വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും. തങ്ങളെക്കൂടി പ്രതി ചേർത്ത സിബിഐ നടപടി റദ്ദാക്കി തുടരന്വേഷണം വേണമെന്നാണ് ആവശ്യം. സിബിഐ കണ്ടെത്തൽ യുക്തിഭദ്രമല്ലെന്നും കൊലപാതകസാധ്യത പരിശോധിച്ചില്ലെന്നുമാണ് പ്രധാന വാദം. നേരത്തെ, വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്നാണ് Read More…
Author: editor
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ അദ്വൈത് ശ്രീകാന്തിനു ( 16) പരുക്കേറ്റു. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പൂവത്തോട് സ്വദേശി ജോബിൻ ജോസഫിനു ( 30) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു 2 അപകടങ്ങളും.
മാർ സ്ലീവാ മെഡിസിറ്റിയിൽ ഹോമിയോപ്പതി സേവനങ്ങൾ വിപുലപ്പെടുത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള ഹോമിയോപ്പതി വകുപ്പിന്റെ സേവനങ്ങൾ വിപുലപ്പെടുത്തി. ഹോമിയോപ്പതി രംഗത്തെ വിദഗ്ധർ ഉൾപ്പെടുന്ന ടീമാണ് ആശുപത്രിയിൽ ഹോമിയോപ്പതി ചികിത്സകൾക്കു നേതൃത്വം നൽകുന്നത്. കേന്ദ്രസർക്കാരിന്റെ ആയുഷ് വകുപ്പിനു കീഴിലുള്ള ദേശീയ ഹോമിയോപ്പതി കമ്മീഷൻ മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിംഗ് ബോർഡ് പ്രസിഡന്റായിരുന്ന ഡോ.കെ.ആർ.ജനാർദ്ദനൻ നായർ ഹോമിയോപ്പതി വകുപ്പിൽ സീനിയർ കൺസൾട്ടന്റായി ചുമതലയേറ്റു. കുറിച്ചി നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത് മുൻ പ്രിൻസിപ്പലും സൈക്യാട്രി വിഭാഗം മേധാവിയും ആയിരുന്നു Read More…
വഖഫ് നിയമ ഭേദഗതി ബില്ലിന് അനുകൂലമായി എം പി മാർ വോട്ട് ചെയ്യണം : കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി
കാഞ്ഞിരപ്പള്ളി: വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് എംപിമാരോട് നിർദ്ദേശിച്ച് കത്തോലിക്ക കോൺഗ്രസ്. ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിൽ ഒരു മതനിയമവും ഇന്ത്യയിൽ ഇല്ല. മത നിയമങ്ങളല്ല രാജ്യത്തെ ഭരിക്കേണ്ടതെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. അന്യായമായ വ്യവസ്ഥകൾ ഭേദഗതി ചെയ്തേ മതിയാകൂ. ശരിയത്ത് നിയമം രാജ്യത്തെ മുഴുവൻ ജനതയുടെയും മുകളിൽ അടിച്ചേൽപ്പിക്കരുത്. ജനങ്ങളെ സ്നേഹിക്കുന്നു എങ്കിൽ നിയമഭേദഗതിയെ എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. Read More…
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ പത്തനംതിട്ട, Read More…
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്‍റേയും പ്രോസിക്യൂഷൻ്റേയും വാദം പൂർത്തിയായിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പൊലീസ് റിപ്പോർട്ട്. Read More…
പാലാ അൽഫോൻസ കോളജിന്റെ ലൈബ്രറി ആഴ്ചയിലൊരു ദിവസം പൊതുജനങ്ങൾക്കായി തുറക്കുന്നു
പാലാ: പൊതുജനങ്ങൾക്കും ഇനി അൽഫോൻസ കോളജ് ലൈബ്രറിയിലെത്തി പുസ്തകങ്ങൾ എടുത്തു വായിക്കാം. എല്ലാ ശനിയാഴ്ചകളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ഈ സൗകര്യം. ഇതിനായി അംഗത്വമെടുക്കേണ്ടതില്ല.പുസ്തകങ്ങൾ പുറത്തേക്കു കൊണ്ടുപോകാൻ സാധിക്കില്ല. 2 നിലകളിലായി 20,000 ചതുരശ്ര അടി സ്ഥലത്തു വിവിധ വിജ്ഞാനമേഖലകളിലെ അൻപതിനായിരത്തിലേറെ പുസ്തകങ്ങളുണ്ട്. പഴയ മലയാളം ലിപിയിൽ എഴുതിയ പുസ്തകങ്ങളുടെ അപൂർവശേഖരവും ലൈബ്രറിയിലുണ്ട്. ലോകത്തിലെ പ്രസിദ്ധമായ മാസികകളും ലഭിക്കും.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും കാഴ്ചവൈകല്യമുള്ള വിദ്യാർഥികൾക്കുമായി സ്ക്രീൻ റീഡർ സൗകര്യവും ഒട്ടേറെ ഇ-ബുക്കുകളും ലഭ്യമാണ്. ബ്രെയിലി Read More…
ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: ബിഷപ് മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയത്തിനതീതമായി സമൂഹം ഒന്നായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സംഘടനകളുടെയും സഹകര ണത്തോടെ ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തെ തീവ്രകര്‍മ്മ പരിപാടികളുടെയും രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തോടൊപ്പം ചേര്‍ന്നുനിന്ന് ലഹരിക്കെതിരെ പോരാടണമെന്ന് Read More…
ജീവനക്കാർക്ക് ഒന്നാംതീയതി മുഴുവന്‍ ശമ്പളവും വിതരണം ചെയ്ത് കെഎസ്ആർടിസി
കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി. മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തുതുടങ്ങി. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം പൂർണമായി നൽകുന്നത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. തുടർച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത Read More…
ഡോ. ജോർജ്ജിയ ജോർജ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് പീഡിയാട്രിഷ്യൻ & നിയോണറ്റോളജിസ്റ്റായി ചുമതലയേറ്റു
ഈരാറ്റുപേട്ട :പീഡിയാട്രിക്സ് & നിയോണറ്റോളജി വിഭാഗത്തിൽ 10 വർഷത്തിലധികം പരിചയസമ്പത്തുള്ള ഡോ. ജോർജ്ജിയ ജോർജ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ കൺസൾറ്റൻറ് പീഡിയാട്രിക്സ് & നിയോണറ്റോളജിസ്റ്റായ് ചുമതല എടുത്തിരിക്കുകയാണ്. ഡോ. ജോർജ്ജിയ ജോർജ്, 2006 ഇൽ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും MBBS ബിരുദം കരസ്ഥമാക്കിയ ശേഷം ഫാദർ മുല്ലർ മെഡിക്കൽ കോളേജിൽ നിന്നും MD (Peadatrics) എന്ന ബിരുദാനന്ദ ബിരുദവും തുടർന്ന് നിയോനാറ്റോളജിയിൽ ഫെൽലോഷിപ്പും ഡൽഹി നാഷണൽ ബോർഡിൻറെ DNB യും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ലണ്ടനിലെ പ്രശസ്ത Read More…











