Accident

തലപ്പലത്തിന് സമീപം ലോഡുമായിപ്പോയ ലോറി മറിഞ്ഞു, ഡ്രൈവർക്ക് പരുക്ക്

തലപ്പലം : തലപ്പലത്തിന് സമീപം പ്ലൈവുഡുമായി പോയ ലോറി മറിഞ്ഞ് അപകടം. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരുക്കേറ്റു. വലിയകാവുംപുറത്തെ പ്ലൈവുഡ് കമ്പനിയിൽ നിന്നും ലോഡുമായി പുറത്തേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം. നാഷണൽ പെർമിറ്റ് ലോറിയുടെ നിയന്ത്രണം നഷ്ടമായതോടെ ഡ്രൈവർ സൈഡിൽ ഇടിപ്പിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡ് സൈഡിലെ കൈതത്തോട്ടത്തിലേക്ക് ലോറി മറിയുകയായിരുന്നു. ഒരു വശത്തേക്ക് മറിഞ്ഞ ലോറിയിൽ നിന്നും കെട്ടുപൊട്ടി പ്ലൈവുഡ് പ്രദേശമാകെ ചിതറി വീണു. രാത്രി ഒന്നരയോട് കൂടി 30 Read More…

pala

മാർ സ്ലീവാ മെഡിസിറ്റി നാച്ചുറോപ്പതി വിഭാഗത്തിൽ ഏപ്രിൽ 1 മുതൽ കൺസൾട്ടേഷൻ തുക സൗജന്യമാക്കുന്നു

പാലാ: നാച്ചുറോപ്പതി ചികിത്സയുടെ പ്രാധാന്യം ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വിഭാഗത്തിനു കീഴിലുള്ള നാച്ചുറോപ്പതി വിഭാഗത്തിൽ കൺസൾട്ടേഷൻ തുക സൗജന്യമാക്കുന്നു. ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ കൂടെ ഭാഗമായാണ് ഈ വിഭാഗത്തിലെ കൺസൾട്ടേഷൻ തുകയിൽ സൗജന്യം വരുത്തിയിരിക്കുന്നത് ഏപ്രിൽ 1 മുതൽ ഈ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ സൗജന്യ കൺസൾട്ടേഷൻ തുകയിൽ ലഭിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആയുഷ് വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവർ അറിയിച്ചു. നാഡിയുടെ Read More…

Accident

പ്രവിത്താനത്ത് കാർ സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

പാലാ : പ്രവിത്താനം പള്ളിക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു,ഒരാൾക്ക് ഗുരുതര പരുക്ക്. വെണ്മണിയിൽ നിന്ന് ഭരണങ്ങാനം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഈരാറ്റുപേട്ടയിൽ നിന്ന് പാലാ ഭാഗത്തേക്ക് വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഈരാറ്റുപേട്ട മറ്റയ്ക്കാട് സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്. അപകടം നടന്ന ഉടനെ വ്യാപാരി വ്യവസായി പ്രസിഡന്റ് സജി എസ് തെക്കേലും നാട്ടുകാരും ചേർന്ന് ബൈക്ക് യാത്രക്കാരായ 2 പേരെയും ഉടനെ തന്നെ പാലാ ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ Read More…

general

കര്‍ഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു; വനംവകുപ്പിനെതിരെ വിമര്‍ശനവുമായി ജോസ് കെ മാണി

സംസ്ഥാനത്ത് വർധിച്ച് വരുന്ന വന്യജീവി ആക്രമണങ്ങളിൽ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ്-എം ചെയർമാൻ ജോ സ് കെ .മാണി. വനം വകുപ്പ് വന്യജീവികൾക്കൊപ്പമാണ്. വനംവകുപ്പ് നിഷ്ക്രിയമാണെന്ന് എംപി മാരുടെ യോഗത്തിനിടെ മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. വന്യജീവി ആക്രമണത്തിൽ കേന്ദ്രത്തിനെതിരെ കേരള കോൺഗ്രസ് എമ്മിന്റെ പ്രതി ഷേധം വ്യാഴാഴ്ച ഡൽഹിയിൽ നടക്കാനിരിക്കെയാണ് ജോസ് കെ.മാണിയുടെ പ്ര തികരണം. വന്യജീവി അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടുന്ന കർഷകരെ കൈയേറ്റക്കാരായാണ് സർക്കാർ കോടതികളിൽ അവതരിപ്പിക്കുന്നത്. കർഷകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം Read More…

poonjar

ടി.ബി മുക്ത പഞ്ചായത്തായി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു

പൂഞ്ഞാർ: കോട്ടയം ജില്ലയിൽ പ്രധാനമന്ത്രി ടി.ബി മുക്ത ഭാരത് പദ്ധതി പ്രകാരം ആദ്യഘട്ട ക്ഷയരോഗമുക്ത പുരസ്‌കാരം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കരസ്ഥമാക്കി. ഗ്രാമപഞ്ചായത്തിൽ ക്ഷയരോഗ പരിശോധനയുടെ പുരോഗതി, ക്ഷയരോഗികളുടെ സാന്ദ്രത കുറവ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിൻ്റെ സഹകരണത്തോടുകൂടി കുടുംബാംഗരോഗ്യ കേന്ദ്രത്തിലെ ഡോ. പ്രറ്റീ രാജിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്. ജില്ലാ പഞ്ചായത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ Read More…

crime

തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകം; നാല് പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി

