ലൈഡിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റും. ഇതിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്ക് എല്ലാവിധ പിന്തുണയും നൽകും. ടൂറിസം രംഗത്ത് കോവിഡിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ആക്ടിവിറ്റികളിൽ ഒന്നാണ് സാഹസിക ടൂറിസം. ഇത്തരം കേന്ദ്രങ്ങളെ Read More…

general

വാളയാര്‍ കേസ് : കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് മാതാപിതാക്കള്‍

വാളയാര്‍ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് മാതാപിതാക്കളുടെ ഹര്‍ജി. സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നും തുടരന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. മാതാപിതാക്കളെ പ്രതിചേര്‍ത്ത സിബിഐ നടപടി ‘ ആസൂത്രിതമായ അന്വേഷണ’ത്തിന്റെ ഭാഗമാണ് എന്നാണ് ഹര്‍ജിയില്‍ മാതാപിതാക്കള്‍ ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. പെണ്‍കുട്ടികളുടെ മരണത്തില്‍ സുതാര്യമായ അന്വേഷണമല്ല സിബിഐ നടത്തിയത്. അധികാര ദുര്‍വിനിയോഗം നടത്തിയാണ് സിബിഐ കേസ് അന്വേഷിച്ചതെന്നുമാണ് ഹര്‍ജിയില്‍ മാതാപിതാക്കളുടെ വാദം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സിബിഐയോട് Read More…

erattupetta

പിസി ജോർജ് ബിജെപി ദേശീയ കൗൺസിലിലേക്ക്

ബിജെപി നേതാവും , 32 വർഷക്കാലം പൂഞ്ഞാർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എ യുമായിരുന്ന ശ്രീ പിസി ജോർജ് ബിജെപി ദേശീയ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപി ദേശീയ കൗൺസിലിൽ പി സി ജോർജ് ഉൾപ്പെടെ കേരളത്തിൽ നിന്ന് 30 അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും എല്ലാവരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തെന്നും വരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി അറിയിച്ചു. കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, ജോര്‍ജ്ജ് കുര്യന്‍, Read More…

kuravilangad

കുറവിലങ്ങാട് താലൂക്ക് ആശുപത്രി -കാഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ 5.15 ആര്‍ സ്ഥലം, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ സൗജന്യമായി ആധാരം ചെയ്തു വാങ്ങി

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ കാലപഴക്കം ചെന്ന പഴയ കാഷ്യാലിറ്റി കെട്ടിടത്തിനു പകരം സൗകര്യങ്ങളോടുകൂടിയ പുതിയ കാഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തികവര്‍ഷം ദ്വൈവര്‍ഷ പദ്ധതിയായി മൂന്ന് കോടി പതിനഞ്ച് ലക്ഷം (315 ലക്ഷം) രൂപയുടെ പദ്ധതിക്ക് DPC അംഗീകാരം ലഭ്യമാക്കി. പഴയ കാഷ്യാലിറ്റി കെട്ടിടം താല്‍ക്കാലികമായി നിലനിര്‍ത്തികൊണ്ട് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് സ്ഥലസൗകര്യം അപര്യാപ്തമായിതന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി.കുര്യന്റെ നേതൃത്വത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സിബി മാണി, അഡ്വ. രവികുമാര്‍, Read More…

teekoy

തുല്യതാ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

സംസ്ഥാന സാക്ഷരത മിഷനും, തീക്കോയി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന തുല്യതാ പഠന കോഴ്സകളിലേക് അപേക്ഷ സ്വീകരിക്കുന്നു. 1.പത്താം തരം തുല്യത courseയോഗ്യത: 7 ക്ലാസ്സ്‌ വിജയം, പ്രായം 17 വയസ്സ്. 2.ഹയർ സെക്കണ്ടറി തുല്യതയോഗ്യത SSLC, പ്രായം 22 വയസ്സ് SC/ST, ഭിന്നശേഷി ട്രാൻസ്‌ജെൻഡർ എന്നിവർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും.Contact No 9946948710

general

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു

ഇടമറ്റം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ യുടെ നേതൃത്വത്തിൽ ഇടമറ്റം പള്ളിയിൽ വച്ച് ഡയാലിസിസ് കിറ്റുകളുടെ വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ മനോജ് മാത്യു പരപരാകത്തിൻറ അദ്ധ്യക്ഷതയിൽ ഇടമറ്റം പള്ളി വികാരി റവ. ഫാദർ മാത്യു കിഴക്കേഅരഞ്ഞാണിയിൽ നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ക്ലബ് സെക്രട്ടറി ലയൺ മനേഷ് കല്ലറയ്ക്കൽ, മുൻ പ്രസിഡന്റ് ലയൺ അരുൺ Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് കോഴിക്കോട് സ്വദേശികളായ സഹാന ( 25), അനന്ദു ( 21) എന്നിവർക്കു പരുക്കേറ്റു. ഇന്നു പുലർച്ചെ മരങ്ങാട്ടുപള്ളി ഭാ​ഗത്ത് വച്ചായിരുന്നു അപകടം. മൂന്നം​ഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വൈക്കം ചെമ്മണ്ണാറിൽ വച്ച് തെരുവ്‌നായ കുറുകെ ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ചെമ്മണ്ണാർ സ്വദേശി അഖിൽ സാബുവിനു (25 Read More…

pala

കൺസട്രക്ഷൻ എക്യുപ്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ ( CEOA )പാലാ മേഖലാ സമ്മേളനവും കുടുംബ സംഗമവും ആശ്രയ ഫണ്ട് കൈമാറലും

പാലാ: കൺസട്രക്ഷൻ എക്യുപ്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ ( CEOA ) കോട്ടയം ജില്ല പാലാ മേഖലാ സമ്മേളനവും കുടുംബ സംഗമവും ആശ്രയ ഫണ്ട് കൈമാറലും പാലായിൽ നടത്തപ്പെട്ടു. സംസ്ഥാന ജില്ലാ മേഖലാ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ കോട്ടയം ജില്ലാ പ്രസിഡന്റ് സുബാഷ് പൈകയുടെ അധ്യക്ഷതയിൽ അഞ്ചേരി ഓഡിറ്റോറിയത്തിൽ വച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. CEOA സംഘടനയിൽ മെമ്പറായിരിക്കുന്ന ആശ്രയ പദ്ധതിയിൽ അംഗമായിരിക്കുന്ന വ്യക്തി മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് 500000 /- അഞ്ചുലക്ഷം Read More…

general

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദ റിപ്പോർട്ട്‌ ചോദിച്ചിരുന്നു. ജാമ്യത്തെ എതിർത്തു പൊലീസ് റിപ്പോർട്ട്‌ സമർപ്പിച്ചു. നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നോബി നൽകിയ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ Read More…