തൊടുപുഴയില്‍ കച്ചവട പങ്കാളിയെ കൊട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖുമും മുഹമ്മദ് അസ്ലവും ചേര്‍ന്ന് ബിജുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. തൊടുപുഴ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ മൂന്നു പ്രതികളെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും. ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാനും പ്രതികള്‍ കടത്തിക്കൊണ്ടുപോയ ബിജുവിന്റെ സ്‌കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു. ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ മൊഴി പൊലീസ് ഇന്ന് Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് ടി. ബി മുക്ത പഞ്ചായത്ത്

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ടി. ബി മുക്ത പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്തിൽ ക്ഷയരോഗ പരിശോധനയുടെ പുരോഗതി, ക്ഷയരോഗികളുടെ സാന്ദ്രത കുറവ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ആർ അനുപമയുടെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ സബ് കളക്ടർ ശ്രീ രഞ്ജിത്ത് ഡി യിൽ നിന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിതോമസ് ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻഡിങ് Read More…

obituary

കൂട്ടിയാനിയിൽ ഔസേഫ് ദേവസ്യ നിര്യാതനായി

അമ്പാറനിരപ്പേൽ: കൂട്ടിയാനിയിൽ ഔസേഫ് ദേവസ്യ (പാപ്പച്ചൻ-96) അന്തരിച്ചു. സംസ്‌കാരം നാളെ (25/3/2025) 10.30 ന് മകൻ തോമസുകുട്ടിയുടെ വീട്ടിലാരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി തീക്കോയി കടപ്ലാക്കൽ കുടുംബാംഗം. മക്കൾ: തോമസുകുട്ടി, പരേതനായ ജോളി, സിസ്റ്റർ ലൂസി ആൻ (സെന്റ് ആൻസ് വിജയവാഡ), ഫാ. ജയിംസ് കൂട്ടിയാനി എസ്‌വിഡി (സൗത്ത് ആഫ്രിക്ക), റോയി, റെജീന, ജെസി, ജോർജുകുട്ടി, ജാൻസി, മിനി, ലിന്റാ. മരുമക്കൾ: ലീലാമ്മ വാഴയിൽ പാതാഴ, മരിയ ഗൊരേത്തി വട്ടക്കാട്ട് തമ്പലക്കാട്, Read More…

pala

അപകട ഭീഷണി ഒഴിഞ്ഞു ; ഉണങ്ങിയ ആൽമരം വെട്ടിനീക്കി

പാലാ: അപകട ഭീഷണി ഉയർത്തി നിന്ന ഭീമൻ ആൽമരം വെട്ടി അപകട ഭീഷണി ഒഴിവാക്കി പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്ററും സംഘവും. അമ്പലപ്പുറത്തുകാവിന് എതിർ ഭാഗത്ത് മിൽക് ബാർ ഭാഗത്ത് നിന്നിരുന്ന ഈ ആൽമരം ഉണങ്ങി വീഴാറായ അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽ മഴയിൽ ഈ ആൽമരത്തിന്റെ ശിഖിരങ്ങൾ വീണ് ഗതാഗത തടസവും വൈദുതി തടസവും ഉണ്ടായി. ജനങ്ങൾ ആർ ഡി യ്ക്കും നഗരസഭയ്ക്കും പരാതി നൽകുകയും കളക്ടർ ആൽമരം മുറിച്ച് മാറ്റാൻ മുനിസിപ്പൽ സെക്രട്ടറി Read More…

pala

പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർക്കും വൈസ് ചെയർപേഴ്സൺ ബിജി ജോജോയ്ക്കും പാലാ TB റോഡിലെ വ്യാപാരികൾ സ്വീകരണം നൽകി

പാലാ : മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർക്കും വൈസ് ചെയർപേഴ്സൺ ബിജി ജോജോയ്ക്കും പാലാ TB റോഡിലെ വ്യാപാരികൾ സ്വീകരണം നൽകി. വി ജെ ബേബി വെള്ളിയേപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസുകുട്ടി പൂവേലിൽ,മാത്യൂസ് കല്ലറക്കൽ , കുട്ടിച്ചൻ പഞ്ഞിക്കൂന്നേൽ, ഔസേപ്പച്ചൻ മഞ്ഞകുന്നേൽ, ടോബിൻ കെ അലക്സ്‌, പരമേശ്വരൻ, ബെന്നി വെള്ളിയപ്പള്ളി, ഡേവിസ് കല്ലറക്കൽ, നാരായണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.